ഗാസ് ചേമ്പർ

പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

മനുഷ്യരെയോ മൃഗങ്ങളെയോ വിഷവാതകമുപയോഗിച്ച് കൊല്ലാനുള്ള ഒരു സംവിധാനമാണ് ഗാസ് ചേമ്പർ. വായു കടക്കാത്തതരം ഒരു അറയിലേക്ക് വിഷവാതകം കടത്തിവിട്ടാണ് ഉള്ളിലുള്ള മനുഷ്യനെയോ മൃഗത്തിനെയോ കൊല്ലുന്നത്. ഹൈഡ്രജൻ സയനൈഡ് ആണ് സാധാരണയായി ഉപയോഗിക്കുന്ന വാതകം. കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 1920-കൾ മുതൽ വധശിക്ഷാ മാർഗ്ഗമായി ഗാസ് ചേംബറുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹോളോകാസ്റ്റ് സമയത്ത് വംശഹത്യാ പരിപാടിയുടെ ഭാഗമായി വളരെയധികം ആൾക്കാരെ ഒരുമിച്ച് വധിക്കുവാൻ വലിയ ഗാസ് ചേമ്പറുകൾ നാസി ജർമനിയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ക്രോയേഷ്യയിലും ഈ രീതി നിലവിലുണ്ടായിരുന്നു (ഉദാഹരണം ജെസെനോവാക് കോൺസണ്ട്രേഷൻ കാമ്പ്).[1] ഉത്തര കൊറിയയിലും ഗാസ് ചേമ്പറുകളുടെ ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [2]

അമേരിക്കൻ ഐക്യനാടുകൾ

അമേരിക്കൻ ഐക്യനാടുകളിലെ ഗാസ് ചേമ്പർ ഉപയോഗം.
  ദ്വിതീയ മാർഗ്ഗമായി മാത്രം
  മുൻപ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്നില്ല
  
ഫർമാൻ vs. ജോർജിയ കേസിനുശേഷം ഗാസ് ചേമ്പറിന്റെ ഉപയോഗം

കുറ്റവാളികൾക്ക് വധശിക്ഷ നൽകാനായി ഗാസ് ചേമ്പർ അമേരിക്കൻ ഐക്യനാടുകളിൽ ഉപയോഗിച്ച് വരുന്നുണ്ട്. ആദ്യമായി അമേരിക്കയിൽ വിഷവാതകമുപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയ കുറ്റവാളി 1924 ഫെബ്രുവരി 8-ന് വധിക്കപ്പെട്ട ജീ ജോൺ ആണ്. വിഷവാതകം അയാളുടെ നെവാദ ജയിലിലെ മുറിയിലേയ്ക്ക് വമിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ആദ്യമായി ഒരു താൽകാലിക ഗാസ് ചേമ്പർ നിർമ്മിക്കപ്പെട്ടത്. [3] കാലിഫോർണിയ ഗവർണർ ഗുഡ്വിൻ ജെ. നൈറ്റ് വധശിക്ഷ മാറ്റിവയ്ക്കാനായി ടെലിഫോണിൽ സംസാരിക്കവെ 1957-ൽ ബർട്ടൺ ആബ്ബോട്ട് എന്നയാളെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. [4] 1976-ൽ വധശിക്ഷകൾ പുനരാരംഭിച്ചതിനു ശേഷം പതിനൊന്ന് പേരെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധിച്ചിട്ടുണ്ട്. [5] 1980-കളിൽ ഗാസ് ചേമ്പറുപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയരാക്കുന്നവർ ദുരിതമനുഭവിച്ചാണ് മരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങി. ഇതോടെ ഈ ശിക്ഷാരീതിയെക്കുറിച്ചുള്ള വിവാദങ്ങൾക്ക് തുടക്കമായി.

1983 സെപ്റ്റംബർ 2-ന് മിസ്സിസിപ്പിയിൽ ജിമ്മി ലീ ഗ്രേ എന്നയാളുടെ വധശിക്ഷ തുടങ്ങി 8 മിനിട്ട് കഴിഞ്ഞിട്ടും അയാൾ ശ്വാസത്തിനായി പിടയുകയായിരുന്നതിനാൽ ഉദ്യോഗസ്ഥന്മാർ കാഴ്ച്ചാമുറി ഒഴിപ്പിച്ചു. പ്രതി ജീവനോടെയിരിക്കുമ്പോൾത്തന്നെ കാഴ്ച്ചക്കാരെ ഒഴിപ്പിച്ച നടപടിയെ അദ്ദേഹത്തിന്റെ അഭിഭാഷകൻ വിമർശിക്കുകയുണ്ടായി. മരണശിക്ഷ വിധിക്കപ്പെട്ട കേസുകളിൽ വിദഗ്ദ്ധനായ ഡേവിഡ് ബക്ക് എന്ന അഭിഭാഷകൻ പറഞ്ഞത് "പത്രലേഖകർ അയാളുടെ ഞരങ്ങലുകൾ എണ്ണിക്കൊണ്ടിരിക്കവേ ജിമ്മി ലീ ഗ്രേ ഗാസ് ചേമ്പറിലെ ഉരുക്കു തൂണിൽ തലയിടിച്ചുകൊണ്ടാണ് മരിച്ചതെന്നാണ്. "[6]

