ഗാന്ധാരം

Gandhara.JPG
Ancient india.png

ഇന്നത്തെ വടക്കേ പാകിസ്താനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി കിടക്കുന്ന, പുരാതന മഹാജനപദങ്ങളിൽ ഒന്നായിരുന്നു ഗാന്ധാരം' ( സംസ്കൃതം: गन्धार ഉർദു: گندھارا Gandḥārā; പേർഷ്യൻ ഭാഷയിൽ വൈഹിന്ദ് എന്നും ഇത് അറിയപ്പെടുന്നു) [1]. പെഷാവറിന്റെ താഴ്വരയിൽ [2]‌, പോട്ടഹാർ പീഠഭൂമിയിൽ കാബൂൾ നദിക്കരയിലാണ് ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങൾ പുരുഷപുരം (ഇന്നത്തെ പെഷാവർ) (വാചാർത്ഥം: പുരുഷന്റെ നഗരം) [3], തക്ഷശില (ഇന്നത്തെ തക്സില). [4] എന്നിവയായിരുന്നു.

ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. 11-ആം നൂറ്റാണ്ടിൽ ക്രി.വ. 1021-ൽ മഹമൂദ് ഗസ്നി ഗാന്ധാരം കീഴടക്കി. അതോടെ ഗാന്ധാരം എന്ന പേര് അപ്രത്യക്ഷമായി. മുസ്ലീം ഭരണത്തിനു കീഴിൽ ലാഹോറിൽ നിന്നോ കാബൂളിൽ നിന്നോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിർവ്വഹിച്ചിരുന്നത്. മുഗൾ ഭരണകാലത്ത് ഈ പ്രദേശം കാബൂൾ പ്രവിശ്യയുടെ ഭാഗമായിരുന്നു.

  • അവലംബം

അവലംബം

  1. Take Our Word For It: Spotlight on Topical Terms
  2. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 59. ഐ.എസ്.ബി.എൻ.  978-1-4051-8243-0. 
  3. from Sanskrit puruṣa= (primordial) man and pura=city
  4. Encyclopædia Britannica: Gandhara
Other Languages
Afrikaans: Gandhara
العربية: غاندارا
български: Гандхара
català: Gandhara
čeština: Gandhára
dansk: Gandhara
Deutsch: Gandhara
Ελληνικά: Γανδάρα
English: Gandhara
Esperanto: Gandaro
español: Gandhara
euskara: Gandhara
فارسی: گنداره
suomi: Gandhara
français: Gandhara
ગુજરાતી: ગાંધાર
עברית: גנדהארה
hrvatski: Gandara
magyar: Gandhára
Bahasa Indonesia: Gandhara
日本語: ガンダーラ
ქართული: განდჰარა
ಕನ್ನಡ: ಗಾಂಧಾರ
한국어: 간다라
lietuvių: Gandhara
मराठी: गांधार
नेपाली: गान्धार
Nederlands: Gandhara
norsk nynorsk: Gandhara
norsk: Gandhara
ਪੰਜਾਬੀ: ਗੰਧਾਰ
polski: Gandhara
پنجابی: گندھارہ
پښتو: گندهارا
português: Gandara
русский: Гандхара
संस्कृतम्: गान्धरः (जनपदः)
Scots: Gandhara
srpskohrvatski / српскохрватски: Gandara
සිංහල: ගාන්ධාර
slovenščina: Gandara
svenska: Gandhara
українська: Гандхара
اردو: گندھارا
oʻzbekcha/ўзбекча: Gandhara
Tiếng Việt: Càn-đà-la
中文: 健馱邏國
文言: 健陀羅
Bân-lâm-gú: Gandhara Kok