മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
République centrafricaine
Ködörösêse tî Bêafrîka
ആപ്തവാക്യം: "Unité, Dignité, Travail"  (French)
"Unity, Dignity, Work"
ദേശീയഗാനം: La Renaissance  (French)
E Zingo  (Sango)
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ഔദ്യോഗികഭാഷകൾ സാംഗോ, ഫ്രഞ്ച്
ജനങ്ങളുടെ വിളിപ്പേര് മദ്ധ്യ ആഫ്രിക്കൻ
സർക്കാർ റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസെ
 -  പ്രധാനമന്ത്രി ഫോസ്റ്റിൻ-അർചേഞ്ജ് ടൊഡെറ(Faustin-Archange Touadéra)
സ്വതന്ത്രരാഷ്ട്രം ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി 
 -  Date ആഗസ്ത് 13, 1960 
വിസ്തീർണ്ണം
 -  മൊത്തം 622 ച.കി.മീ. (43rd)
240 ച.മൈൽ 
 -  വെള്ളം (%) 0
ജനസംഖ്യ
 -  2007-ലെ കണക്ക് 4,216,666 (124th)
 -  2003 census 3,895,150 
 -  ജനസാന്ദ്രത 6.77/ച.കി.മീ. (191st)
17.53/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $3.102 billion[1] 
 -  ആളോഹരി $726[1] 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $1.714 billion[1] 
 -  ആളോഹരി $401[1] (162nd)
Gini (1993) 61.3 (high
എച്ച്.ഡി.ഐ. (2007) Increase 0.384 (low) (171st)
നാണയം സെൻട്രൽ ആഫ്രിക്കൻ സി.എഫ്.എ. ഫ്രാങ്ക് (XAF)
സമയമേഖല WAT (UTC+1)
 -  Summer (DST) not observed (UTC+1)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .cf
ടെലിഫോൺ കോഡ് 236

മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (സി.എ.ആർ, ഫ്രഞ്ച്: République Centrafricaine ഐ.പി.എ: /ʀepyblik sɑ̃tʀafʀikɛn/ അഥവാ സെണ്ട്രാഫ്രിക്ക് /sɑ̃tʀafʀik/). ഛാഡ് (വടക്ക്), സുഡാൻ (കിഴക്ക്), റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (തെക്ക്), കാമറൂൺ (പടിഞ്ഞാറ്) എന്നിവയാണ് സി.എ.ആറിന്റെ അതിർത്തികൾ.

സി.എ.ആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുഡാനോ-ഗിനിയൻ സാവന്നാകൾ ആണ്. വടക്ക് ഒരു സഹോലോ-സുഡാനീസ് മേഖലയും തെക്ക് ഒരു ഭൂമദ്ധ്യരേഖാ വനമേഖലയും ഉണ്ട്. രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉബാങ്ങി നദിയുടെ തടങ്ങളിലാണ്. ഉബാങ്ങി നദി കോംഗോ നദിയിലേക്ക് ഒഴുകുന്നു. ബാക്കി മൂന്നിലൊന്ന് ഭാഗം ശാരി നദിയുടെ തടത്തിലാണ്. ശാരി നദി ഛാഡ് തടാകത്തിലേക്ക് ഒഴുകുന്നു.

1958ൽ സി.എ.ആർ ഫ്രഞ്ച് സമൂഹത്തിന്റെ പരിധിയുള്ള സ്വയംഭരണ പ്രദേശമായി മാറി. 1960 ആഗസ്ത് 13ന് സ്വതന്ത്രരാഷ്ട്രമായി. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു ദശകത്തോളം സി.എ.ആർ ഭരിച്ചത് മാറിവരുന്ന പ്രസിഡന്റുമാരും ചക്രവർത്തിയും ചേർന്നാണ്. ചക്രവർത്തി പദം ബലം പ്രയോഗിച്ചോ ജനസമ്മിതി ഇല്ലാതെയോ ആണ് കരസ്തമാക്കിയിരുന്നത്. ഈ ഭരണവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള അതൃപ്തിയും അന്തർദേശീയ സമ്മർദ്ദവും കാരണം ശീതയുദ്ധത്തിനു ശേഷം ഈ വ്യവസ്ഥിതി മാറ്റപ്പെട്ടു.

