ഫിലിപ്പൈൻസിലെ ഭാഷകൾ

ഫിലിപ്പൈൻസിൽ ഏതാണ്ട് 120 മുതൽ 187[1] ഭാഷകളും അവയുടെ ഭാഷാവകഭേദങ്ങളുമുണ്ട്, വർഗ്ഗീകരണരീതിയനുസരിച്ചാണിത്.[2] മിക്ക ഫിലിപ്പൈൻ ഭാഷകളും മലയോ-പോളിനേഷ്യൻ ഭാഷകളാണ്. എന്നാൽ ചവകാനോ സ്പാനിഷിൽനിന്നുമുണ്ടായ റൊമാൻസ് ഭാഷയായ മിശ്രഭാഷയാണ്. (ക്രിയോൾ) . ഇംഗ്ലീഷും ഫിലിപ്പിനോയും ഔദ്യോഗികഭാഷകളാണ്. 2017ലെ കണക്കനുസരിച്ച് മറ്റു 19 ഭാഷകൾ സഹായകഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.[3][4] ഇംഗ്ലിഷ് രണ്ടാം ഭാഷയാണെങ്കിലും ഫിലിപ്പിനോ ഭാഷയേക്കാൾ ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നവരാണു കൂടുതൽ.[5]

കൊമിസിയോൺ സാ വിക്കാങ് ഫിലിപ്പിനോ 130 ഫിലിപ്പിനോ ഭാഷകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 2016ൽ അവർ പുറത്തിറക്കിയ അറ്റ്ലസ് ഫിലിപ്പിനാസ് മാപ്പിൽ ഇതുണ്ട്.

ഫിലിപ്പൈൻസിലെ തദ്ദേശീയ ലിപികൾ വളരെ അപൂർവ്വമായാണുപയൊഗിക്കുന്നത്. (കുലിത്താൻ, ടാഗ്‌ബന്വ എന്നീ ലിപികൾ)പകരം, ഫിലിപ്പിനോ ഭാഷകൾ ഇന്ന് ലാറ്റിൻലിപിയിലാണ് എഴുതിവരുന്നത്. സ്പാനിഷ്, അമേരിക്കൻ കൊളോണിയൽ ഭരണത്തെത്തുടർന്നുള്ള ആ ഭാഷകളുടെ സ്വാധീനമാണു ഇതിനു മുഖ്യ കാരണം. എന്നിരുന്നാലും, ബയ്‌ബായിൻ Baybayin, എന്ന തദ്ദേശീയ ലിപി ആണ് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഫിലിപ്പിനോ ലിപി. ഫിലിപ്പൈൻ സർക്കാർ ബാങ്ക് നോട്ടുകളിലും മറ്റും ഈ ലിപി ഉപയോഗിച്ചുവരുന്നുണ്ട്. പിലിപ്പിനോ എന്ന വാക്ക് ഈ ലിപിയിൽ എഴുതിയിരിക്കുന്നു. . ഇതിനുപുറമേ, തെക്കൻ ഫിലിപ്പൈൻസിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിൽ അറബിക്ക് ലിപി ഉപയോഗിച്ചുവരുന്നുണ്ട്.

  • ദേശീയഭാഷയും ഔദ്യോഗികഭാഷയും
  • അവലംബം

ദേശീയഭാഷയും ഔദ്യോഗികഭാഷയും

1987ലെ ഫിലിപ്പൈൻ ഭരണഘടന ഫിലിപ്പിനോ രാജ്യത്തിന്റെ ദേശീയഭാഷയായി അംഗീകരിച്ചു. ഫിലിപ്പിനോയും ഇംഗ്ലിഷും ഫിപ്പൈൻസിന്റെ ഔദ്യോഗികഭാഷകളാണ്. എന്നാൽ, താഴെപ്പറയുന്ന ഭാഷകൾ അവയ്ക്കു പ്രചാരമുള്ള പ്രദേശങ്ങളിൽ സഹായക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്:

