ക്വാസാർ
English: QuasarQuasar HE 1013-2136 (നടുവിൽ) ചിത്രത്തിൽ അതിൽ നിന്നുള്ള വാലുകളും കാണാം.

സജീവ താരാപഥകേന്ദ്രവും, ഉയർന്ന ഊർജ്ജവും, ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമുള്ള വളരെ വളരെ അകലത്തിലുള്ള താരാപഥങ്ങളെ ആണ് 'ക്വാസാർ' അഥവാ 'ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് ' എന്നു വിളിക്കുന്നത്.

വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഉയർന്ന അളവിൽ ചുവപ്പുനീക്കം  പ്രകടമാക്കുന്ന ബഹിരാകാശ വസ്തുക്കളെന്ന നിലയിലാണ്‌ ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഹബ്ബിൾ നിയമം അനുസരിച്ച് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തുക്കൾ ക്വാസാറുകളാണ്. ഇത് പ്രപഞ്ചത്തിൽ നമ്മൾ ഉൾപ്പെടുന്ന ഭാഗവുമായി അകലുന്ന വേഗമെന്നു പറഞ്ഞാൽ ഏകദേശം പ്രകാശവേഗത്തിന്റെ 80% ത്തോളം വരും. നിലവിൽ   എന്ന ക്വാസാറിനാണ് ഏറ്റവും ഉയർന്ന ചുവപ്പുനീക്കമുള്ളത്. ഇതിന്റെ ചുവപ്പുനീക്കം 7.085 ആണ്. ഇത് ഏകദേശം 28.85 ബില്ല്യൺ പ്രകാശവർഷങ്ങൾക്കു തുല്യമാണ്.

സ്ലോൺ ഡിജിറ്റൽ സ്കൈ സർവേ, യുകെ ആർടി ഇൻഫ്രാറെഡ് ഡീപ് സ്കൈ സർവ്വേ എന്നിവയിൽ നിന്ന് നിർമ്മിച്ച ULAS J1120+0641 എന്ന സംയുക്ത ചിത്രം. മധ്യഭാഗത്തോട് അടുത്തിരിക്കുന്ന ഒരു ചുവന്ന ഡോട്ട് ആയി 'ULAS J1120 + 0641' കാണപ്പെടുന്നു

1980 കൾ വരെ ക്വാസാറുകളെപ്പറ്റി ഒരു കൃത്യമായ വിശദീകരണം നൽകുവാൻ ജ്യോതിഃശാസ്ത്ര ലോകത്തിന് കഴിഞ്ഞിരുന്നില്ല. നിലവിലെ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ "താരാപഥകേന്ദ്രത്താൽ ചുറ്റപ്പെട്ട അതിസ്ഥൂല തമോദ്വാരത്തിൽ  നിന്ന് അസാധാരണമായ അളവിൽ ഊർജ്ജം ഉൾക്കൊണ്ട് ഉന്നതോർജ്ജ സ്രോതസ്സായിത്തീർന്ന 'കേന്ദ്രമാണ് ' ക്വാസാർ എന്ന് വിശ്വസിക്കപ്പെടുന്നു ''. റേഡിയോ താരാപഥങ്ങളെക്കാൾ  കൂടിയ ദൂരത്തിലും പ്രായം കുറഞ്ഞതുമായ താരാപഥങ്ങളിലാണ് ഇത്തരം ഉന്നതോർജ്ജ കേന്ദ്രങ്ങളുള്ളത്.

ക്വാസാറുകൾ വിദ്യുത്കാന്തിക വർണ്ണരാജിയിലെ ഏതാണ്ടെല്ലാം വികിരണങ്ങളും ഒരു പോലെ പ്രസരിപ്പിക്കുന്നു. എക്സ് കിരണം മുതൽ ഇൻഫ്രാറെഡിന്റെ അങ്ങേയറ്റം വരെ, അൾട്രാവയലറ്റ് - ഒപ്റ്റിക്കൽ ബാൻഡിൽ ഈ അളവ് കൂടുതലാണ്. റേഡിയോ വികിരണങ്ങളുടേയും, ഗാമാ കിരണങ്ങളുടേയും ശക്തമായ സ്രോതസ്സുകളാണ് ചില ക്വാസാറുകൾ.

