ബൂദ്ജമുല്ല ദേശീയോദ്യാനം

ബൂദ്ജമുല്ല ദേശീയോദ്യാനം
Queensland
Boodjamulla NP 0316.svg
Boodjamulla National Park
Nearest town or city Burketown
Established 1985
Area 2,820 km2 (1,088.8 sq mi)
Managing authorities Queensland Parks and Wildlife Service
Website ബൂദ്ജമുല്ല ദേശീയോദ്യാനം
See also Protected areas of Queensland

ആസ്ത്രേലിയയിലെ വടക്കു-പടിഞ്ഞാറൻ ക്യൂൻസ്ലാന്റിലെ ഗൾഫ് കണ്ട്രി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബൂദ്ജമുല്ല ദേശീയോദ്യാനം (ലൗൺ ഹിൽ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു.). ഈ ദേശീയോദ്യാനം മൗണ്ട് ഇസയ്ക്കു വടക്കു-പടിഞ്ഞാറായി 340 കിലോമീറ്ററും ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,837 കിലോമീറ്റർ അകലെയുമാണിത്.

ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണങ്ങൾ അഗാധമായ മലയിടുക്കുകളേടുകൂടിയ സാന്റ്സ്റ്റോൺ മലനിരകളൂം പ്രാധാന്യമേറിയ ഫോസിൽശേഖരങ്ങളുള്ള ചുണ്ണാമ്പുകല്ലുകൊണ്ടുള്ള പീഠഭൂമിയുമാണ്. സ്ഫടികസമാനമായ ശുദ്ധജലവും സമൃദ്ധമായ സസ്യജാലങ്ങളും കനോയിങ്ങുമാണ് മറ്റ് ആകർഷണങ്ങൾ. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ അനേകം പ്രകൃതിവിഭവങ്ങളുടെ കലവറയാണുള്ളത്. അവിടെ ധാതുപര്യവേക്ഷണങ്ങളും ഖനനങ്ങളും നടക്കുന്നു. [1]

ഇതും കാണുക

  • ക്യൂൻസ്‌ലാന്റിലെ സംരക്ഷിതപ്രദേശങ്ങൾ