ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ
Shahrukh interacts with media after KKR's maiden IPL title.jpg
മറ്റ് പേരുകൾഷാരൂഖ് ഖാൻ, കിംഗ് ഖാൻ, SRK[1]
തൊഴിൽഅഭിനേതാവ്, നിർമാതാവ്, ടെലിവിഷൻ അവതാരകൻ
സജീവം1988 – ഇതുവരെ
ജീവിത പങ്കാളി(കൾ)ഗൗരി ഖാൻ (1991 – ഇതുവരെ)

ഷാരൂഖ് ഖാൻ ( ഉർദു: شاہ رخ خان , ഹിന്ദി: शाहरुख़ ख़ान ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്.കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.[2][3][4]

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.[5]

2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

ജീവചരിത്രം

2008 ലെ ദ്രോണ എന്ന ചിത്രത്തിന്റെ പ്രദർശന വേളയിൽ കുടുംബത്തോടൊപ്പം ഖാൻ

ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു.[6] പാകിസ്താനിലെ പേശാവറിലെ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.[7]

അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പാസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്‌രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.[8]

മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി.[9] അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്.[10] ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന (ജനനം:2000).

ഷാരൂഖ് ഖാനെ കുറിച്ച് മറ്റുള്ളവർ എഴുതിയത്

  1. ലഘുചിത്രം - (2005)ദി ഇന്നർ ആന്റ് ഔട്ടർ വേൾഡ് ഓഫ് ഷാരൂഖ് ഖാൻ ( The Inner and Outer World of Shah Rukh Khan )
  2. പുസ്തകം - (2006) സ്റ്റിൽ റീഡിം‌ഗ് ഖാൻ Still Reading Khan - അനുപമ ചോപ്ര
  3. പുസ്തകം - (2007) കിം‌ഗ് ഓഫ് ബോളിവുഡ്

ലണ്ടനിലെ പ്രശസ്തമായ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ ഏപ്രിൽ 2007 ൽ സ്ഥാപിക്കപ്പെട്ടു.[11] തന്റെ അഭിനയ ജീവിതത്തിന് ഫ്രഞ്ച് സർക്കാറിന്റെ (Order of the Arts and Literature) ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.[12]

Other Languages
Afrikaans: Shah Rukh Khan
አማርኛ: ሻህሩኽ ኻን
aragonés: Shah Rukh Khan
العربية: شاه روخ خان
azərbaycanca: Şahrux Xan
беларуская: Шах Рух Хан
български: Шах Рук Хан
भोजपुरी: शाहरुख खान
brezhoneg: Shahrukh Khan
català: Shahrukh Khan
нохчийн: ШахӀ Рух Хан
کوردی: شاروخ خان
čeština: Shahrukh Khan
डोटेली: शाहरूख खान
ދިވެހިބަސް: ޝާހުރުކް ޚާން
Ελληνικά: Σαχ Ρουκ Κχαν
Esperanto: Shahrukh Khan
español: Shahrukh Khan
euskara: Shahrukh Khan
فارسی: شاهرخ خان
français: Shahrukh Khan
गोंयची कोंकणी / Gõychi Konknni: Shah Rukh Khan
ગુજરાતી: શાહરૂખ ખાન
Fiji Hindi: Shah Rukh Khan
Հայերեն: Շահրուխ Խան
Bahasa Indonesia: Shahrukh Khan
italiano: Shah Rukh Khan
Basa Jawa: Shahrukh Khan
ქართული: შაჰ რუხ ხანი
қазақша: Шахрух Хан
한국어: 샤루크 칸
कॉशुर / کٲشُر: شاہ رخ خان
Кыргызча: Шахрух Кхан
Lëtzebuergesch: Shahrukh Khan
لۊری شومالی: شا رخ خان
lietuvių: Shah Rukh Khan
latviešu: Šāhruhs Hāns
मैथिली: शाहरूख खान
монгол: Шарук Кан
Bahasa Melayu: Shahrukh Khan
မြန်မာဘာသာ: ရှရွတ်ခန်း
नेपाली: शाहरूख खान
Nederlands: Shahrukh Khan
پنجابی: شاہ رخ خان
português: Shahrukh Khan
Runa Simi: Shahrukh Khan
română: Shah Rukh Khan
русский: Хан, Шахрух
संस्कृतम्: शाहरूख खान
srpskohrvatski / српскохрватски: Shahrukh Khan
Simple English: Shahrukh Khan
Soomaaliga: Shahrukh Khan
svenska: Shahrukh Khan
тоҷикӣ: Шоҳрух Хон
Türkçe: Shahrukh Khan
українська: Шахрух Хан
oʻzbekcha/ўзбекча: Shahrukh Khan
vepsän kel’: Han Šahruh
Tiếng Việt: Shahrukh Khan
მარგალური: შაჰ რუხ ხანი
粵語: 沙魯克汗