വധശിക്ഷ

പ്രമാണം:Capital punishment.PNG
സൂചിക
  വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ – 103 (53%)
  ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ, വധശിക്ഷ നിരോധിച്ച രാജ്യങ്ങൾ– 6 (3%)
  നിറുത്തലാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 വർഷത്തിൽ ഉപയോഗിച്ചിട്ടില്ല – 50 (26%)
  വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ– 36 (18%)
*2015 ലെ കണക്കു പ്രകാരം
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ
ഷോൺ-ലിയോൺ ജെറോം 1883-ൽ രചിച്ച ക്രിസ്ത്യൻ രക്തസാക്ഷികളുടെ അവസാന പ്രാർത്ഥന എന്ന ചിത്രം.
Cesare Beccaria, Dei delitti e delle pene

വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും[1] ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.[2]

വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ). [3] പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു. [4]

ഇപ്പോൾ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. [5] ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (പൂർണമായി നിറുത്തലാക്കൽ ലക്ഷ്യം വച്ച്) നിർബന്ധമല്ലാത്ത പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. [6] ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. [7][8][9][10]

ചരിത്രം

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും കൊലപാതകം, ചാരപ്രവർത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കോ സൈനികനിയമപ്രകാരമോ ആണ് വധശിക്ഷ നടപ്പിലാക്കാറുള്ളത്. ചില രാജ്യങ്ങളിൽ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം, ഗുദരതി തുടങ്ങിയവയ്ക്കും മരണശിക്ഷ നൽകാറുണ്ട്. ഇസ്ലാം മതത്തിനെ തള്ളിപ്പറയുക എന്ന കുറ്റത്തിനും ചില ഇസ്ലാമിക രാജ്യങ്ങളിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ചൈനയിൽ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളിൽ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [11]

ഫ്രാൻസിൽ ഓഗസ്റ്റേ വൈല്ലന്റ് എന്ന അരാജകത്വവാധിയെ 1894-ൽ ഗില്ലറ്റിൻ ഉപയോഗിച്ച് ശിരച്ഛേദം ചെയ്ത് കൊല്ലുന്നു.

മനുഷ്യചരിത്രത്തിൽ വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന മാർഗങ്ങളിൽ ബ്രേക്കിംഗ് വീൽ, തിളപ്പിച്ചുള്ള വധശിക്ഷ, തൊലിയുരിക്കൽ, സാവധാനം കീറിമുറിക്കൽ, വയറുകീറൽ, കുരിശിൽ തറയ്ക്കൽ, ശൂലത്തിൽ തറയ്ക്കൽ, ചതച്ചു കൊല്ലൽ, കല്ലെറിഞ്ഞുള്ള വധശിക്ഷ, തീ കത്തിച്ചുള്ള വധശിക്ഷ, അംഗഛേദം, അറുത്തു കൊല്ലുക, ശിരച്ഛേദം, സ്കാഫിസം, നെക്ലേസിംഗ്, പീരങ്കിയിൽ നിന്ന് വെടിവയ്ക്കുക എന്നിവയൊക്കെയുണ്ട്.[12]

ഗോത്രവർഗങ്ങളുടെ പകയ്ക്കു കാരണമായ പ്രശ്നങ്ങൾ കന്നുകാലികളെയും മറ്റും ചോരപ്പണമായി നൽകിയും, നഷ്ടപരിഹാരം നൽകിയും, വിവാഹങ്ങൾ നടത്തിയും മറ്റും പരിഹരിച്ചിരുന്നു. ചിലപ്പോൾ മൃഗങ്ങളുടെയോ, മനുഷ്യന്റെയോ ചോര ചിന്തിയാലേ പകയ്ക്ക് അവസാനമുണ്ടാകാറുള്ളൂ. അത്തരം അവസരങ്ങളിൽ കുറ്റവാളിയെയോ, മറ്റൊരാളെയോ വധിക്കാനായി എതിർ ഗോത്രത്തിന് നൽകി പകയ്ക്ക് അവസാനം വരുത്താറുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സംവിധാനങ്ങളും ഉണ്ടാകാറുണ്ട്. [13] ആധുനിക നിയമസംവിധാനങ്ങൾക്കൊപ്പം ഇത്തരം സംവിധാനങ്ങളും ചിലയിടങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. ആളുകൾ തമ്മിൽ പോരാടി പക തീർക്കാനും അടുത്ത കാലം വരെ നിയമസംവിധാനങ്ങൾ അനുവാദം നൽകിയിരുന്നു.

