ദിവ്യാധിപത്യം


ദൈവത്തിൽനിന്ന് അധികാരം ലഭിച്ച ഒരു മനുഷ്യ ഭരണകൂടത്തെയാണ് ദിവ്യാധിപത്യം എന്ന പദത്താൽ അർത്ഥമാക്കപെടുന്നത്. അധികാരം മുകളിൽ നിന്ന് തഴേക്ക് എന്ന രീതിയിൽ പ്രവർത്തിക്കുന്നു. ബൈബിളിൽ നിന്നാണ് ഇങ്ങനെയൊരു പദം ഉടലെടുത്തത്. ദിവ്യാദിപത്യ ഭരണങ്ങൾ ദിവ്യാദിപത്യ നിയമങ്ങൾ പിൻപറ്റുന്നു. സാധാരണഗതിയിൽ ബൈബിൾ പോലെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടെ ഭരണഘടന. ദൈവത്തിന്റെ അംഗീകാരമുള്ള ഒരു ഭൗമീക സംഘടനയെയാണ് ഇത് അർത്ഥമാക്കുന്നത്.

ദൈവത്തിനു പരമാധികാരമുള്ളതെന്നോ ദൈവത്താൽ ഭരിക്കപ്പെടുന്നതെന്നോ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്ര വ്യവസ്ഥിതി. ദൈവാഗമ സിദ്ധാന്തത്തിൽ (Theory of Divine Origin) അധിഷ്ഠിതമായ രാഷ്ട്രങ്ങളേയും തിയോക്രസി എന്നു വിളിക്കാം. ഫറോവമാർ ഭരിച്ചിരുന്ന ഈജിപ്ത്, പുരാതന ഇസ്രയേൽ, മധ്യകാല ക്രൈസ്തവ രാജ്യങ്ങൾ, ആദ്യകാല ഇസ്ലാമിക രാഷ്ട്രങ്ങൾ, ബുദ്ധമതക്കാർ ഭരിച്ചിരുന്ന തിബത്ത് എന്നീ രാജ്യങ്ങളെല്ലാം തിയോക്രസിക്ക് ഉദാഹരണങ്ങളാണ്.

തിയോക്രസി എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഒന്നാം ശ.-ത്തിന്റെ അവസാനകാലത്തു ജീവിച്ചിരുന്ന ജോസഫ് ഫ്ളേവിയസ് എന്ന യഹൂദ ചരിത്രകാരനായിരുന്നു. അക്കാലത്തെ ലോകരാഷ്ട്രങ്ങളെല്ലാം രാജാധിപത്യം (Monarchy), പ്രഭുജനവാഴ്ച (Aristocracy), ജനാധിപത്യം എന്നീ വിഭാഗങ്ങളിൽപ്പെട്ടവയായിരുന്നപ്പോൾ യഹൂദരാജ്യം മാത്രം ഒരു തിയോക്രസി ആണെന്ന് ജോസഫ് ഫ്ളേവിയസ് പ്രസ്താവിച്ചു. ഇദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ബൈബിളിലെ പഴയ നിയമത്തിൽ മോശ ഭരിച്ചിരുന്ന സമൂഹമായിരുന്നു ആദ്യത്തെ തിയോക്രസി. 1622-ൽ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായ ജോൺ ഡോൺ (John Donne) പുരാതന ഇസ്രയേലിനെ തിയോക്രസിയായി ചിത്രീകരിച്ചു. പുരാതന പൌരസ്ത്യ രാഷ്ട്രങ്ങൾ അധികവും തിയോക്രസി ആണെന്നായിരുന്നു ജർമൻ ചിന്തകനായ ഹെഗൽ അഭിപ്രായപ്പെട്ടത്. ഇത്തരം രാഷ്ട്രങ്ങളിൽ മതവും രാഷ്ട്രസംവിധാനവും തമ്മിൽ വലിയ വ്യത്യാസം കല്പിച്ചിരുന്നില്ല.

ആധുനിക സാമൂഹിക ശാസ്ത്രത്തിൽ തിയോക്രസി എന്ന പദം ഒരു നിശ്ചിത അർഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. എങ്കിലും ഈ പദം ചരിത്രരചനയിൽ പതിവായി പലപ്പോഴും പ്രയോഗിച്ചു കാണാറുണ്ട്. രാജവാഴ്ചപോലെയോ ജനാധിപത്യം പോലെയോ ഒരുതരം ഗവൺമെന്റായി തിയോക്രസിയെ പരിഗണിക്കാറില്ല. രാഷ്ട്രത്തിന്റെ പരമാധികാരം എവിടെ സ്ഥിതിചെയ്യുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് തിയോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. പൗരോഹിത്യ തിയോക്രസി (Hierocracy), രാജകീയ തിയോക്രസി (Royal Theocracy), അനിയന്ത്രിത തിയോക്രസി (General Theocracy) എന്നിവയാണ് മുഖ്യതരം തിയോക്രസികൾ.

