റോബർട്ട് എ. ഹൈൻലൈൻ | കാഴ്ച്ചപ്പാടുകൾ

കാഴ്ച്ചപ്പാടുകൾ

ലൈംഗികത, വർഗ്ഗവ്യത്യാസം, രാഷ്ട്രീയം, സൈന്യങ്ങൾ എന്നിങ്ങനെ വളരെ വ്യത്യസ്തമായ ആശയങ്ങൾ ഹൈൻലൈന്റെ കൃതികളിൽ കടന്നുവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ പല ആശയങ്ങളും സമയത്തിനു മുന്നേ വന്നതാണെന്നും വിപ്ലവകരമാ‌ണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കാലക്രമേണ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും വലിയ ചർച്ചകൾക്ക് വിഷയമായിട്ടുണ്ട്. ഇദ്ദേഹത്തിന് വലിയ പ്രശംസകളും വിമർശനങ്ങളും ഇതിന്റെ പേരിൽ ലഭിച്ചിട്ടുണ്ട്. ചില തത്ത്വചിന്താപരമായ വിഷയങ്ങളിൽ പരസ്പര വിരുദ്ധമായ നിലപാട് ഇദ്ദേഹം എടുത്തിട്ടുണ്ടെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.[35] നൈതികതയില്ലാത്തവനാണെന്നും, സ്വാതന്ത്ര്യവാദിയാണെന്നും, ഫാസിസ്റ്റ് ആണെന്നും ഫെറ്റിഷിസ്റ്റ്, ആണെന്നും, പ്രീ-ഈഡിപ്പൽ മനോഭാവമുള്ളവനാണെന്നും സാമാന്യബോധമില്ലാത്തവനാണെന്നും ഇദ്ദേഹത്തിനെതിരേ ആരോപണമുണ്ടായിട്ടുണ്ട് എന്ന് ടെഡ് ജിയോയിയ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിലെ എല്ലാ നിലപാടുകാരിലും ഹൈൻലൈനെ വിമർശിക്കുന്നവരും ആരാധിക്കുന്നവരുമുണ്ട്. അമേരിക്കൻ എഥീസ്റ്റ്സ് സ്ഥാപകയായ മാഡലിം മുറേ ഒ'ഹൈർ മുതൽ ഇദ്ദേഹത്തെ പ്രവാചകനായി കാണുന്ന ചർച്ച് ഓഫ് ഓൾ വേൾഡ്സിലെ അംഗങ്ങൾ വരെ ഇദ്ദേഹത്തെ പുകഴ്ത്തുന്നു. വിശാസികളും അവിശ്വാസികളും അഗ്നോസ്റ്റിക്കുകളും ഇദ്ദേഹത്തിന്റെ കൃതികൾ ഇഷ്ടപ്പെട്ടവരിൽ പെടുന്നു.[36]

ഒരു പൂർണ്ണ വിഗ്രഹധ്വംശകനായാണ് ഹൈൻലൈനെ കാണേണ്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഇപ്പോഴുള്ളതുപോലെയാകേണ്ടതില്ല എന്നും ഇതുപോലെ കാര്യങ്ങൾ തുടരുകയില്ല എന്നും തീരുമാനിക്കുന്ന വ്യക്തികളിലൊരാളായി ഹൈൻലൈൻ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ലൈംഗിക ധാരണകളും മതവിശ്വാസവും വാഹനങ്ങളും ഭരണകൂടവും രാഷ്ട്രീയ സംസ്കാരവും സംസ്കാരം സംരക്ഷിക്കുവാനുള്ള പദ്ധതികളും തെറ്റായിരിക്കാം എന്ന സാദ്ധ്യത ഹൈൻലൈൻ കണ്ടു.[37]

എലിസബത്ത് ആനി ഹൾ എന്ന വിമർശക സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവുമുൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ ഹൈൻലൈൻ താല്പര്യമെടുത്തു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[38]

Other Languages
azərbaycanca: Robert Haynlayn
беларуская: Роберт Хайнлайн
български: Робърт Хайнлайн
Bahasa Indonesia: Robert A. Heinlein
Bahasa Melayu: Robert A. Heinlein
Nederlands: Robert Heinlein
português: Robert A. Heinlein
srpskohrvatski / српскохрватски: Robert A. Heinlein
Simple English: Robert A. Heinlein
slovenčina: Robert A. Heinlein
српски / srpski: Robert A. Hajnlajn
татарча/tatarça: Robert A. Heinlein
українська: Роберт Гайнлайн
Tiếng Việt: Robert A. Heinlein