നോർതേൺ മറിയാന ദ്വീപുകൾ

കോമൺവെൽത്ത് ഓഫ് ദി നോർതേൺ മരിയാന ഐലന്റ്സ്
സൻകാട്ടൻ സിഹ നാ ഐലാസ് മരിയാനാസ്
ദേശീയഗാനം: ഗി ടാലോ ഗി ഹാലോം ടസി  (ചമോറോ)
സാറ്റിൽ മറ്റാവൽ പസിഫിക്കോ  (കരോലീനിയൻ)
തലസ്ഥാനം
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ്, ചമോറോ, കരോലീനിയൻ
ജനങ്ങളുടെ വിളിപ്പേര് നോർതേൺ മറിയാന ഐലന്റർ[1]
സർക്കാർ പ്രസിഡൻഷ്യൽ ഡെമോക്രസി
 -  അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ[2]
 -  ഗവർണർ ബെനീഞോ ആർ. ഫിറ്റിയാൽ
 -  ലെഫ്റ്റനന്റ് ഗവർണർ എലോയ് എസ്. ഇനോസ്
 -  അമേരിക്കൻ കോൺഗ്രസിലെ പ്രതിനിധി ഗ്രിഗോറിയോ സാബ്ലാൻ
നിയമനിർമ്മാണസഭ കോമൺവെൽത്ത് ജനപ്രാതിനിദ്ധ്യസഭ
 -  Upper house സെനറ്റ്
 -  Lower house ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്
കോമൺവെൽത്ത് (അമേരിക്കൻ ഐക്യനാടുകളുടെ കീഴിൽ) അമേരിക്കൻ ഐക്യനാടുകളുമായി സഖ്യത്തിൽ 
 -  കോവനന്റ് 1975 
 -  കോമൺവെൽത്ത് സ്ഥാനം 1978 
 -  ട്രസ്റ്റി ഭരണത്തിന്റെ അവസാനം 1986 
വിസ്തീർണ്ണം
 -  മൊത്തം 463.63 ച.കി.മീ. (195-ആമത്)
179.01 ച.മൈൽ 
 -  വെള്ളം (%) തുച്ഛം
ജനസംഖ്യ
 -  2007-ലെ കണക്ക് 77,000 (198-ആമത്)
 -  2010 census 53,883 
 -  ജനസാന്ദ്രത 168/ച.കി.മീ. (69-ആമത്)
63.8/ച. മൈൽ
നാണയം അമേരിക്കൻ ഡോളർ (USD)
സമയമേഖല (UTC+10)
ഇന്റർനെറ്റ് ടി.എൽ.ഡി. .mp
ടെലിഫോൺ കോഡ് +1-670

ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് നോർതേൺ മറിയാന ഐലന്റ്സ് (സി.എൻ.എം.ഐ.) എന്നറിയപ്പെടുന്ന നോർതേൺ മറിയാന ദ്വീപുകൾ, അമേരിക്കൻ ഐക്യനാടുകളുടെ കീഴിലുള്ള രണ്ട് കോമൺ‌വെൽത്ത് ഇൻസുലാർ പ്രദേശങ്ങളിൽ ഒന്നാണ് (പോർട്ടോ റിക്കോയാണ് മറ്റൊന്ന്). ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്തതും സംഘടിതമായതുമായ പ്രദേശങ്ങളായാണ് ഇവയെ രണ്ടും കരുതിപ്പോരുന്നത്.

പസഫിക് മഹാസമുദ്രത്തിന്റെ തന്ത്രപ്രാധാന്യമുള്ള പടിഞ്ഞാറൻ ഭാഗത്താണ് ഇവയുടെ സ്ഥാനം. 15 ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. 463.63 ചതുരശ്ര കിലോമീറ്ററാണ് മൊത്തം വിസ്തൃതി. 2010-ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 53,883 ആണ്. [3] ജനസംഖ്യയുടെ 90 ശതമാനത്തിലധികവും സായിപാൻ ദ്വീപിലാണ് താമസിക്കുന്നത്. മറ്റ് പതിനഞ്ച് ദ്വീപുകളിൽ ടിനിയൻ, ടോട്ട എന്ന ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ.

കോമൺവെൽത്തിലെ ഭരണകൂടത്തിന്റെ ആസ്ഥാനം കാപ്പിറ്റൽ ഹി‌ൽ എന്ന ഗ്രാമമാണ്. സായ്പാൻ ദ്വീപിലാണിത്. ദ്വീപ് ഒരൊറ്റ മുനിസിപ്പാലിറ്റിയായതുകാരണം മിക്ക പ്രസിദ്ധീകരണങ്ങളും സായ്പാനാണ് ദ്വീപിന്റെ തലസ്ഥാനം എന്നാണ് പറയാറ്. 2012 ഏപ്രിലിൽ കോമൺവെൽത്തിലെ പെൻഷൻ ഫണ്ട് പാപ്പരായതായി പ്രഖ്യാപിച്ചു. 2014-ൽ ഫണ്ടിലെ പണം തീർന്നുപോകുമായിരുന്നുവത്രേ.[4]

ഉള്ളടക്കം

Other Languages
беларуская (тарашкевіца)‎: Паўночныя Марыянскія астравы
বিষ্ণুপ্রিয়া মণিপুরী: নর্দান মেরিন দ্বীপমালা
brezhoneg: Mariana an Norzh
Mìng-dĕ̤ng-ngṳ̄: Báe̤k Mariana Gùng-dō̤
čeština: Severní Mariany
Esperanto: Nord-Marianoj
euskara: Ipar Marianak
客家語/Hak-kâ-ngî: Pet Mariana Khiùn-tó
Bahasa Indonesia: Kepulauan Mariana Utara
Qaraqalpaqsha: Arqa Mariana atawları
Lingua Franca Nova: Isolas Mariana Norde
norsk nynorsk: Nord-Marianane
davvisámegiella: Davve-Mariánat
srpskohrvatski / српскохрватски: Sjeverni Marijanski Otoci
Simple English: Northern Mariana Islands
slovenčina: Severné Mariány
Gagana Samoa: North Mariana Islands
oʻzbekcha/ўзбекча: Shimoliy Mariana orollari
Bân-lâm-gú: Pak Mariana Kûn-tó