താരാപഥം

സീതാവേണി രാശിയിലെ സർപ്പിളഗാലക്സിയായ NGC 4414. ഭൂമിയിൽ നിന്ന് ഏതാണ്ട് രണ്ടു കോടി പാർസെക്‌ ദൂരെ സ്ഥിതിചെയ്യുന്ന ഇതിന് 17000 പാർസെകോളം വ്യാസമുണ്ട്.

നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തരീയമാദ്ധ്യമവും തമോദ്രവ്യവും ചേർന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകർഷണബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവാ ഗാലക്സി (ഇംഗ്ലീഷ് : Galaxy)[1][2]. ക്ഷീരപഥത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന പാലുപോലുള്ള എന്നർഥം വരുന്ന ഗാലക്സിയാസ് (γαλαξίας) എന്ന പദത്തിൽ നിന്നാണ് ഗാലക്സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. ഒരു കോടിയോളം[3] (107) നക്ഷത്രങ്ങൾ അടങ്ങുന്ന കുള്ളൻ ഗാലക്സികൾ തൊട്ട് ഒരു ലക്ഷം കോടി[4] (1012) നക്ഷത്രങ്ങൾ അടങ്ങുന്ന അതിഭീമ ഗാലക്സികൾ വരെ പ്രപഞ്ചത്തിൽ ഉണ്ട്. താരാപഥത്തിലെ നക്ഷത്രങ്ങളെല്ലാം അതിന്റെ പിണ്ഡകേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. സൂര്യനും അതിനെ കേന്ദ്രമാക്കി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള മറ്റ് വസ്തുക്കളും അടങ്ങിയ സൗരയൂഥം ക്ഷീരപഥം എന്ന താരാപഥത്തിലാണ് സ്ഥിതിചെയ്യുന്നത്.

സ്പഷ്ടമാകുന്ന രൂപമനുസരിച്ച് താരാപഥങ്ങളെ തരംതിരിച്ചിരിക്കുന്നു. ദീർഘവൃത്താകാര താരാപഥങ്ങൾ (എലിപ്റ്റിക്കൽ ഗാലക്സി)[5], സർപ്പിള താരാപഥങ്ങൾ (സ്പൈറൽ ഗാലക്സി) എന്നിവയാണ് സാധാരണ കാണുന്ന രൂപങ്ങൾ. വിചിത്രമോ അസാധാരണമോ ആയ രൂപമുള്ള താരാപഥങ്ങൾ പെക്യൂലിയർ ഗാലക്സികൾ എന്നറിയപ്പെടുന്നു. മറ്റ് താരാപഥങ്ങളിൽ നിന്നുള്ള ഗുരുത്വാകർഷണം മൂലമാണ് ഇവയുടെ ആകൃതിയിൽ മാറ്റങ്ങൾ വരുന്നത്. താരാപഥങ്ങൾ കൂടിച്ചേരുന്നതിന് വരെ ഇടയാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നക്ഷത്രരൂപവത്കരണത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാനും സ്റ്റാർബർസ്റ്റ് ഗാലക്സി എന്നയിനം താരാപഥങ്ങളുടെ രൂപവത്കരണത്തിനും കാരണമാകുന്നു. കൃത്യമായ ഘടന കൽപിക്കാനാകാത്ത ചെറിയ താരാപഥങ്ങളെ അനിയത താരാപഥങ്ങൾ (irregular galaxies) എന്നു വിളിക്കുന്നു[6].

പതിനായിരം കോടിയിലേറെ (1011) താരാപഥങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ ഉള്ളതായി കണക്കാക്കുന്നു[7]. മിക്ക താരാപഥങ്ങളുടെയും വ്യാസം ആയിരം പാർസെകിനും ഒരുലക്ഷം പാർസെകിനും ഇടയിലാണ്[4]. ഗാലക്സികൾ തമ്മിൽ മെഗാപാർസെക്കുകൾ ദൂരമുണ്ടായിരിക്കും[8]. താരാപഥങ്ങൾക്കിടയിലുള്ള സ്ഥലം സാന്ദ്രത തീരെക്കുറഞ്ഞ (ഒരു ക്യൂബിക്ക് മീറ്ററിൽ ഒരു അണുവിലും കുറവ്) വാതകം നിറഞ്ഞതാണ്. താരാപഥങ്ങൾ ചേർന്ന് ഗ്രൂപ്പുകളും ക്ലസ്റ്ററുകളും, ഇവ കൂടിച്ചേർന്ന് സൂപ്പർക്ലസ്റ്ററുകളും, ഷീറ്റുകളും, ഫിലമെന്റുകളും നിർമ്മിക്കുന്നു. ഫിലമെന്റുകൾക്കിടയിലുള്ള താരാപഥങ്ങൾ തീരെയില്ലാത്ത സ്ഥലങ്ങൾ ശൂന്യതകൾ (voids) എന്നറിയപ്പെടുന്നു[9]

ഇതുവരെ കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ലെങ്കിലും താരാപഥങ്ങളുടെ പിണ്ഡത്തിന്റെ 90 ശതമാനത്തോളം സംഭാവന ചെയ്യുന്നത് തമോദ്രവ്യമാണ്. പിണ്ഡം വളരെയേറെയുള്ള തമോദ്വാരങ്ങൾ (supermassive blackholes) താരാപഥകേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്നുവെന്ന് ജ്യോതിശാസ്ത്രനിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചില താരാപഥങ്ങളുടെ കേന്ദ്രത്തിൽ കണ്ടുവരുന്ന സജീവതാരാപഥകേന്ദ്രങ്ങൾക്ക് ഇവയാണ് പ്രധാന കാരണമെന്നും അനുമാനിക്കപ്പെടുന്നു. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലും ഇങ്ങനെയൊരു വസ്തു സ്ഥിതിചെയ്യുന്നതായാണ് മനസ്സിലാക്കുന്നത്[10].