1940 കൾ മുതൽ വളരെ ചെറിയ റേഡിയോ സ്രോതസ്സുകളെ തേടി ബഹിരാകാശത്തിൽ തുടർച്ചയായി നടത്തിയ തെരച്ചിലിനിടയിലാണ് ക്വാസാറുകൾ കണ്ടെത്തുന്നത്. ഇതിന്റെ ഉറവിടം നമ്മുടെ താരാപഥത്തിലാണെന്നാണ് കരുതിയിരുന്നത്. അതുപോലെ പ്രത്യക്ഷ നിരീക്ഷണങ്ങളിൽ നക്ഷത്രങ്ങളെ പോലെ കാണപ്പെട്ടതും മൂലവും ഇതു ക്വാസാർ എന്നു വിളിക്കപ്പെട്ടത് (ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്). പിന്നീട് നടന്ന കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങളിൽ നിന്ന് ഇവ ക്ഷീരപഥത്തിൽ നിന്ന് കോടിക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണെന്ന് മനസിലായത്. അതുപോലെ ഇതിൽ 10% ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസ്സുകൾ ഉള്ളെന്നും കണ്ടെത്തി. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ ബഹിരാകാശ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. എങ്കിലും , ജ്യോതിശാസ്ത്രജ്ഞന്മാർ ഇത്തരം ജ്യോതിർവസ്തുക്കളെ ഇപ്പോഴും ക്വാസാർ എന്നു തന്നെയാണ് വിളിക്കുന്നത്. മിക്കവാറും ക്വാസാറുകൾ ശക്തമായ റേഡിയോ സ്രോതസ്സുകൾ അല്ലാത്തതു കൊണ്ട് അങ്ങനെയുള്ളവയെ '''ക്വാസാർസ്''' അഥവാ 'ക്വാസി സ്റ്റെല്ലാർ ഒബ്ജക്ട്സ്' എന്ന് വിളിക്കുന്നു. റേഡിയോ താരാപഥങ്ങൾ , സീഫർട്ട് ഗാലക്സി , BL Lac വസ്തുക്കൾ എന്നിവ ഇതിനു ഉദാഹരണമാണ്.

ഭൂരിഭാഗം ക്വാസാറുകളും ചെറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാവുന്നവയല്ല. എന്നാൽ 12.9 മാഗ്നിറ്റ്യൂടോടു കൂടിയ എന്ന ക്വാസാർ ഇതിനൊരപവാദമാണ്‌. 2.44 ബില്ല്യൺ  പ്രകാശവർഷങ്ങൾ  അകലെ സ്ഥിതിചെയ്യുന്ന ഇത് സാധാരണ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാകുന്ന പ്രപഞ്ചത്തിലെ  ഏറ്റവും അകലെയുള്ള വസ്തുക്കളിലൊന്നാണ്‌.

ഇൻഫ്രാറെഡ് ടെലിസ്കോപ്പുകളുടേയും ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെയും സഹായത്താൽ ക്വാസാറുകളുടെ ചുറ്റിലുമായി സ്ഥിതിചെയ്യുന്ന ആതിഥേയ താരാപഥങ്ങളെ ചില അവസരങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം താരാപഥങ്ങൾ, ക്വാസാറുകളുടെ പ്രഭയ്ക്ക് മുന്നിൽ മങ്ങിയ നിലയിലാണ്‌ സാധാരണ കാണപ്പെടുക.