1796-നും 1865-നും ഇടയ്ക്ക് പോപ്പിന്റെ രാജ്യങ്ങളിലെ ആരാച്ചാരായിരുന്ന ജിയോവാന്നി ബാറ്റിസ്റ്റ ബ്യൂഗാട്ടി 516 വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ട് (ബ്യൂഗാട്ടി പ്രതിക്ക് മൂക്കിപ്പൊടി നീട്ടുന്നതായി ചിത്രീകരിച്ചിരിക്കുന്നു). വത്തിക്കാൻ നഗരത്തിൽ 1969-ൽ വധശിക്ഷ നിറുത്തലാക്കി.

ഗോത്ര നിയമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിയമവ്യവസ്ഥകളിൽ ആദ്യത്തേതാണ് ഹമുറാബിയുടെ നിയമസംഹിത. തോറ (ജൂതനിയമത്തിന് ആധാരമായ കൃസ്ത്യൻ പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ), കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും, മന്ത്രവാദത്തിനും, സാബത്ത് നിയമലംഘനത്തിനും, ദൈവനിന്ദയ്ക്കും, പലതരം ലൈംഗികക്കുറ്റങ്ങൾക്കും മരണശിക്ഷ വിധിക്കുന്നുണ്ട്. [14] പുരാതന ഗ്രീസിലെ ഏതൻസിൽ ഡ്രാക്കോ ഉദ്ദേശം 631 ബി. സി.-യിൽ രചിച്ച ഇത്തരം ഒരു നിയമസംഹിത നിലവിലുണ്ടായിരുന്നു. ധാരാളം കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു. [15] പുരാതന റോമാക്കാരും പല കുറ്റങ്ങൾക്കും മരണശിക്ഷ നൽകിയിരുന്നു. [16][17]

ഇസ്ലാം മതം വധശിക്ഷയെ പൊതുവിൽ അംഗീകരിക്കുന്നുണ്ട്. [18] ബാഗ്ദാദിലെ അബ്ബാസിദ് ഖലീഫകൾ (ഉദാഹരണത്തിന് അൽ-മു'താദിദ്) ക്രൂരമായ ശിക്ഷകൾ നടപ്പിലാക്കിയിരുന്നു. [19] ദയയാണ് ശിക്ഷയേക്കാൾ നല്ലതായി ഇസ്ലാം മതത്തിൽ കണക്കാക്കുന്നതത്രേ. ശരിയ നിയമപ്രകാരം, കൊലപാതകക്കേസുകളിൽ, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൊലപാതകിയോട് ക്ഷമിക്കാൻ അവകാശമുണ്ട്.

ബ്രേക്കിംഗ് വീൽ മദ്ധ്യകാലം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഉപയോഗത്തിലുണ്ടായിരുന്നു.

ജയിൽ സംവിധാനം തുടങ്ങുന്നതിന് മുൻപുള്ള യൂറോപ്പിൽ മരണശിക്ഷ മിക്ക കുറ്റങ്ങൾക്കുമുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്റി എട്ടാമന്റെ ഭരണകാലത്ത് 72,000 ആൾക്കാർക്ക് വധശിക്ഷ ലഭിച്ചതായി കണക്കാക്കുന്നു. [20]

1820 ആയപ്പോഴേയ്ക്കും ബ്രിട്ടനിൽ 160 കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു. [21] രക്തപങ്കിലമായ നിയമം എന്നായിരുന്നു ഈ നിയമം അന്ന് അറിയപ്പെട്ടിരുന്നത്. [22]

ഇപ്പോൾ ചൈനയിൽ ധാരാളം വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ങ് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. [23] 747-ൽ ക്സുവാൻസോങ് ചക്രവർത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഡനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നൽകിയിരുന്നത്. 12 വർഷങ്ങൾക്കു ശേഷം അൻ ലുഷാൻ കലാപത്തെത്തുടർന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാങ്ങ് കാലത്തെ ശിക്ഷാരീതികൾ. ധാരാളം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെട്ടിരുന്നു.

ഒരാളെ ലിങ് ചി എന്ന രീതിയുപയോഗിച്ച് സാവധാനം കീറിമുറിച്ച് കൊല്ലുന്നു. 1910-നടുത്ത കാലത്ത് ബൈജിംഗ്.
മെക്സിക്കോയിൽ 1916-ൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്ന വധശിക്ഷ
നാസികൾ വധശിക്ഷ നടത്താനായി പോളണ്ടുകാരായ സ്ത്രീകളെ കൊണ്ടുപോകുന്നു.

