ന്യായവ്യാപാരം
English: Fair trade

ഫെയർ ട്രേഡ്
Fairtrade logo.png
ഫെയർട്രേഡ് ഇന്റർനാഷണലിന്റെ ലോഗോ

ഉത്പാദകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായവിലയും വ്യാപാര - വിപണന രംഗത്തെ തൊഴിലാളികൾക്കു് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജോലി സാഹചര്യങ്ങളും സുതാര്യതയിലും പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ വ്യാപാര ബന്ധവും സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള സാമൂഹ്യ പ്രസ്ഥാനമാണ് ന്യായവ്യാപാരം. കർഷകരുടെ വിളകൾക്ക് ന്യായവ്യാപരത്തിലൂടെ ലഭിക്കുന്ന താരതമ്യേന ഉയർന്നവില കർഷകസമൂഹത്തിനു തങ്ങളുടെ ഭാവിക്കുവേണ്ടി കരുതിവെക്കാനും അതോടൊപ്പം പ്രകൃതിസംരക്ഷത്തിലേർപ്പെടാനും സഹായമാകുന്നു. സാധാരണ വിപണിയിൽ നിന്ന് വ്യത്യസ്തമായി, ഫെയർ ട്രേഡ് വിപണി കർഷനും ഉപഭോക്താവും തമ്മിൽ പരസ്പരം ബന്ധപ്പെടാനും ഐക്യപെടാനും അതുവഴി, കർഷകന്റെ അദ്ധ്വാനത്തെ തിരിച്ചറിയാനും ഉപഭോക്താവിനെ സഹായിക്കുന്നു.

മെറിയം വെബ്സ്റ്ററിന്റെ നിർവചനപ്രകാരം ന്യായവ്യാപാരം എന്നത് "കർഷകർക്ക് തങ്ങളുടെ ഉത്പനങ്ങൾക്ക് ന്യായവില ലഭിക്കുന്നതിന് സഹായിക്കുന്നതിന് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്; അതിലൂടെ ദാരിദ്ര്യ നിരക്കു കുറച്ചുകൊണ്ടുവരാനും, കർഷകരോടും തൊഴിലാളികളോടുമുള്ള നീതിയിലടിസ്ഥാനമാക്കിയുള്ള ഇടപെടൽ നൽകാനും, പാരിസ്ഥിതികമായി സുസ്ഥിരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു." [1]

1998ൽ ഫെയർ ട്രേഡ് ഇന്റർനാഷണൽ, വേൾഡ് ഫെയർ ട്രേഡ് ഒാർഗനൈസേഷൻ, നെറ്റ് വർക്ക് ഒാഫ് യൂറോപ്യൻ വർക്ക്ഷോപ്പ്സ്, യൂറോപ്യൻ ഫെയർ ട്രേഡ് അസോസിയേഷൻ എന്നീ നാല് സംഘടനകൾ ചേർന്ന് ന്യായവ്യാപരത്തിന് പൊതുവെ സ്വീകാര്യമായ നിർവച്ചനം തയ്യാറാക്കി. അതുപ്രകാരം ന്യായവ്യാപരം "അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതൽ പങ്കാളിത്തം തേടുന്ന, സംവാദത്തിലും, സുതാര്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതിതമായ വ്യാപാരബന്ധമാണ്. കൂടുതൽ മെച്ചപ്പെട്ട വ്യാപാര വ്യവസ്ഥ മുന്നോട്ട് വക്കുന്നതിലൂടെ സുസ്ഥിരമായ വികസനത്തിനും, പ്രതികൂലസാഹചര്യം നേരിടുന്ന ഉത്പാദകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായവ്യാപരം സഹായിക്കുന്നു, പ്രത്യേകിച്ചും ദക്ഷിണരാജ്യങ്ങളിൽ." [2]

ചരിത്രം

രണ്ടാം ലോകമാഹയുദ്ധത്തിനുശേഷം,1946ൽ ദരിദ്രരരായ പോർട്ടോറിക്കൻ വനിതകളിൽ നിന്നും അഭയാർത്ഥികളായ യൂറോപ്യൻ വനിതകളിൽ നിന്നും കൈത്തറികൾ വാങ്ങി എഡ്നാ റൂത്ത് ബൈയ്ലർ എന്ന വനിതയാണ് വടക്കൻ അമേരിക്കയിലെ ആദ്യത്തെ ന്യായവ്യാപരസംഘടനയായ ടെൻ തൗസന്റ് വിലേജിന് അടത്തറയിട്ടത്. [3]