ക്വാസാറുകളിൽ ഏറ്റവും പ്രഭ കൂടിയവയുടെ ഊർജ്ജ പ്രസരണം ശരാശരി താരാപഥങ്ങളുടെ ഊർജ്ജ പ്രസരണങ്ങളെ കടത്തിവെട്ടുന്നതാണ്. ഏകദേശം 1 ട്രില്ല്യൺ (1012) സൂര്യന് തുല്യം. സൂര്യൻ ആയിരം കോടി വർഷം കൊണ്ട് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ ആയിരം കോടി മടങ്ങ് ഊർജ്ജം ഒരു ക്വാസാർ വെറും പത്തുവർഷം കൊണ്ട് പുറത്തുവിടുന്നു. അനേകായിരം സാധാരണ താരാപഥങ്ങൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ ഊർജ്ജം ക്വാസാറുകൾ ഓരോന്നും പുറപ്പെടുവിക്കും. 2011 ൽ ചൈനയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ 1200 കോടി സൗരപിണ്ഡത്തിനു തുല്യം ദ്രവ്യമുള്ള എന്ന അതിസ്ഥൂല തമോദ്വാരത്തെ കണ്ടെത്തുകയുണ്ടായി.  ഈ അതിഭീമൻ തമോദ്വാരവുമായി ബന്ധപ്പെട്ട ക്വാസാറിന് 420 ലക്ഷം കോടി സൂര്യൻമാരുടെ പ്രഭയുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രഭ കൂടിയ ക്വാസാർ ഇതാണ്.

നിരീക്ഷണ ചരിത്രം

ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് എടുത്ത ക്വാസാർ 3C 273ന്റെ ചിത്രം. വലതു വശത്തെ ചിത്രത്തിൽ കൊറോണഗ്രാഫ് ഉപയോഗിച്ചിരിക്കുന്നു. ഇത് ക്വാസാറിന്റെ തീവ്രപ്രകാശത്തെ തടഞ്ഞ്, ചുറ്റുപാടുമുള്ള ആതിഥേയ താരാപഥങ്ങളെ കണ്ടെത്താൻ സഹായിക്കുന്നു

റേഡിയോ ടെലിസ്കോപ്പുകളുടെ കണ്ടുപിടിത്തത്തിലൂടെയാണ് ക്വാസാറുകളെക്കുറിച്ചു ശാസ്ത്രലോകത്തിന് സൂചന ലഭിക്കുന്നത് . ആദ്യകാല ചിത്രങ്ങളിൽ പ്രകാശബിന്ദുവിന്റെ രൂപത്തിലാണ് ക്വാസാറുകൾ കാണപ്പെട്ടിരുന്നത്, അതിനാൽ തന്നെ നക്ഷത്രങ്ങളിൽ നിന്ന് വേർതിരിച്ചറിയുവാൻ പ്രയാസമായിരുന്നു.

1961ൽ തോമസ് എ മാത്യൂസ് എന്ന ജ്യോതിശാസ്ത്രജ്ഞൻ 3C 48 എന്ന റേഡിയോ സ്രോതസ്സിന്റെ കൃത്യമായ സ്ഥാനം കണ്ടുപിടിച്ചതിൽ നിന്ന് അതൊരു നക്ഷത്രവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായി. പ്രത്യേക തരത്തിലുള്ള അതിന്റെ വർണരാജിയിൽ അനവധി ഉദ്വമനരേഖകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നു പോലും പരിചിതമായ തരംഗദൈർഘ്യം ഉള്ളതായിരുന്നില്ല. ഒരു റേഡിയോ നക്ഷത്രത്തെ കണ്ടു എന്നതിൽ കവിഞ്ഞ് ജ്യോതിശാസ്ത്രജ്ഞരാരും ഇതിനെ രണ്ടു കൊല്ലക്കാലം കാര്യമായി പരിഗണിച്ചില്ല.1963-ൽ 3C 273 എന്ന (കേംബ്രിഡ്ജിലെ റേഡിയോ സ്രോതസ്സുകളെ കുറിച്ചുള്ള മൂന്നാമത്തെ കാറ്റലോഗിലെ 273മത്തെ റേഡിയോ സ്രോതസ്സ്) മറ്റൊരു റേഡിയോ സ്രോതസ്സിനും, മുകളിൽ പറഞ്ഞ സ്രോതസ്സിന്റെ അതേ സ്വഭാവങ്ങളുള്ളതായി കണ്ടു. Hazard-ഉം Mackey-ഉം Shimmins-ഉം ചേർന്ന് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിച്ചു. പലോമർ വാനനിരീക്ഷണാലയത്തിലെ 100-ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് മാർട്ടിൻ ഷിമിഡിറ്റ് (Maarten Schmidt) എന്ന ശാസ്ത്രജ്ഞൻ എടുത്ത 3C 273-ന്റെ വർണ്ണരാജിയിൽ ഉദ്വമനരേഖകളെ കണ്ടു. 0.158 അളവിൽ ചുവപ്പുനീക്കം സംഭവിച്ച ആണവ ഹൈഡ്രജന്റെ രേഖകളായിരുന്നു അവ. ഇതിന്റെ അടിസ്ഥാനത്തിൽ 3C 48-ന്റെ വർണ്ണരാജി പരിശോധിച്ചപ്പോൾ അതിലെ രേഖകൾക്ക് 0.367 അളവിൽ ചുവപ്പു നീക്കമുള്ളതായി കണ്ടു. അങ്ങനെ 3C 48-ഉം, 3C 273-ഉം ആണ് ആദ്യം തിരിച്ചറിഞ്ഞ ക്വാസാറുകൾ. ചുവപ്പുനീക്കത്തിന്റെ വലുതായ അളവിൽ നിന്ന് അവ ബാക്കിയുള്ള താരാപഥങ്ങളിൽ നിന്നെല്ലാം വളരെ അകലെയാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

