റോബർട്ട് എ. ഹൈൻലൈൻ | കൃതികൾ

കൃതികൾ

പ്രധാന ലേഖനം: റോബർട്ട് എ. ഹൈൻലൈന്റെ കൃതികൾ

ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് 32 നോവലുകളും 59 ചെറുകഥകളും 16 സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാലു ചലച്ചിത്രങ്ങളും രണ്ട് ടെലിവിഷൻ സീരീസുകളും ഒരു റേഡിയോ സീരീസിന്റെ പല എപ്പിസോഡുകളും ഒരു ബോർഡ് കളിയും ഇദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി വന്നിട്ടുണ്ട്. ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മറ്റ് ശാസ്ത്ര ഫിക്ഷൻ എഴുത്തുകാരുടെ കൃതികളുടെ ഒരു ആന്തോളജിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഫിക്ഷനല്ലാത്ത മൂന്ന് ഗ്രന്ഥങ്ങളും രണ്ട് കവിതകളും ഇദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ഒരു നോവൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന്റെ കുറിപ്പുകളെ അടിസ്ഥാനമാക്കി സ്പൈഡർ റോബിൻസൺ രചിച്ച ഒരു കൃതി 2006-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് കൂടാതെ നാല് സമാഹാരങ്ങളും മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[17]

സീരീസ്

പരസ്പരം കലർന്നുകിടക്കുന്ന വിഭാഗങ്ങളായി ഇദ്ദേഹത്തിന്റെ കൃതികളെ വർഗ്ഗീകരിക്കാറുണ്ട്.

  • ഫ്യൂച്ചർ ഹിസ്റ്ററി സീരീസ്
  • ലസാറസ് ലോങ് സീരീസ്
  • ഹൈൻലൈൻ ജുവനൈൽസ്
  • വേൾഡ് ആസ് എ മിത്ത് സീരീസ്
Other Languages
azərbaycanca: Robert Haynlayn
беларуская: Роберт Хайнлайн
български: Робърт Хайнлайн
Bahasa Indonesia: Robert A. Heinlein
Bahasa Melayu: Robert A. Heinlein
Nederlands: Robert Heinlein
português: Robert A. Heinlein
srpskohrvatski / српскохрватски: Robert A. Heinlein
Simple English: Robert A. Heinlein
slovenčina: Robert A. Heinlein
српски / srpski: Robert A. Hajnlajn
татарча/tatarça: Robert A. Heinlein
українська: Роберт Гайнлайн
Tiếng Việt: Robert A. Heinlein