ജസിയ നികുതി

ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതിയാണ് ജസിയ (Arabic: جزيةǧizyah). ആരോഗ്യമുള്ളതും സൈനിക സേവനത്തിന് യോജിച്ച പ്രായമുള്ളതുമായ പുരുഷന്മാർ (ചിലരെ ഒഴിവാക്കാനുള്ള ചട്ടങ്ങളുണ്ടായിരുന്നു) ആയിരുന്നു ഈ നികുതി കൊടുക്കേണ്ടിയിരുന്നത്[1][2]. ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകൾക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അ‌നുഭവിക്കുകയും ചെയ്യാനാകുമായിരുന്നു. നിർബന്ധിത സൈനിക സേവനവും മുസ്ലിം പൗരന്മാർ ന‌ൽകേണ്ടിയിരുന്ന സക്കാത്ത് എന്ന നികുതിയും ഇവർക്ക് ഒഴിവാക്കി നൽകിയിരുന്നു[3][4]. മുസ്ലിം ഭരണാധികാരികളുടെ കാഴ്ചപ്പാടിൽ അമുസ്ലിംകൾ രാജ്യത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിനും നാട്ടിലെ നിയമങ്ങൾ അനുസരിക്കുന്നു എന്നതിനുമുള്ള തെളിവായിരുന്നു ഈ നികുതി. പത്തൊൻപതാം നൂറ്റാണ്ടുവരെ പേർഷ്യയിലും ചില വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ജസിയ നിലവിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഇത് ഏകദേശം പൂർണ്ണമായി അപ്രത്യക്ഷമായി.[5] ഇസ്ലാമിക രാജ്യത്തെ ഭരണകൂടങ്ങൾ ഈ നികുതി ഇപ്പോൾ പിരിക്കുന്നില്ല.[6] ഐ.എസ്.ഐ.എസ്., താലിബാൻ മുതലായ വിഭാഗങ്ങൾ ഈ നികുതി ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പിരിക്കാറുണ്ട്.[7] ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ നികുതി നിയമത്തിനു മുന്നിലുള്ള തുല്യത, പൗരാവകാശങ്ങൾ മുതലായ ആശയങ്ങൾക്ക് കടകവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.[5]