തമോദ്വാര ബന്ധം

M87 എന്ന താരാപഥത്തിന്റെ കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന വാതകജെറ്റ്. ഈ സജീവകേന്ദ്രത്തിൽ അതിസ്ഥൂലതമോദ്വാരം സ്ഥിതിചെയ്യുന്നുണ്ടെന്ന് സംശയിക്കുന്നു

അതിവിദൂരങ്ങളിലുള്ള താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ അതിസ്ഥൂല തമോദ്വാരങ്ങൾ (S.M.B.H.) ഉണ്ടെന്നു കരുതുന്നു. പത്തുലക്ഷത്തിനും നൂറുകോടിക്കും ഇടയിലുള്ള സൂര്യപിണ്ഡത്തിന് തുല്യമായ ദ്രവ്യം കൂടി ചേർന്നാണ് ഇത്തരം ഭീമൻ തമോദ്വാരങ്ങൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ ശക്തമായ ഗുരുത്വബലവും, കാന്തികമണ്ഡലവും അവയ്ക്കുണ്ടാകും. ശക്തമായ ഗുരുത്വാകർഷണബലത്താൽ സമീപമുള്ള നക്ഷത്രങ്ങളുടെയും നക്ഷത്രാന്തരീയ മാധ്യമത്തിലെയും വാതകങ്ങളും ധൂളികളും ഇതിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ ദ്രവ്യം അതിസ്ഥൂല തമോദ്വാരത്തിനു ചുറ്റും വലയം ചെയ്ത് ഒരു ഭീമൻ അക്രീഷൻ ഡിസ്ക്ക് ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നു. ഇങ്ങനെ ഉണ്ടായ അക്രീഷൻ ഡിസ്കിൽ നിന്നും ദ്രവ്യം അതിസ്ഥൂല തമോദ്വാരത്തിലേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം വാതകത്തെയും, ധൂളികളെയും ചൂട് പിടിപ്പിച്ച് ഊർജ്ജം വർദ്ധിക്കുകയും അങ്ങനെ എക്സ്-റേ ഉത്സർജ്ജനം നടക്കുന്നു. അതോടൊപ്പം ശക്തമായ കാന്തിക മണ്ഡലത്തിൽപ്പെട്ട ഇലക്ട്രോണുകൾ എക്സ്-റേ ബഹിർഗമനവും സൃഷ്ടിക്കുന്നു. ഇതു അക്രീഷൻ ഡിസ്കിനു ലംബമായി രണ്ട് വാതകജെറ്റുകളെ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഇതാണു ക്വാസാറുകളെ അതീവ പ്രകാശമുള്ളതാക്കുന്ന വിപുലമായ ഊർജ്ജത്തിന്റെ ഉറവിടം. അതിനാൽ ക്വാസാറുകൾ എന്നാൽ "അതിസ്ഥൂല തമോദ്വാരങ്ങളുടെ ചുറ്റുമുള്ള അക്രീഷൻ ഡിസ്കാണെന്ന് പറയാം".

