മരിയോ കെംപസ്
English: Mario Kempes

മരിയോ ആൽബെർട്ടോ കെംപസ്
വ്യക്തി വിവരം
മുഴുവൻ പേര്മരിയോ ആൽബെർട്ടോ കെംപസ് ഷിയോദി
ജനന തിയതി (1954-07-15) 15 ജൂലൈ 1954 (64 വയസ്സ്)
ജനനസ്ഥലംബെൽ വില്ലെ, അർജന്റീന
ഉയരം1.84 m (6 ft 12 in)
റോൾസ്ട്രൈക്കർ
Youth career
ഇൻസ്റ്റിറ്റൂട്ടോ
Senior career*
YearsTeamApps(Gls)
1970–1973ഇൻസ്റ്റിറ്റൂട്ടോ13(11)
1974–1976റൊസാരിയോ സെൻട്രൽ107(85)
1977–1981വലൻസിയ142(95)
1981–1982റിവർ പ്ലേറ്റ്29(15)
1982–1984വലൻസിയ42(21)
1984–1986ഹെർക്കുലീസ്38(10)
1986–1987ഫസ്റ്റ് വിയന്ന20(7)
1987–1990സെന്റ് പോൾട്ടൺ96(34)
1990–1992ക്രെംസർ എസ്സി39(7)
1995ഫെർണാണ്ടസ് വിയൽ11(5)
1999പെലിറ്റ ജയ15(10)
Total537(290)
National team
1973–1982അർജന്റീന43(20)
Teams managed
1996പെലിറ്റ ജയ
1996ലഷ്ഞ
1997–1998മിനെറോസ് ഡി ഗയാന
1999ദ സ്ട്രോംഗസ്റ്റ്
2000ബ്ലൂമിംഗ്
2000–2001ഇൻഡിപെന്റിയെന്റെ പെട്രോലെറോ
* Senior club appearances and goals counted for the domestic league only

ഒരു മുൻകാല അർജന്റീനൻ ഫുട്ബോൾ കളിക്കാരനാണ് മരിയോ കെംപസ് എന്നറിയപ്പെടുന്ന മരിയോ ആൽബെർട്ടോ കെംപസ് ഷിയോദി (ജനനം 1954 ജൂലൈ 15ന് കൊർദോബയിലെ ബെൽ വില്ലെയിൽ). ഫുട്ബോൾ കളിക്കാരനായിരുന്ന അച്ഛൻ മരിയോയിൽ നിന്നുള്ള പ്രചോദനത്താൽ ചെറുപ്രായത്തിൽ തന്നെ കെംപസ് ഫുട്ബോൾ കളി തുടങ്ങി. ഏഴാം വയസ്സിൽ ജൂനിയർ ടീമിൽ അംഗമായ കെംപസ് 14ആം വയസ്സിൽ ടാലെറെസ് റിസർവ്വിൽ ചേർന്നു. അറിയപ്പെടുന്ന ഗോൾവേട്ടക്കാരിൽ ഒരാളായ കെംപസ് പ്രശസ്തനായത് വലൻസിയ ക്ലബ്ബിലൂടെയായിരുന്നു. 184 കളികളിൽ നിന്ന് 116 ഗോളുകൾ വലൻസിയക്കു വേണ്ടി നേടിയ കെംപസ് രണ്ടു തവണ ലാ ലിഗയിലെ മികച്ച ഗോൾവേട്ടക്കാരനായി.

1978ലെ ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനൻ ഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരൻ മരിയോ കെംപസ് ആയിരുന്നു. ഈ ലോകകപ്പിൽ ഫൈനലിൽ രണ്ട് ഗോൾ നേടിയ കെംപസ് മികച്ച കളിക്കാരനുള്ള സുവർണ്ണ പന്തും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള സുവർണ്ണ പാദുകവും സ്വന്തമാക്കി. ഗാരിഞ്ച (1962), പൗലോ റോസ്സി (1982) എന്നിവരാണ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയ മറ്റു കളിക്കാർ.

1978ൽ ദക്ഷിണ അമേരിക്കൻ മികച്ച ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം കെംപസിന് ലഭിച്ചു. ഫിഫയുടെ 100 ആം വാർഷികത്തിനോടനുബന്ധിച്ച് 2004ൽ പുറത്തിറക്കിയ എക്കാലത്തേയും മികച്ച 125 ഫുട്ബോൾ കളിക്കാരുടെ പട്ടികയിലും കെംപസ് ഇടം നേടി.[1] കളിയിൽ നി്ന്ന് വിരമിച്ച ശേഷം ചില ക്ലബ്ബുകളുടെ പരിശീലകനായും ഫുട്ബോൾ കമന്റേറ്ററായും കെംപസ് പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

  1. "Pele's list of the greatest". BBC Sport. 4 March 2004. ശേഖരിച്ചത്: 15 June 2013.
Other Languages
العربية: ماريو كيمبس
беларуская: Марыа Кемпес
български: Марио Кемпес
brezhoneg: Mario Kempes
čeština: Mario Kempes
Deutsch: Mario Kempes
English: Mario Kempes
Esperanto: Mario Kempes
français: Mario Kempes
galego: Mario Kempes
עברית: מריו קמפס
hrvatski: Mario Kempes
magyar: Mario Kempes
հայերեն: Մարիո Կեմպես
Bahasa Indonesia: Mario Kempes
italiano: Mario Kempes
Basa Jawa: Mario Kempes
қазақша: Марио Кемпес
lietuvių: Mario Kempes
latviešu: Mario Kempess
Malagasy: Mario Kempes
Nederlands: Mario Kempes
norsk nynorsk: Mario Kempes
polski: Mario Kempes
português: Mario Kempes
Runa Simi: Mario Kempes
română: Mario Kempes
русский: Кемпес, Марио
Simple English: Mario Kempes
slovenčina: Mario Kempes
српски / srpski: Марио Кемпес
svenska: Mario Kempes
Türkçe: Mario Kempes
українська: Маріо Кемпес
Tiếng Việt: Mario Kempes
მარგალური: მარიო კემპესი