താലിപ്പരുന്ത്

താലിപ്പരുന്ത്
Osprey mg 9605.jpg
North American subspecies
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Pandionidae
Sclater & Salvin, 1873
ജനുസ്സ്: Pandion
Savigny, 1809
വർഗ്ഗം: P. haliaetus
ശാസ്ത്രീയ നാമം
Pandion haliaetus
( Linnaeus, 1758)
Wiki-Pandion haliaetus.png

ഒരു ദേശാടനപ്പക്ഷിയായ താലിപ്പരുന്ത് [2] [3] [4] [5] അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്നു. ശാസ്ത്ര നാമം പാൻഡിയോൻ ഹാലിയേറ്റസ് (Pandion haliaetus). കടലിലും കായലിലും വലിയ ജലാശയങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഇംഗ്ലീഷിൽ Sea Hawk എന്നും Fish Eagle എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്കയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താലിപ്പരുന്തിനെ കാണാം. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതു കൊണ്ട് മീൻപിടിയൻ പരുന്ത് എന്നും അറിയപ്പെടുന്നു.

ശരീര ഘടന

ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരുപോലെയിരിക്കും. ശരീരത്തിന്റെ പുറം ഭാഗത്തിന് കടും തവിട്ടുനിറവും അടിഭാഗത്തിന് വെളുപ്പുനിറവുമാണ്. തവിട്ടുനിറത്തിൽ മാലപോലെ ഒരു പട്ട മാറിടത്തിലുണ്ട്. കൊക്കിൽനിന്നു തുടങ്ങി കണ്ണിന്റെ ഭാഗത്തു കൂടി മാറിടത്തിലെ പട്ടയിൽ എത്തി അവസാനിക്കുന്ന കറുത്ത കൺപട്ടയും കൺപട്ടയ്ക്കു മീതെ തലയിൽ തെളിഞ്ഞു കാണുന്ന വെളളത്തൊപ്പിയും ഈ പക്ഷിയുടെ സവിശേഷതകളാണ്. മാറിടത്തിൽ കാണപ്പെടുന്ന തവിട്ടുപട്ട പക്ഷിയുടെ കഴുത്തിൽ മാലയിട്ടതുപോലെ തോന്നിക്കുന്നു. അതിനാലാണ് പക്ഷിക്കു താലിപ്പരുന്ത് എന്ന പേരു ലഭിച്ചത്. മങ്ങിയ തവിട്ടു നിറമുളള വാലിൽ കുറേ നേർത്ത പട്ടകളുണ്ട്. കാലുകൾ നീളം കൂടിയതും ബലമുളളതും തൂവലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്. വിരലുകളിലും അതിനല്പം മുകളിലേക്കും മാത്രമേ തൂവലുകളില്ലാതെയുള്ളൂ.

താലിപ്പരുന്തിന്റെ ചിറകുകൾക്ക് അസാധാരണമായ നീളമുള്ളതിനാൽ ഇവ പറക്കുമ്പോൾ ഒരു വൻ പക്ഷിയാണെന്നേ തോന്നൂ. ഇവ ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ ചിറകുകളുടെ നീളം വാലിന്റെ അറ്റം കവിഞ്ഞും കാണും. ചിറകു വിടർത്തുമ്പോൾ ചിറകിനു മധ്യത്തിലായി പുറകോട്ട് ഒരു വളവ് ഉണ്ടായിരിക്കും. ചിറകുകൾ വിടർത്തി ചലനങ്ങളൊന്നും തന്നെയില്ലാതെ സാവധാനമാണ് ഇവ കാറ്റിൽ ഒഴുകിപ്പറക്കുന്നത്.

Other Languages
Afrikaans: Visvalk
العربية: عقاب نساري
azərbaycanca: Çay qaraquşu
башҡортса: Кәлмәргән
беларуская: Скапа
български: Орел рибар
বাংলা: মাছমুরাল
brezhoneg: Erer-spluj
corsu: Alpana
Чӑвашла: Пулă хурчки
Cymraeg: Gwalch pysgod
dansk: Fiskeørn
Deutsch: Fischadler
Ελληνικά: Ψαραετός
English: Osprey
Esperanto: Fiŝaglo
eesti: Kalakotkas
suomi: Sääksi
føroyskt: Fiskiørn
Nordfriisk: Faskiarn
Frysk: Fiskearn
Gaeilge: Coirneach
ગુજરાતી: માછીમાર
עברית: שלך
hrvatski: Bukoč
magyar: Halászsas
Հայերեն: Ջրարծիվ
interlingua: Pandion haliaetus
Bahasa Indonesia: Elang tiram
íslenska: Gjóður
日本語: ミサゴ
ქართული: შაკი
한국어: 물수리
Кыргызча: Балыкчы кушу
latviešu: Zivjērglis
македонски: Орел-рибар
मराठी: कैकर
кырык мары: Сексӹ
Bahasa Melayu: Burung Helang Tiram
မြန်မာဘာသာ: ဝန်လက်
Nāhuatl: Acuauhtli
नेपाली: मलाहा चील
Nederlands: Visarend
norsk nynorsk: Fiskeørn
norsk: Fiskeørn
Piemontèis: Pandion haliaëtus
پنجابی: آسپرے
português: Pandion haliaetus
română: Vultur pescar
русский: Скопа
русиньскый: Скоб
саха тыла: Умсан
Scots: Fish-hawk
davvisámegiella: Čiekčá
srpskohrvatski / српскохрватски: Orao ribar
Simple English: Osprey
slovenčina: Kršiak rybár
slovenščina: Ribji orel
српски / srpski: Орао рибар
svenska: Fiskgjuse
Kiswahili: Koho
Tagalog: Osprey
Türkçe: Balık kartalı
татарча/tatarça: Балыкчы карчыга
українська: Скопа
Tiếng Việt: Ó cá
中文:
粵語: 魚鷹