ജോ അറോയൊ

ജോ അറോയൊ
Estatua Joe Arroyo.jpg
ജോ അറോയൊയുടെ പ്രതിമ
ജീവിതരേഖ
ജനനനാമംAlvaro José Arroyo González
അറിയപ്പെടുന്ന പേരു(കൾ)El Joe
ജനനം1955 നവംബർ 1(1955-11-01)
കൊളംബിയ
മരണം2011 ജൂലൈ 26(2011-07-26) (പ്രായം 55)
കൊളംബിയ
സംഗീതശൈലിസൽസ, കോംപ
തൊഴിലു(കൾ)ഗായകൻ, ഗാനരചയിതാവ്, സംഗീതഞ്ജൻ
ഉപകരണംVocals, Wood block
സജീവമായ കാലയളവ്1969–2011
റെക്കോഡ് ലേബൽDiscos Fuentes, Sony Music
Associated actsShakira, Juanes, Celia Cruz

കരീബിയയിലെ സൽസ, കോംപ തുടങ്ങിയ സംഗീത ശാഖകളെ ലോകത്തിന് പരിചയപ്പെടുത്തിയ കൊളംബിയൻ ഗായകനാണ് ജോ അറോയൊ(1 നവംബർ 1955 – 26 ജൂലൈ 2011)

ജീവിതരേഖ

എട്ടാം വയസ്സിൽ, കരീബിയൻ പട്ടണമായ കാർത്താജിനയിലെ വേശ്യാലയങ്ങളിലാണ് അറോയൊ പാടിത്തുടങ്ങിയത്. പിന്നീട്, ഫ്രൂകോ ടെസോസ് ഗ്രൂപ്പിന്റെ ഏണെസ്‌റ്റോ എസ്റ്റാർഡയാണ് അറോയൊയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൊളംബിയയിലെ മുഖ്യധാര സംഗീതലോകത്തെത്തിക്കുന്നത്. 1981 വരെ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു അറോയൊ. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'ലാ റെബല്യൻ' പുറത്തുവരുന്നതും. പിന്നീട് 'ദി ട്രൂത്ത്' എന്ന പേരിൽ സ്വന്തമായി ഒരു സംഗീത ഗ്രൂപ്പുണ്ടാക്കി. ഏറെക്കാലം ചില ആരോഗ്യ പ്രശ്‌നങ്ങളാൽ അറോയൊ സംഗീത രംഗത്തുണ്ടായിരുന്നില്ല. കൊളംബിയൻ ഗായികയായ ഷാക്കിറയുമൊത്ത് 2000ൽ അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു.[1]

Other Languages
Deutsch: Joe Arroyo
English: Joe Arroyo
español: Joe Arroyo
français: Joe Arroyo
galego: Joe Arroyo
italiano: Joe Arroyo
Nederlands: Joe Arroyo
Runa Simi: Joe Arroyo
svenska: Joe Arroyo