വിവേകദന്തങ്ങൾ

Gray1003.png

മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ (Wisdom teeth). അറിവായതിന് ശേഷം വരുന്ന പല്ലുകൾ എന്ന അർത്ഥത്തിലാണ് ഈ പേര്[അവലംബം ആവശ്യമാണ്]. സാധാരണഗതിയിൽ 28 പല്ലുകൾക്കുള്ള സ്ഥലമേ വായിൽ ഉള്ളു. ഏതാണ്ട് 13 വയസ്സിനകം ഈ 28 പല്ലുകൾ മുളച്ചിരിക്കും.17-25 വയസ്സിലാണ് വിവേകദന്തങ്ങൾ വളർന്ന് വരിക. മുകളിലും താഴെയും മോണയുടെ നാലറ്റങ്ങളിൽ ഓരോ വിവേകദന്തങ്ങൾ ഉണ്ടാകും.

Wisdom teeth 1.jpg

പരിണാമം

മനുഷ്യ പരിണാമത്തിന്റെ ഭാഗമായാണ് വിവേകപല്ലുകൾ അത്യാവശ്യമില്ലാത്ത അവയവമായത്. മനുഷ്യന്റെ പരിണാമഘട്ടത്തിൽ താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടു വരുന്നത്. പ്രാചീനകാലത്ത് മനുഷ്യൻ അസംസ്കൃത ഭക്ഷ്യപദാർത്ഥങ്ങൾ കടിച്ച് പറിച്ച് ചവച്ചരച്ചാണ് തിന്നിരുന്നത്. അതിന് ബലവും വലിപ്പവും കൂടുതലുള്ള താടിയെല്ലുകളും വേണ്ടിയിരുന്നു. പിന്നീട് മനുഷ്യന്റെ ഭക്ഷണശീലങ്ങൾ മാറി. മൃദുവായ ഭക്ഷണം ശീലിച്ച് തുടങ്ങി. അതോടെ താടിയെല്ലിന്റെയും അണപ്പല്ലിന്റെയും ഉപയോഗം കുറഞ്ഞു. ഇതും പരിണാമത്തിന് കാരണമായി കരുതുന്നുണ്ട്.

Other Languages
العربية: ضرس العقل
azərbaycanca: Ağıl dişi
bosanski: Umnjak
čeština: Zub moudrosti
Deutsch: Weisheitszahn
Ελληνικά: Φρονιμίτης
English: Wisdom tooth
فارسی: دندان عقل
français: Dent de sagesse
Avañe'ẽ: Tãingue'a
עברית: שן בינה
हिन्दी: अकल दाढ़
Bahasa Indonesia: Gigi bungsu
日本語: 親知らず
한국어: 사랑니
Bahasa Melayu: Gigi bongsu
Nederlands: Verstandskies
português: Siso
русский: Зуб мудрости
Simple English: Wisdom teeth
slovenčina: Zub múdrosti
српски / srpski: Умњак
svenska: Visdomstand
українська: Зуби мудрості
Tiếng Việt: Răng khôn
中文: 智齿
Bân-lâm-gú: Tì-hūi-khí