സപ്തസ്വരങ്ങൾ‌
English: Solfège

ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കൽ നോട്ട്) സപ്തസ്വരങ്ങൾ എന്നു അറിയപ്പെടുന്നത്. രാഗങ്ങൾ ഏഴോ അതിൽകുറവോ സ്വരങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങൾ താഴെപറയുന്നവയാണ്.

  • ഷഡ്ജം
  • രി ഋഷഭം
  • ഗാന്ധാരം
  • മദ്ധ്യമം
  • പഞ്ചമം
  • ധൈവതം
  • നി നിഷാദം
  • ഷഡ്ജം

സപ്തസ്വരങ്ങളെ ഒന്നാകെ സർഗം എന്നു പറയുന്നു. ആദ്യത്തെ നാലുസ്വരങ്ങളുടെ (സ,രി,ഗ,മ) ചുരുക്കെഴുത്തായി സർഗം എന്ന പദത്തിനെ കണക്കാക്കാം. പാടുമ്പോൾ ഈ സ്വരങ്ങളെ യഥാക്രമം സ, രി, ഗ, മ, പ, ധ, നി എന്നിങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.

സ്വരവൈവിദ്ധ്യങ്ങൾ

ഭാരതീയസംഗീതത്തിൽ ഏഴു സ്വരങ്ങളാണുള്ളതു് എന്നു സാധാരണ പറയുമെങ്കിലും ഇവയിൽ ചില സ്വരങ്ങളുടെ യഥാർത്ഥ സ്വരസ്ഥാനം നേരിയ തോതിൽ വ്യത്യാസപ്പെടാം. ഇങ്ങനെ 16 വ്യത്യസ്ത പേരുകളിൽ ഈ സ്വരസ്ഥാനങ്ങൾ അറിയപ്പെടുന്നു.

Other Languages
العربية: صولفيج
беларуская: Сальфеджыа
български: Солфеж
català: Solfeig
Deutsch: Solfège
English: Solfège
Esperanto: Solfeĝo
español: Solfeo
eesti: Solfedžo
euskara: Solfeo
فارسی: سلفژ
français: Solfège
galego: Solfexo
עברית: סולפג'
հայերեն: Սոլֆեջո
Bahasa Indonesia: Solfège
Ido: Solfejo
italiano: Solfeggio
қазақша: Сольфеджио
한국어: 솔페지오
олык марий: Сольфеджио
नेपाल भाषा: स्वारा
Nederlands: Solfège
occitan: Solfegi
polski: Solfeż
português: Solfejo
română: Solfegiu
русский: Сольфеджио
українська: Сольфеджіо
中文: 唱名
Bân-lâm-gú: Solfège