വിക്കിപീഡിയ:വിവക്ഷകൾ

ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവയെ വിശദീകരിക്കുന്നതിനും നിരത്തുന്നതിനുമാണ് വിവക്ഷാത്താളുകൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് തിരയുന്ന ഉപയോക്താവ്, അതേ പേരിലുള്ള മറ്റൊരു ലേഖനത്തിലാണ് വന്നെത്തുന്നതെങ്കിൽ, ആ ലേഖനത്തിന്റെ മുകളിൽ വിവക്ഷാത്താളിലേക്കുള്ള കണ്ണിയുണ്ടെങ്കിൽ, വിവക്ഷാത്താളിൽ നിന്നും ആ വ്യക്തിക്ക് ആവശ്യമുള്ള ലേഖനത്തിലേക്ക് ചെന്നെത്താൻ സാധിക്കും.

പൊതുവേ വലയത്തിനകത്ത് വിവക്ഷകൾ എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.

ഉദാഹരണം: ഏഷ്യാകപ്പ് (വിവക്ഷകൾ)

വർഗ്ഗം:വിവക്ഷകൾ എന്ന താളിൽ വിക്കിപീഡിയയിലെ എല്ലാ വിവക്ഷാത്താളുകളേയും കണ്ടെത്താൻ സാധിക്കും.

  • മാനദണ്ഡങ്ങൾ

മാനദണ്ഡങ്ങൾ

  1. വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.
  2. വിവക്ഷാത്താളുകൾക്കകത്ത് {{വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
  3. ഒരു പേരിൽ രണ്ടേ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ എന്നും, പേര് അതിൽ ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല. പ്രധാന വിഷയത്തിന്റെ താളിൽ നിന്നും രണ്ടാമത്തെ താളിലേക്ക് ഒരു കണ്ണി നൽകിയാൽ മതിയാകും (ഇതിനായി {{For}}, {{Otheruses}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കാവുന്നതാണ് - ഉദാഹരണമായി പരുന്ത് എന്ന ലേഖനം കാണുക). എന്നാൽ ചില പേരുകളിൽ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഏതാണ് പ്രധാന വിഷയം എന്ന കാര്യം നിർണ്ണയിക്കാൻ സാധ്യമല്ലാതിരിക്കാറുണ്ട്. ഈ അവസ്ഥയിൽ ഒരു വിവക്ഷാത്താൾ നിർമ്മിച്ച് പേരിനെ അതിലേക്ക് തിരിച്ചുവിടാവുന്നതാണ്. ഉദാഹരണമായി ഒഡീസി എന്ന താൾ കാണുക.
Other Languages
беларуская (тарашкевіца)‎: Вікіпэдыя:Неадназначнасьць
Bahasa Indonesia: Wikipedia:Disambiguasi
Lëtzebuergesch: Wikipedia:Homonymie
Basa Banyumasan: Wikipedia:Disambiguasi
Bahasa Melayu: Bantuan:Nyahkekaburan
norsk nynorsk: Wikipedia:Fleirtyding
Nouormand: Aide:Frouque
srpskohrvatski / српскохрватски: Wikipedia:Razvrstavanje
Simple English: Wikipedia:Disambiguation
slovenščina: Wikipedija:Razločitev
Bân-lâm-gú: Wikipedia:Khu-pia̍t