പെരിയാർ

പെരിയാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പെരിയാർ (വിവക്ഷകൾ) എന്ന താൾ കാണുക.പെരിയാർ (വിവക്ഷകൾ)
പെരിയാർ (പെരിയാറ്)
നദി
Periyar.jpg
മലയാറ്റൂരിലൂടെ ഒഴുകുന്ന പെരിയാർ നദി
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾകേരളം, തമിഴ്‌നാട്
പോഷക നദികൾ
 - ഇടത്ചെറുതോണി
 - വലത്മുല്ലയാർ, പെരിഞ്ഞാൻകുട്ടി, മുതിരപ്പുഴ, ഇടമലയാർ
പട്ടണങ്ങൾആലുവ, നേര്യമംഗലം, കാലടി, മലയാറ്റൂർ
സ്രോതസ്സ്ശിവഗിരി മലകൾ, സുന്ദരമല
 - സ്ഥാനംതമിഴ്‌നാട്, ഇന്ത്യ
 - ഉയരം1,830 മീ (6,004 അടി)
അഴിമുഖംലക്ഷദ്വീപ കടൽ, വേമ്പനാട്ട് കായൽ
 - സ്ഥാനംകേരളം, ഇന്ത്യ
നീളം244 കി.മീ (152 മൈ)
വീതി0.405 കി.മീ (0.25 മൈ)
നദീതടം5,398 കി.m2 (2,084 ച മൈ)
Dischargemouth
 - ശരാശരി295 m3/s (10,418 cu ft/s)
Discharge elsewhere (average)
 - Kalady (1980-2004)223 m3/s (7,875 cu ft/s) [1]
Location of Peiryar River Kerala.png
പെരിയാർ നദിയുടെ ഭൂപടം
കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ [2] കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു[3][4] 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.[5] കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.[6]

പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നുണ്ട്.[7] ഏതാണ്ട് അമ്പതുലക്ഷത്തോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായത്തിന്റെ 25ശതമാനവും പെരിയാറിന്റെ തടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ കാലങ്ങളായി മലിനമാക്കുന്നു. കൂടാതെ അനധികൃതമായി നടക്കുന്ന മണൽഖനനം പെരിയാറിന് വളരെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 43000 ടൺ മണൽ പ്രതിദിനം പെരിയാറിൽ നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.[8]

പേരിനു പിന്നിൽ

തമിഴിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാർ ആയത്. പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്.[9]

Other Languages
تۆرکجه: پرایار چایی
català: Periyar
Cebuano: Periyar Lake
español: Río Periyar
français: Periyar (fleuve)
ქართული: პერიარი
русский: Перияр (река)
தமிழ்: பெரியாறு