ഡിവൈൻ കോമഡി

ഡാന്റെ കോമഡിയുടെ പകർപ്പുമേന്തി നരകകവാടത്തിനു മുൻപിൽ നിൽക്കുന്നതായി കാണിക്കുന്ന മിഷലിനോയുടെ ചിത്രം - ശുദ്ധീകരണമലയുടെ പടവുകളും ഫ്ലോറൻസ് നഗരവും പശ്ചാത്തലത്തിലും സ്വർഗ്ഗഗോളങ്ങൾ മുകളിലും കാണാം.

ഇറ്റാലിയൻ സാഹിത്യത്തിലെ മുഖ്യ ഇതിഹാസകാവ്യവും ലോകസാഹിത്യത്തിലെ ഏണ്ണപ്പെട്ട രചനകളിൽ ഒന്നുമാണ് ഡാന്റെ അലിഘിയേരി രചിച്ച ഡിവൈൻ കോമഡി. 1308-നും 1321-ൽ ഡാന്റെയുടെ മരണത്തിനും ഇടയിലാണ് അത് എഴുതപ്പെട്ടത്.[1]ഈ കവിതയിൽ തെളിയുന്ന മരണാനന്തര ലോകത്തിന്റെ ചിത്രം, പാശ്ചാത്യക്രൈസ്തവസഭയിൽ വികസിച്ചുവന്ന മദ്ധ്യകാല ലോകവീക്ഷണത്തിന്റെ അന്തിമരൂപമാണ്. ടസ്കനിയിലെ നാട്ടുഭാഷയെ ഇറ്റാലിയൻ ഭാഷയുടെ സാമാന്യരൂപമായി സ്ഥാപിച്ചെടുത്തത് ഈ കാവ്യമാണ്.[2] കൃതി, നരകം, ശുദ്ധീകരണസ്ഥലം, പറുദീസ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.


"സ്വഭാവം കൊണ്ടല്ലാതെ ജനനം കൊണ്ടു മാത്രം ഫ്ലോറൻസുകാരനായ ഡാന്റെ അലിഘിയേരിയുടെ കോമഡി" എന്നാണ് കൃതിക്ക് ഗ്രന്ഥകർത്താവ് നൽകിയ പേരെന്ന്, കോമഡിയുടെ ആദ്യാദ്ധ്യായത്തിന്റെ കയ്യെഴുത്തുപ്രതിക്കൊപ്പം തന്റെ ആശ്രയദാതാവ് ഡെല്ല സ്കാലയ്ക്ക് ഡാന്റെ എഴുതിയതായി കരുതപ്പെടുന്ന കത്തിൽ നിന്ന് മനസ്സിലാക്കാം.[3] ആദ്യം 'കോമഡി' എന്നു മാത്രമായിരുന്ന പേരിനോട് പിൽക്കാലത്ത് 'ഡിവൈൻ' (ദൈവികം) എന്ന വിശേഷണം കൂട്ടിച്ചേർത്തത് ഇറ്റാലിയൻ കവി ജിയോവനി ബൊക്കാച്ചിയോ ആണ്. 'ഡിവൈൻ' എന്നു കൂടി ചേർത്ത പേരോടു കൂടിയ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് വെനീസിലെ മാനവീയവാദി ലൊഡോവിക്കോ ഡോൾസ് 1555-ലാണ്.[4] കിളിമാനൂർ രമാകാന്തൻ ഈ കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Other Languages
Alemannisch: Göttliche Komödie
aragonés: A Divina Comedia
azərbaycanca: İlahi Komediya
беларуская: Боская камедыя
беларуская (тарашкевіца)‎: Боская камэдыя
brezhoneg: Divina Commedia
čeština: Božská komedie
Ελληνικά: Θεία Κωμωδία
English: Divine Comedy
español: Divina comedia
فارسی: کمدی الهی
français: Divine Comédie
interlingua: Divin Comedia
Bahasa Indonesia: Divina Commedia
italiano: Divina Commedia
日本語: 神曲
한국어: 신곡
lumbaart: Divina Cumedia
Plattdüütsch: Göttliche Komödie
Piemontèis: Divin-a Comedia
português: Divina Comédia
rumantsch: Divina Commedia
română: Divina Comedie
sicilianu: Divina Cummedia
srpskohrvatski / српскохрватски: Divina Commedia
Simple English: The Divine Comedy
slovenčina: Božská komédia
slovenščina: Božanska komedija
Kiswahili: Divina Commedia
Türkmençe: Ylahy komediýa
Türkçe: İlahi Komedya
Tiếng Việt: Thần khúc
中文: 神曲
Bân-lâm-gú: Sîn-khiok
粵語: 神曲