അക്ലാനോൻ, ബികൊൾ, സെബുവാനോ, ചവക്കാനോ,  ഹിലിഗയ്നോൻ, ഇബനാഗ്, ഇലോക്കാനോ, ഇവത്താൻ, കപാംപങാൻ, കിനറായ്-അ, മാഗുയിൻഡനാവോ, മറനാവോ, പംഗസിനാൻ, സംബാൽ, സുരിഗാവോനോൺ, ടഗലോഗ്, തൗസുഗ്, വറായ്, യകാൻ. സ്പാനിഷ്, അറബിക് എന്നിവ ആവശ്യമുള്ളവർക്ക് ഉപയോഗിക്കാം.[6]

സ്പാനിഷ് സ്പാനിഷ് കോളണിയായിരുന്ന മൂന്നു നൂറ്റാണ്ടുകളോളം ഫിലിപ്പൈൻസിന്റെ ദേശീയഭാഷയും ഔദ്യോഗികഭാഷയുമായിരുന്നു, ആ ഭാഷ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഒരു ബന്ധഭാഷയായി സ്പാനിഷ് ഭാഷ ഉപയോഗിച്ചുവന്നു. 1863ൽ സ്പാനിഷ് നിയമം ഇവിടെ അടിച്ചേൽപ്പിച്ചു. ഇതിൽ വിദ്യാഭ്യാസം സാർവത്രികമാക്കുകയും സ്പാനിഷിൽ സൗജന്യ പൊതുവിദ്യാഭ്യാസം തുടങ്ങുകയും ചെയ്തു.[7] ഫിലിപ്പൈൻ വിപ്ലവത്തിന്റെ ഭാഷയും ഇതുതന്നെയായിരുന്നു. 1899ൽ മലോലോസ് ഭരണഘടന സ്പാനിഷിനെ ഔദ്യോഗികഭാഷയായി ആദ്യ ഫിലിപ്പൈൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. [8] ദേശീയനായകനായ ഷോസെ റിസാൽ തന്റെ മിക്ക കൃതികളും സ്പാനിഷിലാണു എഴുതിയത്. ലുസിയാനോ ഡി ലാ റോസ ഇരുപതാം നൂറ്റാണ്ടിൽ 60% ജനങ്ങൾ ഒന്നാം ഭാഷയും രണ്ടാം ഭാഷയും മൂന്നാം ഭാഷയും ആയി സ്പാനിഷാണ് സംസാരിക്കുന്നത് എന്ന് സ്ഥാപിച്ചു.  അമേരിക്കൻ അധിനിവേശത്തിനുശേഷം ഇംഗ്ലിഷ് ഫിലിപ്പൈൻസിൽ നിർബന്ധിതമാക്കി. 1940കളോടെ സ്പാനിഷ് പതുക്കെപ്പതുക്കെ പ്രചാരം കുറഞ്ഞുവരുകയും അമേരിക്കൻ ഇംഗ്ലീഷ് ആ സ്ഥാനം കീഴടക്കുകയും ചെയ്തു. 

അമേരിക്കൻ ഐക്യനാടുകളുടെ അധിനിവേശവും ഭരണവും ഇംഗ്ലിഷിനു പ്രചാരണം നൽകി. ഇംഗ്ലിഷ് സ്കൂളുകളിൽ പഠിപ്പിക്കാനാരംഭിച്ചു. 1901ഓടെ, പൊതുവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് പഠനമാദ്ധ്യമമായി ഉപയോഗിക്കാൻ തുടങ്ങി. ഏതാണ്ട് 600 ഇംഗ്ലിഷ് അദ്ധ്യാപകർ ഒന്നിച്ച് അമേരിക്കയിൽനിന്നുമെത്തുകയും അതുവരെ അവിടെ ഇംഗ്ലിഷ് പഠിപ്പിച്ചുകൊണ്ടിരുന്ന അമേരിക്കൻ പട്ടാളക്കാരെ മാറ്റി ആസ്ഥാനം ഏറ്റെടുക്കുകയുംചെയ്തു. ഇവരെ വ്തോമസൈറ്റുകൾ എന്നാണ് വിളിക്കപ്പെട്ടത്. 1935ലെ ഭരണഘടനയിൽ ഇംഗ്ലിഷ് സ്പാനിഷിനൊപ്പം ഔദ്യോഗികഭാഷയായി അംഗീകാരിക്കപ്പെട്ടു. ഈ ഭരണഘടനയിൽ ഭാവിയിൽ ഒരു നിലനിൽക്കുന്ന പ്രാദേശികഭാഷ വികസിപ്പിച്ച് ഫിലിപ്പൈൻസിന്റെ ഔദ്യോഗികഭാഷയായിത്തീരണമെന്ന് ഊന്നിപ്പറഞ്ഞു. 1937 നവംബർ 12നു ആദ്യ ദേശീയ അസംബ്ലി, ദേശീയ ഭാഷാ ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന മാനുവെൽ എൽ ക്വിസോൺ, തദ്ദേശീയ വറായ് ഭാഷകാരനായ ജൈമി സി. ഡി വെയ്രയെ മറ്റു തദ്ദേശീയ ഭാഷകളുടെ സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദവിയിലേയ്ക്കു നോമിനേറ്റു ചെയ്തു. അവരുടെ ലക്ഷ്യം, നിലവിലുള്ള ഏതെങ്കിലും തദ്ദേശീയ ഭാഷ ഡേശീയ ഭാഷയായി തിരഞ്ഞെടുക്കുക എന്നതായിരുന്നു. അന്തിമമായി, 1937 ഡിസംബർ 30നു തഗലോങ് അടിസ്ഥാനഭാഷയായി തിരഞ്ഞെടുത്തു. ഇത് ഏറ്റവുമധികം പേർ സംസാരിക്കുന്നതും വികസിച്ചതുമായ ഭാഷയായതിനാൽ ആയിരുന്നു ഇതിനെ തിരഞ്ഞെടുത്തത്.[9]

