വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി

Heckert GNU white.png
ഇത് ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതിയുടെ മലയാളത്തിലുള്ള അനൗദ്യോഗിക തർജ്ജമയാണ്‌. ഇത് സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി പ്രസിദ്ധീകരിക്കുന്നതല്ല, നിയമപരമായി ഇതിനു യാതൊരു സാധുതയുമില്ല, അത്തരം ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് പതിപ്പ് കാണുക. എന്നിരുന്നാലും മലയാളം ഉപയോഗിക്കുന്നവർക്ക് അനുമതിയുടെ സത്ത മനസ്സിലാകാൻ ഈ തർജ്ജമ ഉപകാരപ്പെടുമെന്നു കരുതുന്നു.

This is an unofficial translation of the GNU Free Documentation License into Malayalam. It was not published by the Free Software Foundation, and does not legally state the distribution terms for software that uses the GNU FDL—only the original English text of the GNU FDL does that. However, we hope that this translation will help Malayalam Speakers understand the GNU FDL better.Original
English
version

പതിപ്പ് 1.3, 3 നവംബർ 2008പകർപ്പവകാശം (C) 2000, 2001, 2002, 2007, 2008 സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി, Inc. <http://fsf.org/>

ഈ അനുമതിപത്രത്തിന്റെ പദാനുപദ പകർപ്പുകൾ എടുക്കാനും വിതരണം ചെയ്യാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ മാറ്റങ്ങൾ അനുവദനീയമല്ല.

0. പീഠിക

ഒരു രേഖയെ, ഗ്രന്ഥത്തെ അഥവാ ഉപയുക്തവും ഉപയോഗ്യവുമായ മറ്റെന്തെങ്കിലും പ്രമാണത്തെ "സ്വതന്ത്രമാണെന്നു" വ്യക്തമാക്കാനുള്ളതാണ്‌ ഈ അനുമതി. ഈ സ്വാതന്ത്ര്യം: പ്രസ്തുത പ്രമാണത്തെ, മാറ്റങ്ങളോടെയോ മാറ്റങ്ങളില്ലാതെയോ, വാണിജ്യലക്ഷ്യങ്ങളോടെയോ അല്ലാതെയോ പകർത്താനും വിതരണം ചെയ്യുവാനുമുള്ള അവകാശം ഏവർക്കും പ്രദാനം ചെയ്യുന്നു. രണ്ടാമതായി മറ്റുള്ളവർ ചെയ്ത മാറ്റങ്ങൾ ഉൾപ്പെടുത്താതെ സ്രഷ്ടാവിനും പ്രസിദ്ധപ്പെടുത്തുന്നയാൾക്കും ലഭിക്കേണ്ട പ്രശസ്തിയും ഈ അനുമതി ഉറപ്പുവരുത്തുന്നു.

ഈ അനുമതി ഒരു തരത്തിൽ "പകർപ്പവകാശമുക്തം" ആണ്‌, അതായത് പ്രമാണത്തിൽ നിന്നും സൃഷ്ടിക്കുന്ന മറ്റേതൊരു കൃതിയും ഇപ്രകാരം പകർപ്പവകാശസ്വാതന്ത്ര്യമുള്ളതായിരിക്കണം. ഇത് സ്വതന്ത്ര സോഫ്റ്റ്‌വേറുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പകർപ്പവകാശരഹിത അനുമതിയായ ഗ്നു സാർവ്വ ജനിക അനുമതിയ്ക്കു പൂരകമായി പ്രവർത്തിക്കുന്നതാണ്‌.

സ്വതന്ത്ര സോഫ്റ്റ്‌വേറുകൾക്കൊപ്പം നൽകുന്ന, അവയുടെ ഉപയോഗം സംബന്ധിക്കുന്ന രേഖകളും അതേ സ്വാതന്ത്ര്യം നൽകുന്നവയായിരിക്കണം എന്നതിനാൽ, അപ്രകാരമുള്ള രേഖകൾക്കായിട്ടാണ് ഈ അനുമതി ഞങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ, അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വേർ രേഖകൾക്കു മാത്രമല്ല ഈ അനുമതി ഉപയോഗിക്കാവുന്നത്; ഏതൊരു ലിഖിതകൃതിയുടെ കാര്യത്തിലും, കൃതിയിലെ പ്രതിപാദ്യവിഷയം എന്തുതന്നെ ആയാലും അത് അച്ചടിച്ചു പ്രസിദ്ധീകരിച്ചതായാലും അല്ലെങ്കിലും ഈ അനുമതി ഉപയോഗിക്കാം. അധ്യയനത്തിനായോ, സംശയനിവൃത്തിക്കായോ ഉള്ള കൃതികൾക്കാണ് ഈ അനുമതി മുഖ്യമായും ഞങ്ങൾ ശുപാർശ ചെയ്യുന്നത്.

Other Languages
עברית: s:GFDL
Plattdüütsch: Wikipedia:GNU-FDL
armãneashti: Wikipedia:GNU FDL
srpskohrvatski / српскохрватски: Wikipedia:Tekst GNU Free Documentation License