റോമാക്കാർക്കെഴുതിയ ലേഖനം

പുതിയ നിയമം

ക്രിസ്തീയബൈബിളിൽ പുതിയനിയമത്തിലെ ആറാമത്തെ ഗ്രന്ഥമാണ് പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനം. ഇതിന്റെ കർത്താവ് പൗലോസ് അപ്പസ്തോലൻ തന്നെയാണെന്നും യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെയുള്ള രക്ഷയുടെ വിശദീകരണമായി എഴുതിയതാണിതെന്നും ബൈബിൾ പണ്ഡിതന്മാർ അംഗീകരിക്കുന്നു. പൗലോസിന്റെ ഏറ്റവും ദൈർഘ്യമുള്ള ലേഖനമായ ഇത് അദ്ദേഹത്തിന്റെ മുഖ്യമായ ദൈവശാസ്ത്രപൈതൃകമായി കണക്കാക്കപ്പെടുന്നു.[1] [2]

ഉള്ളടക്കം

റോമിലെ സഭാംഗങ്ങൾക്കുള്ള ആശംസയ്ക്കും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനാവചനങ്ങൾക്കും ശേഷം പൗലോസ് ലേഖനത്തിന്റെ വിഷയം അവതരിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെയുള്ള ദൈവത്തിന്റെ രക്ഷയുടെ സാർവലൗകികതയാണ് ഈ ലേഖനത്തിന്റെ കേന്ദ്രപ്രമേയം. യഹൂദനോ യവനനോ എന്ന ഭേദമില്ലാതെ, വിശ്വസിക്കുന്ന എല്ലാവർക്കും ആ രക്ഷയിൽ പങ്കുപറ്റാനാകുമെന്ന് പൗലോസ് വാദിക്കുന്നു.[3]

എല്ലാ മനുഷ്യരും പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്നവരും ദൈവതിരുമുൻപിൽ കുറ്റക്കാരുമാണെന്ന് പൗലോസ് കരുതി(1:16-17). അതിനാൽ ദൈവത്തിന്റെ മുൻപിൽ നീതീകരിക്കപ്പെടാനുള്ള ബദ്ധ്യത എല്ലാവർക്കുമുണ്ട്. യേശുവിന്റെ മരണത്തിലും ഉത്ഥാനത്തിലും കൂടി പാപികളുടെ രക്ഷ സാദ്ധ്യമാകുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഓരോ മനുഷ്യനും നീതീകരിക്കപ്പെട്ട് ഈ രക്ഷയ്ക്ക് അവകാശിയാകുന്നു. അതിനാൽ ദൈവം ഒരേസമയം നീതിപ്രവർത്തിക്കുന്നവനും നീതീകരിക്കുന്നവനും ആകുന്നു. ദൈവം കൃപാപൂർവം ദാനമായി നൽകുന്ന രക്ഷയോട് വിശ്വാസത്തിലൂടെ പ്രതികരിക്കുമ്പോൾ മനുഷ്യരാശി നീതികരിക്കപ്പെടുന്നു. ദൈവത്തിന്റെ മുൻപിൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്തിലൂടെ മാത്രമാണെന്നതിന്റെ ഉദാഹരണമായി പൗലോസ് പഴയനിയമത്തിലെ അബ്രാഹത്തിന്റെ കാര്യം എടുത്തുകാട്ടുന്നു.

യേശുവിലുള്ള വിശ്വാസം വഴി ദൈവവുമായി സ്ഥാപിക്കപ്പെടുന്ന പുതിയ ബന്ധത്തിന്റെ ഫലങ്ങൾ എന്തെന്ന് തുടർന്ന് പൗലോസ് വിശദീകരിക്കുന്നു. വിശ്വാസത്തിലൂടെ ദൈവികസമാധാനം പ്രാപിക്കുന്ന വിശ്വാസിയെ ദൈവാത്മാവ് പാപത്തിന്റേയും മരണത്തിന്റേയും ശക്തിയിൽ നിന്നു മോചിപ്പിക്കുന്നു. 5 മുതൽ 8 വരെ അദ്ധ്യായങ്ങളിൽ പൗലോസ് ദൈവികനിയമത്തിന്റെ ഉദ്ദേശ്യവും വിശ്വാസിയുടെ ജീവിതത്തിൽ ദൈവാത്മാവിനുള്ള പങ്കും വിവരിക്കുന്നു.