1992 ഏപ്രിൽ 6-ന് അരിസോണയിൽ നടന്ന ഡൊണാൾഡ് ഹാർഡിംഗ് എന്നയാളുടെ വധശിക്ഷ പൂർത്തിയാകാൻ 11 മിനിട്ടെടുത്തു. മറ്റൊരു ഗാസ് ചേമ്പർ വധശിക്ഷ നടത്തേണ്ടി വരികയാണെങ്കിൽ ജോലി ഉപേക്ഷിക്കുമെന്ന് ഇതിനെത്തുടർന്ന് ജയിൽ വാർഡൻ അഭിപ്രായപ്പെട്ടു. [7] ഹാർഡിംഗിന്റെ വധത്തെത്തുടർന്ന് 1992 നവംബറിന് ശേഷം വധശിക്ഷ വിധിക്കപ്പെട്ട എല്ലാവരെയും വിഷം കുത്തിവച്ചായിരിക്കും വധിക്കുക എന്ന് അരിസോണ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. [5]

റോബർട്ട് ആൾട്ടൺ ഹാരിസ് എന്നയാളുടെ വധശിക്ഷയെത്തുടർന്ന് ഒരു ഫെഡറൽ കോടതി ഗാസ് ചേമ്പറുപയോഗിച്ച് കാലിഫോർണിയയിൽ നടക്കുന്ന വധശിക്ഷ ഭരണഘടനാവിരുദ്ധമാം വിധം ക്രൂരവും അസാധാരണവുമാണെന്ന് വിധിക്കുകയുണ്ടായി. [8] ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മിക്ക സംസ്ഥാനങ്ങളും വിഷം കുത്തിവച്ചുള്ള വധശിക്ഷ പോലെ കൂടുതൽ മനുഷ്യത്വപരമായി കണക്കാക്കപ്പെടുന്ന ശിക്ഷാരീതികളിലേയ്ക്ക് മാറി. കാലിഫോർണിയയിലെ സാൻ ക്വെന്റിൻ ജയിലിലെ ഗാസ് ചേമ്പർ വിഷംകുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന അറയാക്കി മാറ്റി.

അവസാനം ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടയാൾ 1992-ന് മുൻപ് ശിക്ഷ വിധിക്കപ്പെട്ട ജർമൻ കാരനായ വാൾട്ടർ ലഗ്രാന്റ് ആയിരുന്നു. അയാളെ അരിസോണയിൽ വച്ച് 1999 മാർച്ച് 3-ന് വധശിക്ഷയ്ക്ക് വിധേയനാക്കി. ഒൻപതാം യു. എസ്. സർക്യൂട്ട് കോടതി അയാളെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധിക്കാൻ പാടില്ല എന്ന് വിധിച്ചെങ്കിലും അമേരിക്കൻ സുപ്രീം കോടതി ആ വിധി തിരുത്തി. [5] കൊളറാഡോ, നെവാഡ, ന്യൂ മെക്സിക്കോ നോർത്ത് കരോലിന, ഓറിഗോൺ എന്നീ സംസ്ഥാനങ്ങളിൽ ഗാസ് ചേമ്പർ പണ്ടുപയോഗിച്ചിരുന്നു. അരിസോണ, കാലിഫോർണിയ, മേരിലാന്റ്, മിസ്സിസ്സിപ്പി, മിസോറി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങൾ വിഷം കുത്തിവയ്ക്കാൻ സാധിക്കുന്നില്ലെങ്കിലോ, കുറ്റം ചെയ്തത് ഒരു നിശ്ചിത ദിവസത്തിനു മുമ്പേയാണെങ്കിലോ, പ്രതി ഗാസ് ചേമ്പർ തിരഞ്ഞെടുക്കുകയാണെങ്കിലോ ഈ മാർഗ്ഗം ഉപയോഗിക്കാൻ അനുവാദം നൽകുന്നുണ്ട്.[9] In October 2010, New York governor David Paterson signed a bill rendering gas chambers illegal for use by humane societies and other animal shelters.[10]

ഉപയോഗ രീതി

ഹൈഡ്രജൻ സയനൈഡിന്റെ ഉപയോഗം

ന്യൂ മെക്സിക്കോ ജയിലിൽ 1960-ൽ ഒരു തവണ മാത്രം ഉപയോഗിച്ച ഗാസ് ചേമ്പർ. പിന്നീട് വധശിക്ഷാമാർഗ്ഗം വിഷം കുത്തിവയ്ക്കലായി.
കാലിഫോർണിയയിലെ വധശിക്ഷകൾ സാൻ ക്വെന്റിൻ ജയിലിലെ ഗാസ് ചേമ്പറിലായിരുന്നു നടന്നിരുന്നത്. ഈ മുറി വിഷം കുത്തിവയ്ക്കലിനായി മാറ്റം വരുത്തി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് പഴയതുപോലെ ഗാസ് ചേമ്പറാക്കി. വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കായി മറ്റൊരു മുറി പിന്നീട് പണികഴിപ്പിച്ചു.

