ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്

ഹേഡ് ഐലന്റ് (Heard Island)
Nickname: HIMI
ISS018-E-038182 lrg.jpg
ഹേഡ് ദ്വീപിന്റെ തെക്കേ അറ്റത്തിന്റെ ഉപഗ്രഹചിത്രം. ആർകോണ മുനമ്പ് ചിത്രത്തിന്റെ ഇടതുവശത്തായി കാണാം. ലൈഡ് ഹിമാനി തൊട്ടു മുകളിലായും ഗോട്ട്ലി ഹിമാനി തൊട്ടു താഴെയായും കാണാം. ബിഗ് ബെൻ അഗ്നിപർവ്വതം, മൗസൺ കൊടുമുടി എന്നിവ ചിത്രത്തിന്റെ താഴെ വലതുവശത്തായി കാണാം.
Geography
Locationഇന്ത്യാമഹാസമുദ്രം
Coordinates53°06′00″S 73°31′00″E / 53°06′00″S 73°31′00″E / -53.10000; 73.51667
Archipelagoഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
Major islands2
Area368 km2 (142 sq mi)
Highest elevation2,745
Highest pointമൗസൺ കൊടുമുടി
Administration
Demographics
Population0 (2011 ജനുവരി 1)
Pop. density0
Ethnic groups0
Additional information
Official nameഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
Typeപാരിസ്ഥിതികം
Criteriaviii, ix
Designated1997 (21st session)
Reference no.577
സ്റ്റേറ്റ് പാർട്ടിഓസ്ട്രേലിയ
പ്രദേശംഏഷ്യ പസഫിക്

അന്റാർട്ടിക് ദ്വീപുകളിലെ ഒരു അഗ്നിപർവ്വത ദ്വീപസമൂഹമാണ് ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് [1] (എച്ച്.ഐ.എം.ഐ. എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്[2]). ഓസ്ട്രേലിയയുടെ ബാഹ്യ ഭൂവിഭാഗങ്ങളിലൊന്നായ ഇത് മഡഗാസ്കറിൽ നിന്ന് അന്റാർട്ടിക്കയിലേയ്ക്കുള്ള വഴിയിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ദൂരത്താണ്. ദ്വീപസമൂഹത്തിന്റെ ആകെ വലിപ്പം 372 ചതുരശ്രകിലോമീറ്ററാണ്. തീരത്തിന്റെ ആകെ നീളം 101.9 കിലോമീറ്ററാണ്. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്താണ് ഇവ കണ്ടെത്തപ്പെട്ടത്. 1947 മുതൽ ഇവ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്ട്രേലിയയിലെ രണ്ട് പ്രവർത്തിക്കുന്ന അഗ്നിപർവ്വതങ്ങളും ഈ ദ്വീപസമൂഹത്തിലാണ്.ഇവിടെയുള്ള മൗസൺ പീക്ക് എന്ന കൊടുമുടി ഓസ്ട്രേലിയൻ ഭൂഘണ്ഡത്തിലെ ഏതൊരു കൊടുമുടിയേക്കാളും ഉയരമുള്ളതാണ്. ഇന്ത്യാമഹാസമുദ്രത്തിലെ കെർഗൂലിയൻ പീഠപ്രദേശത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.

ഈ ദ്വീപസമൂഹം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെടുന്നു: പെർത്തിൽ നിന്ന് ഏകദേശം 4099 കിലോമീറ്റർ തെക്കുപടിഞ്ഞാറും[3] 3,845 km (2,389 mi) southwest of Cape Leeuwin, ദക്ഷിണാഫ്രിക്കയിൽ നിന്ന് 4200 കിലോമീറ്റർ തെക്കുകിഴക്കും മഡഗാസ്കറിൽ നിന്ന് 3830 കിലോമീറ്റർ തെക്കുകിഴക്കും അന്റാർട്ടിക്കയിൽ നിന്ന് 1630 കിലോമീറ്റർ വടക്കുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[4] ഈ ദ്വീപുകളിൽ ഇപ്പോൾ മനുഷ്യവാസമില്ല.

അവലംബം

  1. CIA World Factbook. Accessed 2009.01.04.
  2. Commonwealth of Australia. "About Heard Island – Human Activities". Retrieved 21 October 2006. [ പ്രവർത്തിക്കാത്ത കണ്ണി]
  3. Cocky Flies, Geoscience Australia
  4. Distance Between Cities Places On Map Distance Calculator
  • LeMasurier, W. E. (1990). Volcanoes of the Antarctic Plate and Southern Oceans. American Geophysical Union. pp. 512 pp. ISBN 0-87590-172-7.  Unknown parameter |coauthors= ignored (|author= suggested) (help)
Other Languages
беларуская (тарашкевіца)‎: Востраў Гэрд і астравы Макдоналд
български: Хърд и Макдоналд
srpskohrvatski / српскохрватски: Otok Heard i otočje McDonald