ഇന്ന് പ്രവർത്തിക്കുന്ന മിക്ക ന്യായവ്യാപാരസംഘടനകളും മിഷിനറി പ്രവർത്തനങ്ങൾക്കും, സേവനപ്രവർത്തനങ്ങൾക്കും രാഷ്ട്രീയ/സാമ്പത്തിക ഇടപെടലുകൾക്കും മറ്റുമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രവർത്തനമാരംഭിച്ചത്. മൂന്നാം ലോകരാജ്യങ്ങളിൽ ദരിദ്രരെ സഹായിക്കുന്നതിനായി എൻ ജി ഒ സംഘങ്ങളും ഫെയർ ട്രേഡ് സംഘടനകളുടെ വിപണനവൈദഗ്ദ്യം ഉപയോഗിച്ച് ന്യായവ്യാപര രംഗത്ത് വളരെ മുന്നേറിയീട്ടുണ്ട്. [4]

1960കളിലും 1970കളിലും ഏഷ്യയിലെയും, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും എൻ ജി ഒ കളും ചില സാമൂഹ്യപ്രവർത്തകരും പ്രതികൂലസാഹചര്യങ്ങളെ നേരിടുന്ന ഉത്പാദകർക്ക് ഉപദേശവും സഹായവും നൽക്കുന്നതിനായി ന്യായവ്യാപാരത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു സംഘടനകൾ ആരംഭിച്ചു. ദക്ഷിണ രാഷ്ട്രങ്ങളിൽ ആരംഭിച്ച ഈ സംഘടനകൾ യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ന്യായവ്യാപരത്തിന്റെ ആഗോളതലത്തിലെ വ്യാപനത്തിന് ഇത് വഴിവെച്ചു. [5]

ഈ പൗരമുന്നേറ്റങ്ങൾക്കു സമാന്തരമായി, "ധനസഹായമല്ല, വ്യാപരമാണ് വേണ്ടത്" എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ട് വികസ്വര രാജ്യങ്ങൾ വ്യാപാരത്തിനും വികസനത്തിനുമായുള്ള ഐക്യരാഷ്ട്രസഭയുടെ രണ്ടാം കോൺഫ്രൻസിൽ വാദിച്ചു. അറുപതുകളുടെ അവസാനത്തോടുക്കൂടി ന്യായവ്യാപരത്തിന്റെ വളർച്ച പ്രധാനമായും വികസനവ്യാപാരത്തിലൂടെയായി. ദാരിദ്രത്തിനും, ചിലപ്പോഴെല്ലാം ദക്ഷിണ രാജ്യങ്ങളിലെ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ദുരന്തങ്ങളോടുള്ള പ്രതികരണം എന്ന നിലക്കാണ് ന്യായവ്യാപാരം വളർന്നത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള വലിയ വികസന ഏജൻസികൾ, പലപ്പോഴും മതാടിസ്ഥാനത്തിലുള്ള ഏജൻസികൾ ദക്ഷിണ രാജ്യങ്ങളിലെ തങ്ങളുടെ സഖ്യസംഘടനകളുടെ സഹായത്താലാണ് ദക്ഷിണ രാജ്യങ്ങളിലെ ന്യായവ്യാപരസംഘടനകൾ രൂപപെടുത്തിയത്. ഉത്പാദകരെയും ഉത്പാദനത്തെയും ക്രമീകരിക്കാനും, ഉത്പാദകരെ സഹായിക്കാനും വികസിത രാജ്യങ്ങളിലേക്ക് ഇത്പന്നങ്ങൾ കയറ്റിആയക്കാനും ഈ ന്യായവ്യാപരസംഘടനകളുടെ സഹായം തേടി. [5]

Other Languages
العربية: تجارة عادلة
català: Comerç just
čeština: Fair trade
Cymraeg: Masnach deg
Deutsch: Fairer Handel
Ελληνικά: Δίκαιο εμπόριο
English: Fair trade
Esperanto: Justa komerco
español: Comercio justo
עברית: סחר הוגן
Bahasa Indonesia: Perdagangan adil
日本語: 公正取引
қазақша: Әділ сауда
한국어: 공정무역
Bahasa Melayu: Perdagangan adil
Nederlands: Eerlijke handel
norsk nynorsk: Rettferdig handel
português: Comércio justo
srpskohrvatski / српскохрватски: Pravedna trgovina
Simple English: Fair trade
slovenčina: Spravodlivý obchod
slovenščina: Pravična trgovina
српски / srpski: Pravedna trgovina
Türkçe: Adil ticaret
中文: 公平貿易