സമീപമുള്ള നക്ഷത്രത്തിൽ നിന്നും ദ്രവ്യം അടിഞ്ഞ് കൂടി തമോദ്വാരത്തിനു ചുറ്റും ഒരു അക്രീഷൻ ഡിസ്ക് രൂപപ്പെടുന്നത് ചിത്രകാരന്റെ ഭാവനയിൽ

ചില ക്വാസാറുകൾ അവയുടെ പ്രഭയിൽ പെട്ടെന്നുള്ള മാറ്റം പ്രകടമാക്കുന്നു ദൃശ്യപ്രകാശ മേഖലയിലാണ്‌ ഇത് കൂടുതലെങ്കിൽ ചിലപ്പോൾ എക്സ് കിരണങ്ങളിലും ഇത് കാണിക്കുന്നു. ഇതുവഴി അത്തരം ക്വാസാറുകൾ സൗരയൂഥത്തിന്റെ വലിപ്പത്തിനു സമാനമായത്ര ചെറുതാണെന്ന് അനുമാനിക്കുന്നു. കാരണം ഈ വ്യത്യാസം പ്രകാശത്തിനു ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിക്കാനെടുക്കുന്നതിനേക്കാൾ ചെറിയ സമയമായിരിക്കാൻ കഴിയില്ല, അപൂർവ്വമായി ഇത് വീക്ഷിക്കുന്ന ദിശയിലുള്ള ശക്തമായ ഊർജ്ജ പ്രവാഹമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


Other Languages
Afrikaans: Kwasar
العربية: نجم زائف
asturianu: Cuásar
azərbaycanca: Kvazar
беларуская: Квазар
беларуская (тарашкевіца)‎: Квазар
български: Квазар
brezhoneg: Kouazar
bosanski: Kvazar
català: Quàsar
čeština: Kvasar
Cymraeg: Cwaseren
dansk: Kvasar
Deutsch: Quasar
Ελληνικά: Κβάζαρ
English: Quasar
Esperanto: Kvazaro
español: Cuásar
eesti: Kvasar
euskara: Quasar
فارسی: اختروش
suomi: Kvasaari
français: Quasar
Gaeilge: Cuasár
galego: Quásar
Gaelg: Quasar
עברית: קוואזר
हिन्दी: क्वेसार
hrvatski: Kvazar
Kreyòl ayisyen: Kaza
magyar: Kvazár
հայերեն: Քվազար
Bahasa Indonesia: Kuasar
italiano: Quasar
日本語: クエーサー
ქართული: კვაზარი
қазақша: Квазарлар
ಕನ್ನಡ: ಕ್ವೇಸಾರ್
한국어: 퀘이사
Кыргызча: Квазар
Latina: Quasar
lietuvių: Kvazaras
latviešu: Kvazārs
македонски: Квазар
मराठी: क्वेसार
Bahasa Melayu: Kuasar
မြန်မာဘာသာ: ကွေဆာ
Nederlands: Quasar
norsk nynorsk: Kvasar
norsk: Kvasar
occitan: Quasar
polski: Kwazar
پنجابی: کواسار
português: Quasar
română: Quasar
русский: Квазар
sicilianu: Quasar
Scots: Quasar
srpskohrvatski / српскохрватски: Kvazar
Simple English: Quasar
slovenčina: Kvazar
slovenščina: Kvazar
српски / srpski: Квазар
svenska: Kvasar
Tagalog: Quasar
Türkçe: Kuasar
татарча/tatarça: Квазар
українська: Квазар
oʻzbekcha/ўзбекча: Kvazar
Tiếng Việt: Quasar
吴语: 类星体
中文: 类星体
文言: 類星體
粵語: 類星體