ആദ്യത്തെ ബഹു രാഷ്ട്രീയ കക്ഷി ജനാധിപത്യ തിരഞ്ഞെടുപ്പ് 1993 ൽ സി.എ.ആറിൽ നടന്നു. ജനങ്ങളുടെ സംഭാവനകളും ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓഫ് ഇലക്ടറൽ അഫയേഴ്സിന്റെ സഹായങ്ങളും കൂടിയാണ് തിരഞ്ഞെടുപ്പിനുള്ള അടിത്തറ സജ്ജമാക്കിയത്. ഏംഗ്-ഫെലിക്സ് പതാസെ(Ange-Félix Patassé) ആണ് തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റായി അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സർക്കാരിന് ജനസമ്മിതി പാടെ നഷ്ടപ്പെട്ടു അതോടെ 2003ൽ ഫ്രാൻസിന്റെ പിന്തുണയോടുകൂടി ജനറൽ ഫ്രാങ്കോയിസ് ബോസിസെ(François Bozizé) അധികാരം പിടിച്ചെടുത്തു. 2005 മെയ് മാസത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പ്രസിഡന്റായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് 2007ൽ നടന്ന പ്രക്ഷോഭങ്ങൾ മൂലം 2008 ജനുവരി 22നു ഫോസ്റ്റിൻ-അർചേഞ്ജ് ടൊഡെറ നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റിനു ബോസിസെ രൂപം നൽകി.

വലിയ തോതിലുള്ള ധാതു നിക്ഷേപവും(യുറേനിയം, പെട്രോളിയം, വജ്രം, സ്വർണ്ണം)[2] ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഉണ്ടെങ്കിലും സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ഇന്ന് ലോകത്തിലെ ഏറ്റവും അവികസിത രാജ്യങ്ങളിൽ ഒന്നാണ്. ആഫ്രിക്കയിലെ പത്ത് എറ്റവും അവികസിത രാജ്യങ്ങളുടെ പട്ടികയിലും സി.എ.ആർ ഇടം പിടിച്ചിരിക്കുന്നു. മാനവ വിഭവശേഷി സൂചികയനുസരിച്ച് സി.എ.ആറിന്റേത് 0.343 ആണ്.ഇതു പ്രകാരം ലോകത്തിലെ 187 രാജ്യങ്ങളിൽ 179ആം സ്ഥാനത്താണ് സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് നിലകൊള്ളുന്നത്.[3]

ചരിത്രം

ക്രി.മു. 1000 ത്തിനും ക്രി.പി. 1000 ത്തിനും ഇടയിൽ ഉബാംഗിയൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ സുഡാനിൽ നിന്നും സി.എ.ആറിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിപ്പാർത്തു. അതേ കാലഘട്ടത്തിൽ തന്നെ ബാൻടു ഭാഷ സംസാരിക്കുന്ന ചെറിയ ഒരു ജനവിഭാഗം സി.എ.ആറിന്റെ തെക്കുപടിഞ്ഞാറേ പ്രദേശങ്ങളിലും മദ്ധ്യസുഡാനിക് ഭാഷക്കാരായ ജനങ്ങൾ ഔബാങ്ങി മേഖലയിലും താമസം തുടങ്ങി.[4]

ഒട്ടുമിക്ക സി.എ.ആർ നിവാസികളും ഉബാംഗിയൻ അല്ലെങ്കിൽ ബാൻടു സംസാരിക്കുന്നവരായിരുന്നു. നീലോ-സഹാറൻ കുടുംബത്തിൽ പെട്ട ഭാഷകൾ സംസാരിക്കുന്ന ഒരു ന്യൂനപക്ഷ ജനവിഭാഗവും അവിടെ ഉണ്ടായിരുന്നു. അവസാന കുടിയേറ്റക്കാരിൽ പെട്ട മുസ്ലീം കച്ചവടക്കാർ അറബിക് അല്ലെങ്കിൽ ഹോസ ഭാഷ ഉപയോഗിച്ചു.

Other Languages
беларуская (тарашкевіца)‎: Цэнтральна-Афрыканская Рэспубліка
Bahasa Banjar: Ripublik Aprika Tangah
বিষ্ণুপ্রিয়া মণিপুরী: মধ্য আফ্রিকা
Chavacano de Zamboanga: República Centroafricana
Mìng-dĕ̤ng-ngṳ̄: Dṳ̆ng-hĭ Gê̤ṳng-huò-guók
qırımtatarca: Merkeziy Afrika
eʋegbe: Titina Afrika
客家語/Hak-kâ-ngî: Chûng-fî Khiung-fò-koet
Kreyòl ayisyen: Repiblik santafrik
Bahasa Indonesia: Afrika Tengah
Kabɩyɛ: Santrafriki
kernowek: Centrafrika
Lingua Franca Nova: Sentrafrica
Limburgs: Centraal Afrika
lingála: Santrafríka
Baso Minangkabau: Republik Afrika Tangah
Bahasa Melayu: Republik Afrika Tengah
Dorerin Naoero: Ripubrikin Aprika Yugaga
Sesotho sa Leboa: Central African Republic
occitan: Centrafrica
Norfuk / Pitkern: Sentril Afrekan Repablik
davvisámegiella: Gaska-Afrihká dásseváldi
srpskohrvatski / српскохрватски: Srednjoafrička Republika
Simple English: Central African Republic
oʻzbekcha/ўзбекча: Markaziy Afrika Respublikasi
vepsän kel’: Keskafrikan Tazovaldkund
Tiếng Việt: Cộng hòa Trung Phi
Volapük: Zänoda-Frikop
文言: 中非