ഫ്രാൻസ് ജോസഫ് ലാൻഡ്

Franz Josef Land
റഷ്യൻ: Земля Франца-Иосифа
Map of Franz Josef Land-en.svg
Map of Franz Josef Land
Geography
LocationArctic Ocean
Coordinates81°N 55°E / 81°N 55°E / 81; 55
Total islands191
Area16,134 km2 (6,229 sq mi)
Highest elevation670
Highest pointWilczek Land
Administration
Federal subjectArkhangelsk Oblast
Demographics
Populationജനവാസമില്ല (2013)

ഭൂമദ്ധ്യരേഖയിൽ നിന്നും ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ് (Franz Josef Land). ഈ പ്രദേശം റഷ്യയുടെ ഭരണത്തിൻ കീഴിലാണ്.ആർട്ടിക്ക് മഹാസമുദ്രത്തിലെ ബാരന്റ് , കാരാ എന്നീ സമുദ്രങ്ങളിലാണു ജനവാസമില്ലാത്ത ഈ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. ആകെ 191 ദ്വീപുകൾ ഉള്ള ഈ പ്രദേശത്തിന് 16,134 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉണ്ട്. [1]

ഇവിടത്തെ 85% പ്രദേശവും ഹിമാനികളാൽ നിറഞ്ഞിരിക്കുന്നു. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് സമുദ്ര നിരപ്പിൽ നിന്ന് 2,200 അടി ഉയരത്തിലുള്ള വിൽസെക് ലാൻഡ് .

ഫ്രാൻസ് ജോസഫ് ലാൻഡിനെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1873 ൽ ജൂലിയസ് വോൺ പയർ( Julius von Payer),കാൾ വേപെർഷ് (Karl Weyprecht) എന്നിവരുടെ നേതൃത്വത്തിലുള്ള ആസ്ത്രോ-ഹംഗേറിയൻ ഉത്തരധ്രുവ പര്യവേഷണ സംഘമാണ്. ആ സമയത്ത് ആസ്ത്രിയയുടെയും ഹംഗറിയുടെയും ചക്രവർത്തി ആയിരുന്ന ഫ്രാൻസ് ജോസഫ് ഒന്നാമന്റെ ബഹുമാന സൂചകമായിട്ടാണു ഈ പ്രദേശത്തിനു ഫ്രാൻസ് ജോസഫ് ലാൻഡ് എന്ന് നാമകരണം ചെയ്തത്. 1926 ഇത് റഷ്യയുടെ ഭാഗമായി. 1994 ഇൽ പ്രകൃതി സാങ്ങ്ച്വരി ആയി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം 2012 മുതൽ റഷ്യൻ ആർട്ടിക്ക് നാഷണൽ പാർക്കിന്റെ ഭാഗമാണ്.

ഭൂപ്രകൃതി

മീസോസോയിക് കാലത്തെ ( 252 - 66 മില്യൺ വർഷങ്ങൾക്ക് മുന്നേ )യുള്ള എക്കൽ അടിഞ്ഞ മണ്ണും അതിനു മുകളിലായി മഞ്ഞു മൂടിയ കൃഷ്‌ണശിലാ പാളികളും(basalt) ചേർന്ന ഭൂപ്രകൃതിയാണ് ഇവിടെ. [1]

Other Languages
Afrikaans: Franz Josef-land
azərbaycanca: Frans-İosif Torpağı
беларуская (тарашкевіца)‎: Зямля Франца-Іосіфа
Bahasa Indonesia: Daratan Franz Josef
Nederlands: Frans Jozefland
norsk nynorsk: Frans Josefs land
srpskohrvatski / српскохрватски: Zemlja Franje Josifa
Simple English: Franz Josef Land
slovenščina: Dežela Franca Jožefa
српски / srpski: Земља Фрање Јосифа
татарча/tatarça: Франц-Иосиф җире
oʻzbekcha/ўзбекча: Frans-Iosif Yeri
Tiếng Việt: Zemlya Frantsa-Iosifa