1939ൽ പ്രസിഡന്റായ മാനുവെൽ എൽ ക്വിസോൺ, തഗലോങ് ഭാഷയെ വികാങ് പംബൻസ എന്നു പുനർനാമകരണം ചെയ്തു.[10] 1959ൽ ഈ ഭാഷയെ വീണ്ടും അന്നത്തെ സിക്രട്ടറി ഓഫ് എജ്യൂക്കേഷൻ ആയ ജോസ് റൊമേറോ ഫിലിപ്പിനോ ഭാഷ എന്നു വിളിച്ചു. 1973ൽ ഈ ഭാഷയെ ഇംഗ്ലിഷിനു തുല്യമായി രണ്ടുഭാഷയും ഒരുപോലെ ഔദ്യോഗികഭാഷയായി അംഗികരിക്കപ്പെട്ടു. 1973ൽ പ്രസിഡന്റ് ആയിരുന്ന മാർക്കോസ് സ്പാനിഷിനു വീണ്ടും പഴയ ഔദ്യോഗികപദവി ഇംഗ്ലിഷിനും ഫിലിപ്പിനോയ്ക്കുമൊപ്പം നൽകാനുള്ള നിയമത്തിൽ ഒപ്പിട്ടു.[11]

Language map of the 12 recognized auxiliary languages based on Ethnologue maps.

ഫിലിപ്പിനോ വിദ്യാഭ്യാസത്തിലെ ഔദ്യ്യോഗികഭാഷയാണ്. കൂടാതെ മാദ്ധ്യമഭാഷയും സിനിമയുടെ ഭാഷയുമാണ്. പക്ഷെ, ഇംഗ്ലിഷിനെക്കാൾ കുറഞ്ഞ പ്രാധാന്യമേ പ്രസാധനരംഗത്തുള്ളു. അക്കദമിക് ശാസ്ത്ര-സാങ്കേതികരംഗത്തും ഫിലിപ്പിനോയ്ക്ക് ഇംഗ്ലിഷിനേക്കാൾ കുറഞ്ഞ പ്രചാരമേയുള്ളു. ഫിലിപ്പിനോ ഫിലിപ്പൈൻസിലെ മറ്റു ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ ബന്ധഭാഷയായി ആണു കൂടുതൽ ഉപയോഗിക്കുന്നത്. അതുപ്പൊലെ രാജ്യാന്ത്രമായി ഫിലിപ്പൈൻസുകാർ ഈ ഭാഷ പൊതുവായി പരസ്പര വിനിമയത്തിനുപയോഗിക്കുന്നു. സൈന്യത്തിന്റെ പ്രധാന ഭാഷ ഫിലിപ്പിനോ ആണ്. സിവിൽ സർവ്വീസിലും ഇത് ഉപയോഗിക്കുന്നുണ്ട്.