ബിറ്റ് |
ഒരു ബിറ്റ് ( bit) (ബൈനറി ഡിജിറ്റ് എന്നതിന്റെ ചുരുക്കരൂപം)[1] എന്നാൽ വാർത്താവിനിമയത്തിലെയും( Communication)
ഒരു ബിറ്റിന്റെ രണ്ടു മൂല്യങ്ങളെ ബൂളിയൻ മൂല്യങ്ങൾ ( boolean values) ആയോ (True/False) അങ്കഗണിതചിഹ്നങ്ങൾ ആയോ (+/-) അതുമല്ലെങ്കിൽ 1/0 മൂല്യങ്ങൾ ആയോ പരിഗണിയ്ക്കാം. എന്നാൽ ഒരു ബിറ്റിന്റെ അടിസ്ഥാന സർക്യൂട്ടിന്റെ വൈദ്യത അവസ്ഥയുമായി ഈ മൂല്യങ്ങളെ നേരിട്ടു ബന്ധപ്പെടുത്താൻ സാധിയ്ക്കില്ല. ഈ സർക്യൂട്ടിലെ ഉയർന്ന വോൾടേജ് 1 ആകാം അല്ലെങ്കിൽ 0 ആകാം.
ബാസിൽ ബൗച്ചൻ'ഉം ഷോൺ ബാപ്റ്റിസ്റ്റ് ഫാൽകനും 1732ൽ കണ്ടുപിടിച്ച തറിയുടെ നിയന്ത്രണവിദ്യയ്ക്ക് വിഭിന്നമായ മൂല്യങ്ങളുടെ എൻകോഡിങ് എന്ന ആശയം ഉപയോഗിച്ചിരുന്നു.[6] ഇതേ ആശയം പിന്നീട് 1840'ൽ ജോസഫ് മേരി ജാക്വാർഡും തുടർന്ന് സെമെൻ കുർസാക്കോവ്, ചാൾസ് ബബേജ്, ഹെർമൻ ഹോളെരിത് എന്നിവരും വികസിപ്പിച്ചു. IBM തുടങ്ങിയ ആദ്യകാല കമ്പ്യൂട്ടർ നിർമാതാക്കളും ഇതേ ആശയം തുടർന്ന് ഉപയോഗിച്ച് പോന്നു. ഇതിനോട് ബന്ധപ്പെട്ട മറ്റൊരു ആശയമായിരുന്നു പേപ്പർ ടേപ്പിൽ ഡാറ്റ എൻകോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. ഇവിടെയും തുളകളുടെ ഒരു നിര വഴിയാണ് വിവരം എൻകോഡ് ചെയ്യപ്പെട്ടിരുന്നത്. തുള ഉള്ളതും തുള ഇല്ലാത്തതും എന്ന രണ്ടു അവസ്ഥ വഴിയാണ് ബിറ്റ് ഇവിടെ എൻകോഡ് ചെയ്യപ്പെട്ടിരുന്നത്.[7]
ക്ലൗഡെ ഷാനോൻ 1948'ൽ തന്റെ പ്രശസ്തമായ "A Mathematical Theory of Communication" എന്ന പ്രബന്ധത്തിലൂടെ ആണ് ബിറ്റ് എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്.[8]