അമേരിക്കൻ ഐക്യനാടുകളിൽ ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിന്റെ സാധാരണ നടപടിക്രമം ഇങ്ങനെയാണ്. ആദ്യം ആരാച്ചാർ ഗാസ് ചേമ്പറിനകത്ത് പ്രതിയിരിക്കേണ്ട കസേരയ്ക്കടിയിലായി ഒരു പാത്രത്തിൽ കുറച്ച് പൊട്ടാസ്യം സയനൈഡ് ഗുളികകൾ വയ്ക്കും. പ്രതിയെ ചേമ്പറിൽ കൊണ്ടുവന്ന് കസേരയിൽ ബന്ധിക്കും. ചേമ്പർ വായു കടക്കാത്ത രീതിയിൽ അടച്ച ശേഷം കുറച്ച് ഗാഠ സൾഫ്യൂരിക് ആസിഡ് (H2SO4) സയനൈഡ് ഗുളികകളിരിക്കുന്ന പാത്രത്തിനടിയിലുള്ള ടാങ്കിലേയ്ക്ക് ഒഴിക്കും. കർട്ടൻ തുറന്ന് സാക്ഷികളെ മുറി കാണാനനുവദിച്ച ശേഷം പ്രതിയോട് അന്ത്യമൊഴിയെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. ഇതിനെത്തുടർന്ന് ഒരു സ്വിച്ചോ ലിവറോ ഉപയോഗിച്ച് സയനൈഡ് ഗുളികകളെ സൾഫ്യൂരിക് ആസിഡിലേയ്ക്ക് വീഴ്ത്തും. ആസിഡും സയനൈഡും തമ്മിലുണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജൻ സയനൈഡ് (HCN) ഗാസ് ഉണ്ടാകും.

2KCN(s) + H2SO4(aq) → 2HCN(g) + (aq)

ഗാസ് പ്രതിക്ക് കാണാൻ സാധിക്കും. പ്രതിയോട് മരണം വേഗത്തിലാക്കാനും അനാവശ്യമായി ദുരിതമനുഭവിക്കുന്നതൊഴിവാക്കാനും കുറച്ചു ദീർഘശ്വാസങ്ങൾ എടുക്കാൻ ഉപദേശിച്ചിട്ടുണ്ടാവും. പ്രതികൾ മരണവെപ്രാളം കാണിക്കുന്നതു കാരണം സാക്ഷികൾക്ക് ഇത് സുഖകരമല്ലാത്തൊരു കാഴ്ച്ചയാണ്. കോട്ടലും വായിൽ നിന്ന് ഉമിനീരൊഴുകുന്നതും മറ്റും ഇതിന്റെ ഭാഗമായുണ്ടാകാം.

ശിക്ഷയെത്തുടർന്ന് ചേമ്പറിലുള്ള വിഷവാതകം അമോണിയ ഉപയോഗിച്ച് നിർവീര്യമാക്കി നീക്കം ചെയ്തശേഷമാണ് തുറക്കുന്നത്. (NH3) ഓക്സിജൻ മാസ്ക് ധരിച്ച ജോലിക്കാർ ശരീരം ചേമ്പറിൽ നിന്ന് മാറ്റും. ജയിൽ ഡോക്ടർ മരണ സർട്ടിഫിക്കറ്റ് നൽകിയശേഷം ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അമോണിയ ഹൈഡ്രജൻ സയനൈഡിനെ നിർവീര്യമാക്കുന്ന രാസപ്രവർത്തനം താഴെക്കൊടുക്കുന്നു:

HCN + NH3 → NH4+ + CN
Other Languages
العربية: غرف الغاز
català: Cambra de gas
čeština: Plynová komora
dansk: Gaskammer
Ελληνικά: Θάλαμος αερίων
emiliàn e rumagnòl: Cambra a gas
English: Gas chamber
español: Cámara de gas
euskara: Gas ganbera
فارسی: اتاق گاز
français: Chambre à gaz
עברית: תא גזים
magyar: Gázkamra
Հայերեն: Գազի խցիկ
Bahasa Indonesia: Kamar gas
italiano: Camera a gas
日本語: ガス室
한국어: 가스실
Nederlands: Gaskamer
norsk nynorsk: Gasskammer
norsk: Gasskammer
português: Câmara de gás
srpskohrvatski / српскохрватски: Gasna komora
Simple English: Gas chamber
slovenčina: Plynová komora
српски / srpski: Gasna komora
svenska: Gaskammare
Türkçe: Gaz odası
українська: Газова камера
Tiếng Việt: Phòng hơi ngạt
ייִדיש: גאז קאמער
中文: 毒气室