ഇരുപതാം നൂറ്റാണ്ടിൽ കോടിക്കണക്കിനാൾക്കാരെ രാജ്യങ്ങൾ രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾക്ക് കൊന്നൊടുക്കിയിട്ടുണ്ട്. ടർക്കി അർമീനിയക്കാർക്കെതിരായും, നാസി ജർമനി ജൂതന്മാർക്കും മറ്റുമെതിരായും, ഖമർ റൂഷ് കംബോഡിയയിലെ ജനങ്ങൾക്കെതിരായും, റുവാണ്ടയിലെ ടുട്സികൾക്കെതിരായി നടന്നതും മറ്റും ഉദാഹരണങ്ങളാണ്. സൈന്യങ്ങൾ അച്ചടക്കം നിലനിറുത്താൻ വധശിക്ഷ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധസമയത്ത് 158,000 സോവിയറ്റ് സൈനികർ സ്വന്തം സൈന്യത്താൽ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. [24]

റോബർട്ട് കോൺക്വസ്റ്റ് എന്ന വിദഗ്ദ്ധന്റെ അഭിപ്രായത്തിൽ 1,000,000-ത്തിൽ കൂടുതൽ സോവിയറ്റ് പൗരന്മാരെ സ്റ്റാലിന്റെ ഉത്തരവു പ്രകാരം 1937–38 കാലത്ത് വധിച്ചിട്ടുണ്ട്. മിക്കവരെയും തലയ്ക്കുപിന്നിൽ വെടിവച്ചായിരുന്നു കൊന്നിരുന്നത്. [25] 1949-ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ച ശേഷം 800,000 ആൾക്കാരെ വധിച്ചു എന്ന് മാവോ സെതുങ് തന്നെ പറഞ്ഞിട്ടുണ്ട്.

വധശിക്ഷ നിറുത്തലാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ക്രൂരകൃത്യങ്ങളൂം കാരണമായിട്ടുണ്ട്.

Other Languages
Afrikaans: Doodstraf
Alemannisch: Todesstrafe
aragonés: Pena de muerte
مصرى: اعدام
asturianu: Pena de muerte
azərbaycanca: Ölüm hökmü
башҡортса: Үлем язаһы
žemaitėška: Smertėis bausmie
беларуская (тарашкевіца)‎: Сьмяротная кара
brezhoneg: Kastiz ar marv
bosanski: Smrtna kazna
català: Pena de mort
کوردی: سزای مەرگ
čeština: Trest smrti
Cymraeg: Y gosb eithaf
dansk: Dødsstraf
Deutsch: Todesstrafe
Zazaki: İdam
Ελληνικά: Θανατική ποινή
Esperanto: Mortpuno
español: Pena de muerte
estremeñu: Pena de Muerti
فارسی: اعدام
føroyskt: Deyðarevsing
français: Peine de mort
Frysk: Deastraf
עברית: עונש מוות
हिन्दी: मृत्युदंड
Fiji Hindi: Capital punishment
hrvatski: Smrtna kazna
Հայերեն: Մահապատիժ
Bahasa Indonesia: Hukuman mati
íslenska: Dauðarefsing
italiano: Pena di morte
日本語: 死刑
Kabɩyɛ: Peine capitale
қазақша: Өлім жазасы
ಕನ್ನಡ: ಮರಣದಂಡನೆ
한국어: 사형
къарачай-малкъар: Асмакъ
Lëtzebuergesch: Doudesstrof
Limburgs: Doeadstraof
lumbaart: Pena de mort
lietuvių: Mirties bausmė
latviešu: Nāvessods
македонски: Смртна казна
Bahasa Melayu: Hukuman mati
မြန်မာဘာသာ: သေဒဏ်
Nederlands: Doodstraf
norsk nynorsk: Dødsstraff
occitan: Pena de mòrt
ਪੰਜਾਬੀ: ਮੌਤ ਦੀ ਸਜ਼ਾ
Piemontèis: Pen-a ëd mòrt
پنجابی: سزائے موت
português: Pena de morte
Runa Simi: Wañuy wanay
русиньскый: Смертна кара
sicilianu: Pena di morti
srpskohrvatski / српскохрватски: Smrtna kazna
Simple English: Death penalty
slovenčina: Trest smrti
slovenščina: Smrtna kazen
српски / srpski: Смртна казна
svenska: Dödsstraff
Kiswahili: Adhabu ya kifo
తెలుగు: మరణశిక్ష
тоҷикӣ: Ҷазои қатл
Türkçe: Ölüm cezası
татарча/tatarça: Үлем җәзасы
українська: Смертна кара
oʻzbekcha/ўзбекча: Oʻlim jazosi
vèneto: Pena de morte
Tiếng Việt: Tử hình
West-Vlams: Dôodstraffe
吴语: 死刑
хальмг: Толһан цааҗ
ייִדיש: טויטשטראף
中文: 死刑
文言: 死刑
Bân-lâm-gú: Sí-hêng
粵語: 死刑