സക്കാത്തും ജസിയയും

സക്കാത്ത് ജസിയ
മുസ്ലിംകളെ ബന്ധിക്കുന്നത്[8] അമുസ്ലിംകളെ ബന്ധിക്കുന്നത്[9]
ഒരു മുസ്ലിമിന്റെ വരവും സ്വത്തും നിസാബിൽ (ഒരു നിശ്ചിത അളവിൽ) കവിഞ്ഞാൽ സക്കാത്ത് നിർബന്ധമാണ്.[10] ജസിയ സൈനികസേവനത്തിന് ശേഷിയുള്ള എല്ലാ അമുസ്ലിം പുരുഷന്മാർക്കും നിർബന്ധമാണ്, അവരുടെ വരവിലോ സ്വത്തിന്റെ അളവിലോ അല്ല ഇത് നിർണ്ണയിക്കപ്പെടുന്നത്.[11]
ഒരു ചന്ദ്രവർഷത്തിനിടയിൽ തുടർച്ചയായി ഉള്ള വരവിനോ കൈവശം വെച്ചനുഭവിക്കുന്ന സ്വത്തിനോ - നിസാബിൽ കവിയുന്ന തുകയ്ക്ക വിളവെടുക്കുന്ന (വരവിന്റെ) തീയതിയിൽ ഒടുക്കണം.[12] എല്ലാ സ്വത്തിലും വരവിലും എല്ലാ വർഷവും അല്ലെങ്കിൽ വാർഷിക-പാദ വ്യവസ്ഥിതിയിൽ നിസാബിന്റെ അടിസ്ഥാനമില്ലാതെ ഒടുക്കണം.[9]. പ്രവാചകന്റെ സമയം വരേയും, ഒരു സ്വർണ്ണ ദിനാറും 12 ദിർഹവും; അദ്ദേഹത്തിനു ശേഷം, മിക്കവാരും എല്ലാ സ്വത്തിന്റേയും/വില്പനയുടേയും 20% എങ്കിലും അല്ലെങ്കിൽ അതിൽ കൂടുതലുമായുള്ള മൂന്നു വിഭാഗങ്ങളായി നിശ്ചയിക്കപ്പെട്ടു.[13] ഇതിന്റെ ഏറ്റവും കൂടിയ നിരക്കായി, ഇസ്ലാമിക സാമ്രാജ്യങ്ങളിലുള്ള കൃഷിയിടങ്ങളിലെ വാർഷിക ഉല്പാദനത്തിന്റെ 33% മുതൽ 80% വരെയും ജസിയ പിരിച്ചെടുത്തിരുന്നു.[14][അവലംബം ആവശ്യമാണ്]
സക്കാത്ത് ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടതാണ്.[9] ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടില്ല;[15][16]
സ്വത്തിന്റെ ഉടമസ്ഥ/ൻ മാത്രം ഒടുക്കിയാൽ മതി.[17] മുതിർന്ന, ശാരീരിക/കായിക ക്ഷമതയുള്ള, സൈനിക സേവനത്തിനാവശ്യമായ വയസ്സിലുള്ള എല്ലാ അംഗവും ഒടുക്കണം.[18]
സക്കാത്ത് കൊടുക്കാതിരിക്കുന്നത് ചില രാജ്യങ്ങളിൽ പിഴയുളവാക്കുന്നതും ചിലപ്പോൾ ശിക്ഷാർഹവും ആയ കുറ്റമാണ്. ചിലയിടങ്ങളിൽ ഇളവുകൾ അനുവദനീയമായിരുന്നു.[19][20] ജസിയ കൊടുക്കാതിരിക്കുക എന്നത് അമുസ്ലിംകൾ ചെയ്യുന്ന വളരെ വലിയ കുറ്റമായിരുന്നു. ഇതിന് കുടുംബത്തിന്റെ കൂട്ട തടങ്കലിനും അടിമപ്പെടുത്തലിനും അടക്കം കനത്ത ശിക്ഷ കൊടുത്തിരുന്നു.[21] അടിമയാക്കപ്പെടുന്ന കുടുംബത്തിലെ സ്ത്രീകളും പെൺകുട്ടികളും ഏതെങ്കിലും മുസ്ലിം ഉടമയുടെ സ്വത്തായിത്തീരുകയും അയാളുടെ വീട്ടു വേലക്കാരും അയാളുടെ സ്വകാര്യ വേശ്യയും ആയിത്തീരുമായിരുന്നു. കുടുംബമടക്കം ഇസ്ലാമായി മത പരിവർത്തനം നടത്തുന്നത് ചില സാഹചര്യങ്ങളിൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ ഉപകരിച്ചിരുന്നു.[22]
ദൈവത്തിന്റെ സന്തോഷത്തിനും പ്രീതിക്കുമായി നൽകിയിരുന്നു.[23] ആത്മനിന്ദയോടെയും തന്നെത്തന്നെ ചെറുതാക്കിക്കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി[24][25]
Other Languages
العربية: جزية
مصرى: جزيه
অসমীয়া: জিজিয়া
azərbaycanca: Cizyə
башҡортса: Жизйә
български: Джизие
català: Jizya
čeština: Džizja
dansk: Jizya
Deutsch: Dschizya
English: Jizya
español: Yizia
فارسی: جزیه
suomi: Jizya
français: Djizîa
Gaeilge: Jizya
עברית: ג'יזיה
हिन्दी: जज़िया
Bahasa Indonesia: Jizyah
italiano: Jizya
日本語: ジズヤ
ქართული: ჯიზია
한국어: 지즈야
latviešu: Džizja
Bahasa Melayu: Jizyah
Nederlands: Djizja
norsk: Jizya
ਪੰਜਾਬੀ: ਜਜ਼ੀਆ
polski: Dżizja
português: Jizia
română: Jizia
русский: Джизья
Simple English: Jizya
slovenščina: Džizja
shqip: Xhizje
српски / srpski: Џизија
svenska: Jizya
தமிழ்: ஜிஸ்யா
Türkçe: Cizye
українська: Джизія
اردو: جزیہ
oʻzbekcha/ўзбекча: Jizya
中文: 吉茲亞