ലഹരിപാനീയം

ചില ലഹരിപാനീയങ്ങൾ. വലത്ത് നിന്ന് ഇടത്തോട്ട്: ചുവന്ന വീഞ്ഞ്, മാൾട്ട് വിസ്കി, ലാഗർ, സ്പാർക്ലിങ്ങ് വൈൻ, ലാഗർ, ചെറി ലിക്വൂർ, ചുവന്ന വീഞ്ഞ്.
അമേരിക്കയിലെ ഒരു ലഹരിപാനീയ വിപണനശാല

ധാന്യങ്ങളോ പഴങ്ങളോ പഞ്ചസാരയുടെ മാറ്റ് സ്രോതസ്സുകളോ പുളിപ്പിക്കൽ പ്രക്രിയക്ക് വിധേയമാക്കുമ്പോൾ കിട്ടുന്ന എഥനോൾ എന്ന ചാരായം അടങ്ങിയിരിക്കുന്ന ഏതൊരു പാനീയത്തിനെയും ലഹരി പാനീയം എന്ന് പറയുന്നു. പല സമൂഹങ്ങളിലും ഇത്തരം ലഹരിപാനീയങ്ങൾക്ക് പ്രധാന സാമൂഹിക സ്ഥാനം കല്പിച്ചിരിക്കുന്നു. ഭൂരിഭാഗം രാജ്യങ്ങളിലും ലഹരിപാനീയങ്ങളുടെ ഉത്പാദനം, വില്പന, ഉപയോഗം എന്നിവ നിയമം മൂലം നിയന്ത്രിച്ചിരിക്കുന്നു.[1] ചില രാജ്യങ്ങളിൽ പൂർണ്ണമായും ലഹരിപാനീയങ്ങൾ നിരോധിച്ചിട്ടുണ്ട്. ആഗോള ലഹരിപാനീയ വ്യവസായം 2014 ൽ 10000 കോടി ഡോളർ കവിഞ്ഞു.[2]

ചാരായം കുറഞ്ഞ അളവിൽ യുഫോറിയ ഉളവാക്കുന്നു , ഉത്കണ്ഠ കുറക്കുന്നു , കൂടിയ സൗഹൃദത്വ മനോഭാവവും പ്രദാനം ചെയ്യുന്നു. എന്നാൽ കൂടിയ അളവിൽ മത്ത് പിടിപ്പിക്കുകയും, ബോധക്കേട്, മരണം എന്നിവയിലേക്ക് വരെ ചെന്നെത്തിക്കുകയും ചെയ്യാം. ദീർഘകാല ഉപയോഗം അമിത മദ്യാസക്തി, മദ്യത്തിന് അടിമപ്പെടൽ എന്നിവയിലേക്ക് നയിക്കും. ലോകവ്യാപകമായി നേരമ്പോക്കിന് ഉപയോഗിക്കുന്ന ലഹരിപദാർത്ഥങ്ങളിൽ പ്രഥമസ്ഥാനം ചാരായത്തിനാണ്. 33% ആളുകൾ ലഹരിപാനീയം ഉപയോഗിക്കുന്നു.[3] സാധാരണയായി ലഹരിപാനീയങ്ങളെ മൂന്നാക്കി തിരിച്ചിരിക്കുന്നു -ബിയറുകൾ, വീഞ്ഞുകൾ, സ്പിരിറ്റുകൾ. അവയിലെ ചാരായതിന്റെ അളവ് 3% മുതൽ 74% വരെ കണ്ടുവരുന്നു. ശിലായുഗ കാലത്തെ പാനപാത്രങ്ങൾ അടിസ്ഥാനമാക്കിയാൽ ലഹരിപാനീയങ്ങൾ നിയോലിത്തിക് കാലഘട്ടത്തിൽ തന്നെ (10000 ബി സി ) നിലനിന്നിരുന്നുവെന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വരും.[4] പല ജീവികളും അവസരം ലഭിച്ചാൽ ലഹരിപാനീയങ്ങൾ ഉപയോഗിക്കുമെങ്കിലും മനുഷ്യൻ മാത്രമാണ് മനപൂർവം ലഹരിപാനീയങ്ങൾ നിർമിച്ച് ഉപയോഗിക്കുന്ന ഏക ജീവി.[5]

Other Languages
مصرى: خمور
azərbaycanca: Alkoqollu içkilər
žemaitėška: Alkoholėnis gėrėms
беларуская: Алкагольныя напоі
беларуская (тарашкевіца)‎: Сьпіртовы напой
বাংলা: মদ
bosanski: Alkoholno piće
буряад: Архи
Mìng-dĕ̤ng-ngṳ̄: Ciū
Tsetsêhestâhese: Manestôtse
Cymraeg: Diod feddwol
Esperanto: Alkoholaĵo
furlan: Alcul
贛語:
עברית: משקה חריף
हिन्दी: मादक पेय
hrvatski: Alkoholno piće
Bahasa Indonesia: Minuman beralkohol
íslenska: Áfengi
ᐃᓄᒃᑎᑐᑦ/inuktitut: ᐊᖓᔮᕐᓇᖅᑐᖅ
日本語:
한국어:
Latina: Temetum
лакку: ХӀан
lingála: Masanga
मैथिली: दारु
Malagasy: Alkôla
македонски: Алкохолен пијалак
मराठी: मद्य
Bahasa Melayu: Arak
Mirandés: Bubida alcólica
Nāhuatl: Octli
नेपाल भाषा: कायेगु त्वँसा
Nederlands: Alcoholische drank
norsk nynorsk: Alkoholhaldig drykk
Livvinkarjala: Alkogoulijuomine
ଓଡ଼ିଆ: ମଦ
português: Bebida alcoólica
русиньскый: Алкогол
саха тыла: Арыгы
davvisámegiella: Alkohola
srpskohrvatski / српскохрватски: Alkoholno piće
Simple English: Alcoholic drink
slovenčina: Alkoholický nápoj
slovenščina: Alkoholna pijača
Soomaaliga: Khamri
српски / srpski: Алкохолно пиће
svenska: Alkoholdryck
Kiswahili: Pombe
தமிழ்: மதுபானம்
Türkçe: İçki
українська: Спиртні напої
oʻzbekcha/ўзбекча: Alkogolli ichimliklar
vepsän kel’: Alkogoližed jomad
Tiếng Việt: Thức uống có cồn
吴语:
中文:
文言:
Bân-lâm-gú: Chiú
粵語: