റോബർട്ട് എ. ഹൈൻലൈൻ

റോബർട്ട് എ. ഹൈൻലൈൻ
Heinlein-face.jpg
വേൾഡ്കോൺ 1976-ൽ ഹൈൻലൈൻ ഓട്ടോഗ്രാഫുകൾ ഒപ്പിടുന്നു
ജനനം(1907-07-07)ജൂലൈ 7, 1907
ബട്ട്‌ലർ, മിസോറി, യു.എസ്.എ.
മരണംമേയ് 8, 1988(1988-05-08) (aged 80)
കാർമൽ, കാലിഫോർണിയ, യു.എസ്.എ.
ദേശീയതഅമേരിക്കൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, തിരക്കഥാരചയിതാവ്
ജീവിത പങ്കാളി(കൾ)എലിനോർ കറി (വി. 1929) «start: (1929)»"Marriage: എലിനോർ കറി to റോബർട്ട് എ. ഹൈൻലൈൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%8E._%E0%B4%B9%E0%B5%88%E0%B5%BB%E0%B4%B2%E0%B5%88%E0%B5%BB) (വിവാഹമോചനം ചെയ്തു),

ലെസ്ലിൻ മക്‌ഡൊണാൾഡ് (വി. 1932–1947) «start: (1932)–end+1: (1948)»"Marriage: ലെസ്ലിൻ മക്‌ഡൊണാൾഡ് to റോബർട്ട് എ. ഹൈൻലൈൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%8E._%E0%B4%B9%E0%B5%88%E0%B5%BB%E0%B4%B2%E0%B5%88%E0%B5%BB) (വിവാഹമോചനം ചെയ്തു),

വിർജീനിയ "ജിന്നി" ഗെർസ്റ്റെൺഫീൽഡ് (വി. 1948–ഇപ്പോഴും) «start: (1948)»"Marriage: വിർജീനിയ "ജിന്നി" ഗെർസ്റ്റെൺഫീൽഡ് to റോബർട്ട് എ. ഹൈൻലൈൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%AC%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%8E._%E0%B4%B9%E0%B5%88%E0%B5%BB%E0%B4%B2%E0%B5%88%E0%B5%BB)
തൂലികാനാമംആൻസൺ മക്‌ഡൊണാൾഡ്, ലൈൽ മൺറോ, ജോൺ റിവർസൈഡ്, കാലെബ് സോണ്ടേഴ്സ്, സൈമൺ യോർക്ക്
രചനാകാലം1939–1988
രചനാ സങ്കേതംശാസ്ത്ര ഫിക്ഷൻ, ഫാന്റസി
സ്വാധീനിച്ചവർഎച്ച്.ജി. വെൽസ്, ജെയിംസ് ബ്രാഞ്ച് കാബെൽ, എഡ്ഗാർ റൈസ് ബറോസ്, റുഡ്യാഡ് കിപ്ലിംഗ്, മാർക്ക് ടൈൻ
സ്വാധീനിക്കപ്പെട്ടവർഇയൈൻ ബാങ്ക്സ്, ടോം ക്ലാൻസി, ഡേവിഡ് ഡി. ഫ്രൈഡ്മാൻ, നീൽ ഗൈമാൻ, ജോർജ്ജ് ആർ.ആർ. മാർട്ടിൻ, ലാറി നിവെൻ, ജെറി പോർണെൽ, സ്പൈഡർ റോബിൻസൺ, അലൻ സ്റ്റീൽ, ജോൺ വാർലേ, ഡീൻ കൂണ്ട്സ്
ഒപ്പ്
Robert A Heinlein signature.svg

റോബർട്ട് ആൻസൺ ഹൈൻലൈൻ (n/ ;[1][2][3] 1907 ജൂലൈ 7 – 1988 മേയ് 8) ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരനാണ്. "സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ ഡീൻ",[4] എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം തന്റെ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരിലൊരാളായിരുന്നു. ശാസ്ത്രത്തിന്റെയും എഞ്ചിനിയറിംഗിന്റെയും വീക്ഷണകോണിൽ നിന്നു നോക്കിയാൽ സംഭവിക്കാൻ സാദ്ധ്യതയുള്ള കൃതികൾ രചിക്കാൻ ഇദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. സയൻസ് ഫിക്ഷൻ സാഹിത്യത്തിലെ സാഹിത്യാംശം വർദ്ധിപ്പിക്കാൻ ഇദ്ദേഹത്തിന്റെ കൃതികൾക്ക് സാധിച്ചു.