പൗരോഹിത്യ തിയോക്രസി

പുരോഹിതവർഗം നേതൃത്വം നല്കുന്ന സംവിധാനമാണ് പൗരോഹിത്യ തിയോക്രസി അഥവാ ഹൈറോക്രസി. ഇതാണ് യഥാർഥത്തിലുള്ള തിയോക്രസി എന്ന് ചില പണ്ഡിതന്മാർ കരുതുന്നു. ഈ വിധത്തിലുള്ള തിയോക്രസി വളരെക്കുറച്ചു സന്ദർഭങ്ങളിൽ മാത്രമേ നിലവിലുണ്ടായിരുന്നിട്ടുള്ളൂ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള സീനായ് ഉടമ്പടിക്കു ശേഷം മോശയ്ക്ക് അധികാരം കൈവന്ന സംവിധാനം ഇതാണ്. ഈ സംവിധാനത്തിൽ പുരോഹിതനായിരുന്നു സമൂഹത്തിലെ പരമാധികാരി. മോശ, അഹറോൻ, സാമുവൽ തുടങ്ങിയവർ യഹൂദ ജനതയുടെ പരമാധികാരികളായിത്തീർന്നു. ഏതാണ്ട് ബി.സി. 67 വരെ പൌരോഹിത്യ തിയോക്രസി സംവിധാനം യഹൂദരുടെ ഇടയിലുണ്ടായിരുന്നു. ആദിമ ക്രൈസ്തവ സഭയിൽ പൗരോഹിത്യ തിയോക്രസി സംവിധാനം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. 756 മുതൽ 1870 വരെ ഇറ്റലിയിൽ പേപ്പൽ രാജ്യത്തിൽ നിലനിന്നത് പൗരോഹിത്യ തിയോക്രസി ആയിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇസ്ലാംമതത്തിന്റെ ആരംഭഘട്ടത്തിൽ മുഹമ്മദ് നബിയുടേയും അദ്ദേഹത്തിന്റെ ആദ്യകാല പിൻഗാമികളുടേയും-വിശേഷിച്ച് ആദ്യകാല ഖലീഫമാരുടെ-കാലത്തെ ഭരണം തിയോക്രസി ആയിരുന്നു. മുൻകാലത്ത് തിബത്തിൽ നിലനിന്ന ബുദ്ധമതക്കാരുടെ ഭരണവും തിയോക്രസി ആയിരുന്നു. തിബത്തിലെ ഭരണാധികാരിയായിരുന്ന ദലൈലാമയ്ക്ക് ദൈവത്തിന്റെ പദവി ഉണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. 1959-ൽ തിബത്തിനെ കമ്യൂണിസ്റ്റു ചൈന ആക്രമിക്കുന്നതുവരെ ഈ സംവിധാനം തുടർന്നിരുന്നു. പൗരോഹിത്യ തിയോക്രസിയുമായി ബന്ധപ്പെട്ടുള്ള ഒരു വിശ്വാസം കേരള സൃഷ്ടിയിലും ഉണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കേരളത്തെ സൃഷ്ടിച്ചുവെന്നും കേരളത്തെ ആദ്യം പരശുരാമൻതന്നെ ഭരിച്ചുവെന്നും പില്ക്കാലത്ത് തപസ്സിനുപോയ പരശുരാമൻ തന്റെ പ്രതിനിധികളായി ഭരിക്കുവാൻ പെരുമാക്കന്മാരെ നിയോഗിച്ചുവെന്നും ഉള്ളത് കേരളോത്പത്തിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ്.

Other Languages
Afrikaans: Teokrasie
Alemannisch: Gottesstaat
العربية: ثيوقراطية
asturianu: Teocracia
azərbaycanca: Teokratiya
беларуская: Тэакратыя
беларуская (тарашкевіца)‎: Тэакратыя
български: Теокрация
català: Teocràcia
нохчийн: Теократи
čeština: Teokracie
Cymraeg: Theocrataeth
dansk: Teokrati
Deutsch: Theokratie
Ελληνικά: Θεοκρατία
English: Theocracy
Esperanto: Teokratio
español: Teocracia
eesti: Teokraatia
euskara: Teokrazia
suomi: Teokratia
føroyskt: Teokrati
français: Théocratie
Frysk: Teokrasy
galego: Teocracia
עברית: תאוקרטיה
हिन्दी: धर्मतंत्र
hrvatski: Teokracija
Kreyòl ayisyen: Teokrasi
magyar: Teokrácia
Bahasa Indonesia: Teokrasi
íslenska: Klerkaveldi
italiano: Teocrazia
日本語: 神権政治
Patois: Tiyakrasi
ქართული: თეოკრატია
қазақша: Теократия
한국어: 신권 정치
Кыргызча: Теократия
Latina: Theocratia
Lëtzebuergesch: Theokratie
lietuvių: Teokratija
latviešu: Teokrātija
македонски: Теократија
Bahasa Melayu: Teokrasi
Mirandés: Teocracie
नेपाल भाषा: धर्मतन्त्र
Nederlands: Theocratie
norsk nynorsk: Teokrati
norsk: Teokrati
occitan: Teocracia
ਪੰਜਾਬੀ: ਧਰਮਰਾਜ
polski: Teokracja
português: Teocracia
română: Teocrație
русский: Теократия
sicilianu: Teocrazzìa
Scots: Theocracy
srpskohrvatski / српскохрватски: Teokracija
Simple English: Theocracy
slovenčina: Teokracia
slovenščina: Teokracija
српски / srpski: Теократија
svenska: Teokrati
Tagalog: Teokrasya
Türkçe: Teokrasi
українська: Теократія
oʻzbekcha/ўзбекча: Teokratiya
Tiếng Việt: Thần quyền
Winaray: Teokrasyá
მარგალური: თეოკრატია
中文: 神權政治
Bân-lâm-gú: Sîn-chú-chú-gī