ഉള്ളടക്കം

Other Languages
Afrikaans: Sterrestelsel
Alemannisch: Galaxie
aragonés: Galaxia
العربية: مجرة
مصرى: جالاكسى
অসমীয়া: তাৰকাৰাজ্য
asturianu: Galaxa
azərbaycanca: Qalaktika
تۆرکجه: قالاکسی
башҡортса: Галактика
Boarisch: Galaxie
žemaitėška: Galaktėka
беларуская: Галактыка
беларуская (тарашкевіца)‎: Галяктыка
български: Галактика
भोजपुरी: गैलेक्सी
বাংলা: ছায়াপথ
brezhoneg: Galaksienn
bosanski: Galaksija
буряад: Галактика
català: Galàxia
нохчийн: Галактика
کوردی: گەلەستێرە
čeština: Galaxie
Чӑвашла: Галактика
Cymraeg: Galaeth
dansk: Galakse
Deutsch: Galaxie
Zazaki: Galaksi
Ελληνικά: Γαλαξίες
emiliàn e rumagnòl: Galâsia
English: Galaxy
Esperanto: Galaksio
español: Galaxia
eesti: Galaktika
euskara: Galaxia
estremeñu: Galassia
فارسی: کهکشان
suomi: Galaksi
føroyskt: Stjørnubreyt
français: Galaxie
Nordfriisk: Galaksii
furlan: Galassie
Gaeilge: Réaltra
galego: Galaxia
Avañe'ẽ: Arapyvore
客家語/Hak-kâ-ngî: Sên-hi
עברית: גלקסיה
हिन्दी: मन्दाकिनी
Fiji Hindi: Tara ke samundar
hrvatski: Galaktika
Kreyòl ayisyen: Galaksi
magyar: Galaxis
հայերեն: Գալակտիկաներ
interlingua: Galaxia
Bahasa Indonesia: Galaksi
Ilokano: Ariwanas
Ido: Galaxio
íslenska: Stjörnuþoka
italiano: Galassia
日本語: 銀河
Patois: Gialaxi
Basa Jawa: Galaksi
ქართული: გალაქტიკა
Qaraqalpaqsha: Galaktika
қазақша: Галактика
kalaallisut: Galaxy
한국어: 은하
къарачай-малкъар: Мырыт
kurdî: Galaksî
Кыргызча: Галактика
Latina: Galaxias
Lëtzebuergesch: Galaxis
лезги: Галактика
Lingua Franca Nova: Galasia
Limburgs: Starestèlsel
lietuvių: Galaktika
latviešu: Galaktika
Malagasy: Vondron-kintana
македонски: Галаксија
монгол: Галактик
मराठी: दीर्घिका
Bahasa Melayu: Galaksi
Mirandés: Galáxia
မြန်မာဘာသာ: ဂယ်လက်ဆီ
مازِرونی: کهکشون
Nāhuatl: Citlalpopocac
Plattdüütsch: Galaxie
नेपाली: तारापुञ्ज
Nederlands: Sterrenstelsel
norsk nynorsk: Galakse
norsk: Galakse
Novial: Galaxie
occitan: Galaxia
ਪੰਜਾਬੀ: ਅਕਾਸ਼ਗੰਗਾ
Kapampangan: Galaxy
Picard: Galacsie
polski: Galaktyka
Piemontèis: Galassia
پنجابی: تارہ سمندر
português: Galáxia
Runa Simi: Ñuñu warani
rumantsch: Galaxia
Romani: Samodor
română: Galaxie
русский: Галактика
русиньскый: Ґалаксія
संस्कृतम्: आकाशगङ्गा
саха тыла: Галаактика
sicilianu: Galassia
Scots: Galaxy
srpskohrvatski / српскохрватски: Galaksija
Simple English: Galaxy
slovenčina: Galaxia
slovenščina: Galaksija
shqip: Galaktika
српски / srpski: Галаксија
Basa Sunda: Galaksi
svenska: Galax
Kiswahili: Galaksi
తెలుగు: గేలక్సీ
тоҷикӣ: Галактика
Türkmençe: Galaktika
Tagalog: Galaksiya
Türkçe: Galaksi
татарча/tatarça: Галактика
тыва дыл: Галактика
українська: Галактика
اردو: کہکشاں
oʻzbekcha/ўзбекча: Galaktika
vèneto: Gałasia
Tiếng Việt: Thiên hà
Winaray: Galaksiya
吴语: 星系
მარგალური: გალაქტიკა
ייִדיש: גאלאקסיע
中文: 星系
Bân-lâm-gú: Gîn-hô
粵語: 星系