വ്യാപാരമുദ്ര
English: Trademark

ഒരു സ്രോതസ്സിൽനിന്നുള്ള ഉത്‌പന്നങ്ങളോ സേവനങ്ങളോ മറ്റൊരാളുടേതിൽനിന്ന് വേർതിരിച്ചുകാണാനായി ഉപയോഗിക്കുന്ന തിരിച്ചറിയാവുന്ന ചിഹ്നങ്ങൾ, രൂപകൽപ്പന, ആശയപ്രാകാശനം എന്നിവയൊക്കെയാണ് ട്രേഡ്‌മാർക്ക്[1][2] (trademark, trade mark, അഥവാ trade-mark[3]) സേവനങ്ങളെ തിരിച്ചറിയാനുപയോഗിക്കുന്ന ട്രേഡ്‌മാർക്കുകൾ പൊതുവേ സർവീസ്‌ മാർക്കുകൾ എന്നാണ് അറിയപ്പെടുന്നത്.[4][5] ട്രേഡ്‌മാർക്കിന്റെ ഉടമസ്ഥാവകാശം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആവാം. ഒരു ഉത്‌പന്നത്തിന്റെ മേലോ, ഉത്പന്നത്തിന്റെ പാക്കേജിലോ ലേബലിലോ വൗച്ചറിലോ ട്രേഡ്‌മാർക്ക് പ്രദർശിപ്പിക്കാം. കോർപ്പറേറ്റ് അസ്തിത്വം സൂചിപ്പിക്കാൻ ട്രേഡ്‌മാർക്കുകൾ കോർപ്പറേറ്റ് സമുച്ചയങ്ങൾക്കുമേലും പ്രദർശിപ്പിക്കുന്നു.

ഇന്ത്യയിൽ

ഉല്പന്നങ്ങളുടെയോ സേവനങ്ങളുടേയോ പേരുകൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ട്രേഡ് മാർക്ക് രജിസ്ടറി നിലവിൽ വന്നത് 1940 മുതലാണ്. എല്ലാ ബ്രാൻഡ്കളും ചിഹ്നങ്ങളും ട്രെഡ് മാർക്കല്ല. രജിസ്റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളും മാത്രമേ ട്രെഡ് മാർക്ക് ആയിത്തീരൂ. 1958ലെ ട്രെഡ് ആൻഡ് മർച്ചൻഡൈസ് മാർക്സ് ആക്ട് പ്രകാരം ഗവർണ്മന്റെലിൽ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ ബ്രാൻഡ് പേരിന് നിയമപരമായ സംരക്ഷണം ലഭിക്കും. അതോടെ അത് ഉടമയുടെ തനത് സ്വത്തായിത്തീരുന്നു. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും 45 ക്ലാസുകൾ നിലവിലുണ്ട്. ക്ലാസുകളിൽ തന്നെ രണ്ട് കാറ്റഗറിയായി തരം തിരിച്ചിട്ടുണ്ട്. ഉല്പന്നങ്ങൾക്കായും സേവനങ്ങൾക്കായും, ഇതിൽ ഉൽപന്നങ്ങൾക്കായി 1 മുതൽ 34 വരെയും സേവനങ്ങൾക്ക് 35 മുതൽ 45 വരെയും നിജപ്പെടുത്തിയിട്ടുണ്ട്.[6]

Other Languages
العربية: علامة تجارية
azərbaycanca: Əmtəə nişanı
беларуская: Таварны знак
беларуская (тарашкевіца)‎: Таварны знак
български: Търговска марка
dansk: Varemærke
Deutsch: Marke (Recht)
Ελληνικά: Εμπορικό σήμα
English: Trademark
Esperanto: Registrita marko
eesti: Kaubamärk
Frysk: Merknammen
Gaeilge: Trádmharc
עברית: סימן מסחר
hrvatski: Žig
magyar: Védjegy
հայերեն: Ապրանքանիշ
Bahasa Indonesia: Merek
íslenska: Vörumerki
日本語: 商標
한국어: 상표
lietuvių: Prekės ženklas
Bahasa Melayu: Tanda dagangan
Nederlands: Merk
norsk nynorsk: Varemerke
norsk: Varemerke
português: Marca registrada
Scots: Tred merk
srpskohrvatski / српскохрватски: Registrirani zaštitni znak
සිංහල: වෙළඳ ලකුණ
Simple English: Trademark
slovenčina: Ochranná známka
slovenščina: Blagovna znamka
српски / srpski: Жиг
svenska: Varumärke
Türkçe: Alametifarika
ئۇيغۇرچە / Uyghurche: تاۋار ماركىسى
Tiếng Việt: Thương hiệu
中文: 商标
Bân-lâm-gú: Siong-phiau
粵語: 嘜頭