കോക്കോപ

കോക്കോപാ
Xawiƚƚ kwñchawaay
Middle Sky, Cocapah.jpg
Middle Sky, Cocapah, photo by Frank A. Rinehart, 1899
ആകെ ജനസംഖ്യ
1,009 in the United States (2010)[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 Mexico
( Baja California and  Sonora)
 United States ( Arizona)
ഭാഷകൾ
Cocopah, English, Spanish
മതം
Traditional tribal religion
അനുബന്ധ ഗോത്രങ്ങൾ
other Yuman peoples
A Cocopah man and a Cocopah woman

കോക്കോപാ അഥവാ ക്വാപാ അമേരിക്കൻ ഐക്യനാടുകളിലെ അരിസോണയിലും മെക്സിക്കോയിലെ ബജാ കാലിഫോർണിയിലും സോണോറായിലും അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമായിരുന്നു. യുമാൻ ഭാഷാകുടുംബത്തില ഡെൽറ്റ-കാലിഫോർണിയ ശാഖയിലുൾപ്പെട്ടതാണ് കോക്കോപാ ഭാഷ. “Cucapá” എന്ന സ്പാനീഷാ വാക്കിൽനിന്നാണ് കൊക്കോപാ എന്ന പദം ഉദ്ഭവിച്ചത്. കൊക്കോപാ ഭാഷയിൽ Xawiƚƚ kwñchawaay എന്നതിന് “Those Who Live on the River” എന്നാണർത്ഥം. ഐക്യനാടുകളുടെ 2010 ലെ സെൻസസ് അനുസരിച്ച് കൊക്കോപാ വർഗ്ഗക്കാരുടെ എണ്ണം 1,009 ആണ്. 

ചരിത്രം

പുരാവസ്തു ചരിത്രകാരന്മാരുടെ പഠനത്തിൽ പ്രാചീനകാലത്ത് ഇന്നത്തെ അരിസോണ, കാലിഫോർണിയ, ബജ കാലിഫോർണിയ (കൊളറാഡോ നദീതടത്തിന‍റെ ഉയർന്ന പ്രദേശങ്ങളിലും വടക്കുനിന്ന് ഗ്രാന്ഡ് കന്യാനു സമീപ പ്രദേശങ്ങൾഉള്പ്പെടെ) പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ആദ്യകാല പതായൻ സംസ്കാരത്തിൻറെ പിന്മുറക്കാരായിരിക്കണം കോക്കോപാ വർഗ്ഗക്കാരും യുമാൻ ഭാഷ സംസാരിച്ചിരുന്ന മറ്റു വർഗ്ഗങ്ങളുമെന്നാണ് അനുമാനം. പതായൻ സംസ്കാരത്തിലുള്ളവർ വെള്ളപ്പൊക്കമേഖലയിലെ ഫലഭൂയിഷ്ടമായ ഭൂമികളിൽ കാലാവസ്ഥയനുസരിച്ച് കൃഷി ചെയ്യുകയും അതോടൊപ്പം സംഘം ചേർന്നു വേട്ടയാടുകയും ചെയ്തിരുന്നു. കൊക്കാപാ വിഭാഗക്കാരും യൂറോപ്യൻ, ആഫ്രിക്കൻകുടിയേറ്റക്കാരുമായുള്ള ആദ്യ സംഗമം 1540 ൽ സ്പാനീഷ് പര്യവേക്ഷകനായ ഹെർനാൻഡോ ഡെ അലാർകോൺ കൊളറാഡോ നദീമുഖത്ത് എത്തിച്ചേർന്നതോടെയാണ്. “റിവര് പീപ്പിൾ” എന്നും അറിയപ്പെട്ടിരുന്ന ഈ കൊകോപാ ഇന്ത്യൻ വർഗ്ഗം കൊളറാഡോ നദിയ്ക്കു സമാന്തരമായി താഴേയ്ക്കുള്ള പ്രദേശത്ത് നൂറ്റാണ്ടുകളോളം തങ്ങളുടെ സാസ്കാരികത്തനിമ കാത്തുസൂക്ഷിച്ചു ജീവിച്ചു വന്നിരുന്നു. ഈ യുമാൻ ഭാഷ സംസാരിച്ചിരുന്ന വർഗ്ഗങ്ങൾക്ക് എഴുതപ്പെട്ട ഒരു ലിഖിതം ഉണ്ടായിരുന്നില്ല. ഇവരുടെ ചരിത്രം വായ്മൊഴിയിലൂടെയും മറ്റും തലമുറകളിൽനിന്നു തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

1917 ൽ 6,500 ഏക്കർ ഭൂമിയിൽ കൊക്കോപാ റിസർവ്വേഷൻ സ്ഥാപിക്കപ്പെട്ടു. ഈ റിസർവ്വേഷനിലും അയൽ റിസർവ്വേഷനിലുമായി ഏകദേശം 1,000 ഗോത്ര അംഗങ്ങൾ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നു. 1964 ൽ ഗോത്രത്തിനു സ്വന്തമായി ഒരു ഭരണഘടനയുണ്ടാക്കുകയും ഒരു ട്രൈബൽ കൌൺസിൽ നിലവിൽ വരുകയും ചെയ്തു. അരിസോണയിലെ യുമയ്ക്ക് 13 മൈൽ തെക്കായി നിലനിൽക്കുന്ന ഈ റിസർവ്വേഷനിൽ കൊക്കാപാ കാസിനോ, കൊക്കാപാ റിസോർട്ട്, കോൺഫറൻസ് സെൻറർ, കൊക്കോപാ റിയോ കൊളറാഡോ ഗോൾഫ് കോർസ്, കൊക്കാപാ മ്യൂസിയം, കൊക്കാപാ സ്പീഡ് വേ ആൻറ് റിവർ ഫാമിലി എൻറർടെയിൻമെൻറ് സെൻറർ എന്നിവ സ്ഥിതി ചെയ്യുന്നു. സന്ദർശകർ ഗോൾഫിങ്, വിവിധ കളികൾക്കും ഗോത്ര സംസ്ക്കാരത്തെക്കുറിച്ചു പഠിക്കുവാനും അവസരം ലഭിക്കുന്നു. 

Other Languages
български: Кокопа
català: Cocopes
Deutsch: Cocopa
English: Cocopah
español: Cucapá
italiano: Cocopah
polski: Kokopa
русский: Кокопа
srpskohrvatski / српскохрватски: Cocopa
Tiếng Việt: Cocopah