ഏമ്പക്കം
English: Burping

ഏമ്പക്കം

ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം (English : Belching). ഭക്ഷണത്തെ വായിൽ നിന്നും ആമാശയത്തിലേക്കെത്തിക്കുന്ന അന്നനാളം നാക്കിനു പിന്നിൽ തുടങ്ങി ആമാശയത്തിൽ അവസാനിക്കുന്നു. ശ്വാസനാളത്തിന്റേയും, അന്നനാളത്തിന്റേയും പ്രവേശനകവാടങ്ങൾ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ശ്വാസനാളം എല്ലായ്പ്പോഴും തുറന്നുകിടക്കുന്നു. എന്നാൽ അന്നനാളം ഭക്ഷണം ഇറക്കേണ്ട സാഹചര്യത്തിൽ മാത്രം തുറക്കുകയും അതേസമയം ശ്വാസനാളം അടക്കുകയും ചെയ്യുന്നു. ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുറേശ്ശെ വായു അന്നനാളം വഴി ആമാശയത്തിൽ എത്തുന്നുണ്ട്(ഭക്ഷണപദാർത്ഥങ്ങളിൽ തന്നെ വായുവിന്റെ അംശം അടങ്ങിയിരിക്കുന്നുണ്ട്). ഈ വായുവിനെ കൂടാതെ ദഹനപ്രക്രിയകളിൽ ഉണ്ടാകുന്ന വാതകങ്ങളും ആമാശയത്തിൽ ഉണ്ടാകും. ആമശയത്തിൽ നിന്നും അന്നനാളത്തിലേക്കുള്ള പ്രവേശനകവാടം സാധാരണഗതിയിൽ അടഞ്ഞിരിക്കുകയാണ് ചെയ്യുക എന്നാൽ, ആമാശയത്തിലെ വാതകങ്ങളുടെ അളവും സമ്മർദ്ദവും ഈ കവാടവും, മേൽഭാഗത്തെ കവാടവും തള്ളിത്തുറന്ന് വായയിലൂടെ ശബ്ദത്തോടുകൂടി പുറത്ത് കടക്കുന്നു.

Other Languages
Afrikaans: Winde opbreek
aragonés: Rutido
العربية: تجشؤ
تۆرکجه: گییریمک
беларуская: Адрыжка
català: Eructe
čeština: Říhání
dansk: Bøvs
Deutsch: Rülpsen
Ελληνικά: Ρέψιμο
emiliàn e rumagnòl: Rùdeg
English: Burping
Esperanto: Rukto
español: Eructo
eesti: Röhitised
فارسی: آروغ‌زدن
français: Éructation
Gàidhlig: Brùchd
עברית: גיהוק
հայերեն: Գխտոց
Bahasa Indonesia: Serdawa
italiano: Eruttazione
日本語: げっぷ
한국어: 트림
lumbaart: Roeud
lietuvių: Raugulys
latviešu: Atraugas
Nedersaksies: Kölken
Nederlands: Boer (geluid)
polski: Odbijanie
português: Arroto
Runa Simi: Khasay
română: Eructație
русский: Отрыжка
srpskohrvatski / српскохрватски: Podrigivanje
Simple English: Burping
српски / srpski: Подригивање
svenska: Rapning
தமிழ்: ஏப்பம்
తెలుగు: తేనుపు
тоҷикӣ: Оруғ задан
Tagalog: Dighay
українська: Відрижка
oʻzbekcha/ўзбекча: Kekirik
中文: 嗝氣
Bân-lâm-gú: Phah-eh
粵語: 啹氣