ടാരാകോ

Tarraco
Amphitheatre in Tarragona.jpg
ടാരാകോയിലെ ആംഫീതിയേറ്റർ.
ടാരാകോ is located in Spain
ടാരാകോ
Shown within Spain
LocationTarragona, Catalonia, Spain
RegionHispania
Coordinates41°6′59″N 1°15′19″E / 41°6′59″N 1°15′19″E / 41.11639; 1.25528
TypeSettlement
History
CulturesIberian, Roman
Official nameArchaeological Ensemble of Tárraco
TypeCultural
Criteriaii, iii
Designated2000 (24th session)
Reference no.875rev
RegionEurope and North America

ഇന്നത്തെ സ്പെയിനിലെ കാറ്റലോണിയയിലെ ടാറഗോണ എന്ന നഗരത്തിന്റെ പഴയകാല നാമമായിരുന്നു ടാരാകോ. ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനമായിരുന്ന ടാരാകോ സിപിയോ കാൽവസ് രണ്ടാം പ്യൂണിക് യുദ്ധകാലഘട്ടത്തിൽ സ്ഥാപിച്ചതാണ്.[1] ടാരാകോ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

2000ത്തിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.

ചരിത്രാവശേഷിപ്പുകൾ

സ്പെയിനിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന റോമൻ ഹിസ്പാനിയയിലെ പുരാവസ്തുനിലയങ്ങളിൽ വലിപ്പമേറിയ ഒന്നാണ് ടാരാകോയിലെ ചരിത്രാവശേഷിപ്പുകൾ.ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ 2000ത്തിൽ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. ടാരാകോ നഗരം ഐബീരിയൻ ഉപദ്വീപിലെ ആദ്യ റോമൻ വാസസ്ഥാനവും ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിലെ ഹിസ്പാനിയ സിറ്റെരിയർ , ഹിസ്പാനിയ ടാരാകോനെൻസിസ്‌ എന്നീ പ്രവിശ്യകളുടെ തലസ്ഥാനവുമായിരുന്നു.

ഇപ്പോഴും ടാറഗോണയിൽ പ്രധാനപ്പെട്ട പല റോമൻ ചരിത്രാവശേഷിപ്പുകളും ഉണ്ട്.പൈലാറ്റിന്റെ ഓഫീസുകളോട് ചേർന്ന് സ്ഥിചെയ്യുന്ന വലിയ സൈക്ലോപിയൻ മതിലുകളുടെ ഭാഗങ്ങൾ റോമൻ കാലഘട്ടത്തിന് മുമ്പുള്ളതാണെന്ന് കരുതപ്പെടുന്നു. 19 ആം നൂറ്റാണ്ടിൽ ഒരു തടവറയായിരുന്ന ഈ കെട്ടിടം അഗസ്റ്റസിന്റെ കൊട്ടാരം ആയിരുന്നുവെന്ന് പറയപ്പെടുന്നു.

ടാരാകോ മറ്റു പല പുരാതന നഗരങ്ങളെയും പോലെത്തന്നെ ജനവാസമുള്ളതായിത്തന്നെ നിന്നു. അതിനാൽ തന്നെ കെട്ടിട നിർമ്മാണവസ്തുക്കൾക്കായി പതുക്കെ നഗരവാസികൾ തന്നെ ചരിത്രാവശേഷിപ്പുകൾ തകർത്തു. കടൽത്തീരത്തു സ്ഥിതിചെയ്തിരുന്ന ആംഫീതീയേറ്റർ ഒരു ക്വാറി ആയി ഉപയോഗിച്ചിരുന്നിട്ടുകൂടി ഇതിന്റെ വലിയൊരു ഭാഗം തന്നെ നിലനിന്നു. സിറക്യൂസിന് ശേഷം നിർമ്മിക്കപ്പെട്ടിരുന്ന ആംഫീതീയേറ്ററിന് 45.72 മീറ്റർ നീളമുണ്ടായിരുന്നു. ഇതിന്റെ ചില ഭാഗങ്ങളെങ്കിലും ഇപ്പോഴും കണ്ടുപിടക്കാതെയുണ്ടാകാം.

ലാറ്റിനിലും ഫൊനീഷ്യനിലുമുള്ള ലിഖിതങ്ങൾ നഗരത്തിലുടനീളമുള്ള വീടുകളുടെ കല്ലുകളിൽ കാണാം.

വളരെ പഴക്കമുള്ള രണ്ട് പുരാതന ചരിത്രസ്മാരകങ്ങൾ നഗരത്തിൽ നിന്നും അൽപ്പം ദൂരെയായി സ്ഥിതി ചെയ്യുന്നുണ്ട്. നഗരകവാടത്തിൽനിന്നും 1.5 കിലോമീറ്റർ(0.93 മൈൽ) ദൂരെ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ കടന്നു പോകുന്ന ഒരു അദ്‌ഭുതകരമായ അക്വാഡികട് ആണ് ഇതിലൊന്ന്. ഇതിന് 21 മീറ്റർ അഥവാ 69 അടി നീളമുണ്ട്‌. രണ്ട് നിരകളിലായുള്ള ഇതിന്റെ ആർച്ചുകൾക്ക് 3 മീറ്റർ അഥവാ 9.8 അടി ഉയരമുണ്ട്. ടാരാകോ നഗരത്തിൽ നിന്നും 1.5 കിലോമീറ്റർ അഥവാ 0.93 മൈൽ ദൂരെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു റോമൻ ശവകുടീരമാണ് മറ്റൊരു പ്രധാന ചരിത്രസ്മാരകം. ഇതിനെ സാധാരണയായി ടോറെ ഡെൽസ് എസ്‌കിപിയോൺസ് എന്നാണ് വിളിക്കപെടുന്നതെങ്കിലും സിപിയോ സഹോദരന്മാർ ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല.[2]


മാനദണ്ഡം

രണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതിനാലാണ് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിൽ ടാരാകോയിലെ ചരിത്രാവശേഷിപ്പുകളെ ഉൾപ്പെടുത്തിയത്.

മാനദണ്ഡം ii. നാഗരാസൂത്രണത്തിലെയും നഗര രൂപകൽപ്പനയിലെയും റോമൻ പുരോഗതിയിൽ സവിശേഷ പ്രാധാന്യമുള്ള ടാരാകോയിലെ റോമൻ അവശേഷിപ്പുകൾ ലോകത്തെ മറ്റു പ്രവിശ്യാതലസ്ഥാനങ്ങൾക്കും മാതൃകയായിരുന്നു.

മാനദണ്ഡം iii. ടാരാകോ പുരാതന കാലത്തെ മെഡിറ്ററേനിയൻ പ്രദേശങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള അതുല്യമായ സാക്ഷ്യമാണ്.

Other Languages
беларуская: Таракон
català: Tàrraco
Deutsch: Tarraco
Ελληνικά: Τάρρακο
English: Tarraco
español: Tarraco
euskara: Tarraco
suomi: Tarraco
français: Tarraco
Հայերեն: Տառակո
ქართული: ტარაკო
Nederlands: Tarraco
occitan: Tarraco
português: Tarraco
русский: Тарракон
svenska: Tarraco
Türkçe: Tarraco
українська: Таррако
Tiếng Việt: Tarraco
中文: 塔拉科