സയാമീസ് ഫൈറ്റർ മത്സ്യം

സയാമീസ് ഫൈറ്റർ മത്സ്യം
HM Orange M Sarawut.jpg
ആൺ സയാമീസ് ഫൈറ്റർ
Betta splendens female.jpg
വന്യ പെൺ സയാമീസ് ഫൈറ്റർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:Animalia
ഫൈലം:കോർഡേറ്റ
ക്ലാസ്സ്‌:ആക്റ്റിനോറ്റെറിജിയൈ
നിര:Perciformes
കുടുംബം:Osphronemidae
ജനുസ്സ്:Betta
വർഗ്ഗം:''B. splendens''
ശാസ്ത്രീയ നാമം
ബീറ്റ സ്‌‌പ്ലെൻഡെൻസ്
Regan, 1910

ഒരു അലങ്കാര മത്സ്യം ആണ് സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ. ബീറ്റ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ബീറ്റ സ്‌‌പ്ലെൻഡെൻസ് എന്ന് ആണ് ദ്വിപദനാമ നാമം. ഇവ വളരെ ഏറെ പ്രശസ്തമായ ഒരു ശുദ്ധജല അലങ്കാര മത്സ്യം ആണ്. ഈ മീനുകളുടെ വന്യ പുർവികരെ തായ്‌ലാന്റ് , മലേഷ്യ , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ് കണ്ടു വരുന്നത്‌ . നിറയെ ചെടിക്കൾ ഉള്ള കുളങ്ങൾ , സാവധാനം ഒഴുകുന്ന അരുവിക്കൾ , നെൽ പാടങ്ങൾ , വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പ് പ്രദേശങ്ങൾ തുടങ്ങിയ ഒക്സിജെന്റെ അളവ് കുറഞ്ഞ വെള്ളം ഉള്ള പ്രദേശങ്ങൽ ആണ് ആവാസകേന്ദ്രങ്ങൾ.[2] ഈ ജെനുസിന്റെ പേരിന്റ് ഉത്പത്തി ഇകാൻ ബെട്ടഹ് എന്ന തായ്‌ലാന്റ് തദ്ദേശീയ പദത്തിൽ നിന്നാണ്. തായ്‌ ഭാഷയിൽ ഇവയെ പ്ലാ-കാട്‌ അല്ലെങ്കിൽ ട്രേ കരേം എന്നാണ് വിളിക്കുന്നത് ,അർഥം പോരാളി മത്സ്യം.[3]

വിവരണം

സാധാരണയായി പൂർണവളർച്ച എത്തിയവയ്ക്ക് 3 ഇഞ്ച്‌ വരെ ആണ് നീളം (വാൽ അടകം) . മനോഹരമായ ചിറക്കുകൾക്കും , നിറങ്ങൾക്കും ഇവ പ്രസിദ്ധം ആണെങ്കിലും ഇവയുടെ സ്വാഭാവിക നിറം മങ്ങിയ പച്ച അല്ലെകിൽ തവിട്ട് ആണ് ,വന്യ ജാതികൾക്ക് ചിറക്കുകൾക്ക് നീളവും വളരെ കുറവായിരിക്കും. ഭംഗിയേറിയ ചിറകുകളും നിറങ്ങളും വർഷങ്ങളുടെ തിരഞ്ഞെടുത്തുള്ള ഇണചേർകലിന്റെ ഫലം ആണ്. ശരിയായ രീതിയിൽ പരിപാലിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന പക്ഷം ഇവ 2 വർഷം വരെ അക്വേറിയത്തിൽ ജീവിക്കുന്നു, ചുരുക്കം ചിലവ 10 വർഷം വരെ ജീവിച്ചിടുണ്ട്.[4]

ഇവ ഗൌരാമി കുടുംബത്തിൽ പെട്ട മത്സ്യം ആണ്. ബീറ്റാ എന്ന ജെനുസിൽ 50 ഓളം ഇനങ്ങൾ ഉണ്ടെങ്കിലും ഇവയിൽ ബീറ്റ സ്‌‌പ്ലെൻഡെൻസ് ആണ് അക്വേറിയ സൂക്ഷിപ്പുക്കാരുടെ പ്രിയപ്പെട്ട ഇനം. ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉള്ള മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടെ ചൂടുള്ള വെള്ളം ആണ് ഇവയ്ക്ക് ഇഷ്ടം ഏകദേശം 25-30 ഡിഗ്രി സെൽഷ്യസ് .

വായുവിൽ നിന്നു നേരിട്ടും ശ്വസികാൻ സാധിക്കും എന്ന കാരണം കൊണ്ട് ഇവയെ പലപ്പോഴും ചെറിയ അക്വേറിയങ്ങളിൽ വളർത്താറുണ്ട് ,എന്നാൽ കുറഞ്ഞ അളവിൽ ഉള്ള വെള്ളം മികപ്പോഴും പലവിധ രോഗങ്ങൾക്കും അത് വഴി മരണത്തിനും കാരണമാകാറുണ്ട്.

Other Languages
العربية: سمك الفايتر
azərbaycanca: Betta splendens
bosanski: Sijamski borac
Ελληνικά: Ψάρι μονομάχος
español: Betta splendens
français: Combattant
hrvatski: Sijamski borac
hornjoserbsce: Betta splendens
Bahasa Indonesia: Betta splendens
italiano: Betta splendens
ಕನ್ನಡ: ಕಾಳಗಮೀನು
Bahasa Melayu: Ikan Pelaga
မြန်မာဘာသာ: ဖိုက်တာ (ငါး)
Nederlands: Siamese kempvis
português: Betta splendens
srpskohrvatski / српскохрватски: Sijamski borac
Simple English: Betta splendens
slovenčina: Bojovnica pestrá
Tiếng Việt: Cá xiêm
中文: 泰國鬥魚