സാറ്റർഡേ ഈവനിംഗ് പോസ്റ്റ് പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ 1940 കളുടെ അവസാനത്തോടെ എത്തിപ്പെടാൻ ഇദ്ദേഹത്തിന് സാധിക്കുകയുണ്ടായി. പല പതിറ്റാണ്ടുകളോളം ഇദ്ദേഹത്തിന്റേതായിരുന്നു ഏറ്റവും കൂടുതൽ സയൻസ് ഫിക്ഷൻ കൃതികൾ വിറ്റുപോയിരുന്നതിന്റെ റെക്കോഡ്. ഇദ്ദേഹവും ഐസക് അസിമോവ്, ആർതർ സി. ക്ലർക്ക് എന്നിവരുമാണ് സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ "ബിഗ് ത്രീ" എന്ന് കണക്കാക്കപ്പെടുന്നത്.[5][6]

സയൻസ് ഫിക്ഷൻ ചെറുകഥാകൃത്തുക്കളിൽ പ്രധാനിയായ ഇദ്ദേഹം അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ എന്ന മാസിയകയുടെ എഡിറ്ററായ ജോൺ ഡബ്ല്യൂ. കാംപ്ബെലിന്റെ കീഴിലാണ് വളർന്നത്. കാമ്പ്‌ബെലിന് തന്റെ എഴുത്തിൽ സ്വാധീനമുണ്ടായിരുന്നു എന്ന വാദത്തെ ഹൈൻലൈൻ തള്ളിക്കളഞ്ഞിട്ടുണ്ട്.

തന്റെ സയൻസ് ഫിക്ഷൻ നോവലുകളുടെ ചട്ടക്കൂട്ടിനുള്ളിൽ നിന്നുകൊണ്ട് ഹൈൻലൈൻ ചില സാമൂഹിക വിഷയങ്ങളെ വീണ്ടും വീണ്ടും പരാമർശവിധേയമാക്കിയിട്ടുണ്ട്. വ്യക്തിയുടെ സ്വാതന്ത്ര്യം, സ്വാശ്രയത്വം, വ്യക്തികൾക്ക് സമൂഹത്തിനോടുള്ള കടമകൾ, സംഘടിത മതങ്ങൾക്ക് സംസ്കാരത്തിന്മേലും ഭരണകൂടത്തിന്മേലുമുള്ള സ്വാധീനം, വ്യതിരിക്തതയുള്ള ചിന്താധാരകളെ സ്വീകരിക്കുവാൻ സമൂഹത്തിനുള്ള മടി എന്നിവയാണിവ. ശൂന്യാകാശയാത്ര മനുഷ്യരെ സാംസ്കാരികമായി എങ്ങനെ സ്വാധീനിച്ചേയ്ക്കാം എന്നതും ഇദ്ദേഹം പഠനവിധേയമാക്കി.

1974-ൽ ഹൈൻലൈൻ സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഗ്രാന്റ് മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[7] ഇദ്ദേഹത്തിന്റെ നാല് നോവലുകൾക്ക് ഹ്യൂഗോ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പ്രസിദ്ധീകരിച്ച് അൻപതു വർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന്റെ മൂന്ന് കൃതികൾക്ക് "റിട്രോ ഹ്യൂഗോ" പുരസ്കാരവും നൽകപ്പെടുകയുണ്ടായി.[8] ഇദ്ദേഹത്തിന്റെ കൃതികളിൽ രൂപം കൊടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി മാറിയിട്ടുണ്ട്. "ഗ്രോക്", "വാൾഡോ" എന്നിവ ഇതിലുൾപ്പെടുന്നു. "ഫ്രീ ലഞ്ച് എന്നൊന്നില്ല", സ്പേസ് മറീൻ എന്നീ പ്രയോഗങ്ങൾ ഇദ്ദേഹത്തിന്റെ കൃതികളിലൂടെ പ്രസിദ്ധി നേടി. വാട്ടർബെഡ് എന്ന സംവിധാനം ഇദ്ദേഹത്തിന്റെ "സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ്" എന്ന കൃതിയിൽ പരാമർശിക്കപ്പെട്ടുവെങ്കിലും ഇദ്ദേഹം ഇതിന് പേറ്റന്റ് സമ്പാദിക്കുവാനോ ഇത്തരമൊന്ന് നിർമ്മിക്കുവാനോ മുതിർന്നിരുന്നില്ല. ഇദ്ദേഹത്തിന്റെ പല കൃതികളും ചലച്ചിത്രങ്ങളും ടെലിവിഷൻ സീരിയലുകളുമായിട്ടുണ്ട്.

Other Languages
azərbaycanca: Robert Haynlayn
беларуская: Роберт Хайнлайн
български: Робърт Хайнлайн
Bahasa Indonesia: Robert A. Heinlein
Bahasa Melayu: Robert A. Heinlein
Nederlands: Robert Heinlein
português: Robert A. Heinlein
srpskohrvatski / српскохрватски: Robert A. Heinlein
Simple English: Robert A. Heinlein
slovenčina: Robert A. Heinlein
српски / srpski: Robert A. Hajnlajn
татарча/tatarça: Robert A. Heinlein
українська: Роберт Гайнлайн
Tiếng Việt: Robert A. Heinlein