തുടർന്ന് ലേഖകൻ, മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ യഹൂദർക്കും യഹൂദേതരർക്കുമുള്ള പങ്കു പരിഗണിക്കുന്നു. യേശുവിനെ യഹൂദർ തിരസ്കരിച്ചത് യേശു വഴിയുള്ള ദൈവകൃപയിലേക്ക് മുഴുവൻ മനുഷ്യരാശിയേയും എത്തിക്കാനുള്ള ദൈവികപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്നു പൗലോസ് വാദിക്കുന്നു. ഇസ്രായേലിനോടുള്ള തന്റെ വാഗ്ദാനത്തിൽ ദൈവം വിശ്വസ്തനായിരുന്നു എന്നു വാദിക്കുന്ന അദ്ദേഹം, ഇസ്രായേൽക്കാരനും ഒരിക്കൽ ക്രിസ്തുവിനെ പീഡിപ്പിച്ചിരുന്നവനുമായ തന്നെപ്പോലെ മുഴുവൻ ഇസ്രായേലും സത്യത്തിന്റെ തിരിച്ചറിവിൽ എത്തുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നു. 9 മുതൽ 11 വരെ അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനത എങ്ങനെ തിരസ്കരിക്കപ്പെട്ടെന്നും അവിശ്വസ്തത വെടിഞ്ഞ് വിശ്വാസത്തിലേക്കു മടങ്ങുന്നതിലൂടെ വീണ്ടും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാകാൻ അവർക്ക് എങ്ങനെ കഴിയുമെന്നും ലേഖകൻ വിശദീകരിക്കുന്നു.

അവസാനമായി, മറ്റുള്ളവരുമായുള്ള ബന്ധത്തിൽ സ്നേഹത്തിന്റെ വഴി പിന്തുടർന്നുള്ള ക്രിസ്തീയജീവിതം എങ്ങനെയായിരിക്കണമെന്ന് പൗലോസ് വിവരിക്കുന്നു. ഇവിടെ ദൈവശുശ്രൂഷ, തമ്മിൽ തമ്മിലും രാഷ്ട്രത്തോടുമുള്ള ക്രിസ്ത്യാനികളുടെ ഉത്തരവാദിത്ത്വങ്ങൾ, മനസ്സാക്ഷിയുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പരിഗണിക്കുന്നു. വ്യക്തിപരമായ ആശംസയും ദൈവസ്തുതിയുമായി ലേഖനം സമാപിക്കുന്നു.[4]

Other Languages
беларуская (тарашкевіца)‎: Пасланьне да рымлянаў
Mìng-dĕ̤ng-ngṳ̄: Lò̤-mā Cṳ̆
čeština: List Římanům
kaszëbsczi: Lëst do Rzimianów
गोंयची कोंकणी / Gõychi Konknni: रंकारांक पावलुचें पत्र
客家語/Hak-kâ-ngî: Lò-mâ-sû
interlingua: Epistola al Romanos
한국어: 로마서
lumbaart: Letera ai Ruman
Plattdüütsch: Römerbreef
Chi-Chewa: Aroma
srpskohrvatski / српскохрватски: Poslanica Rimljanima
Simple English: Epistle to the Romans
slovenčina: List Rimanom
svenska: Romarbrevet
vepsän kel’: Kirjaine rimalaižile
中文: 羅馬書
Bân-lâm-gú: Lô-má-su
粵語: 羅馬書