എഡിത് ഐറിൻ സൊഡെർഗ്രാൻ

എഡിത് സൊഡെർഗ്രാൻ
Edith Sodergran.jpg
എഡിത് സൊഡെർഗ്രാൻ 1918 ൽ
ജനനം1892 ഏപ്രിൽ 4(1892-04-04)
സെൻറ് പീറ്റേർസ്ബർഗ്ഗ്
മരണം1923 ജൂൺ 24(1923-06-24) (പ്രായം 31)
റയ്‍വോള
ശവകുടീരംറയ്‍വോള, പുതിയ പേര്:Roschino(Russian: Рощино)
ദേശീയതഫിന്നിഷ്
ജീവിത പങ്കാളി(കൾ)അവിവാഹിത
രചനാ സങ്കേതംകവിത
സാഹിത്യപ്രസ്ഥാനംSymbolist poetry; futurism

സ്വീഡിഷ് ഭാഷ സംസാരിച്ചിരുന്ന ഫിന്നീഷ് കവിയത്രിയായിരുന്നു എഡിത് ഐറിൻ സൊഡെർഗ്രാൻ (ജീവിതകാലം : 4 ഏപ്രിൽ 1892 – 24 ജൂൺ 1923). സ്വീഡിഷ് ഭാഷാ സാഹിത്യത്തിലെ ആദ്യത്തെ ആധുനിക കവയിത്രിയായിരുന്നു അവർ. ഫ്രഞ്ച് പ്രതീകാത്മകത, ജർമ്മൻ ആന്തരികജീവിതസിദ്ധാന്തം, റഷ്യൻ ഭവിതവ്യതാവാദം എന്നിവ അവരുടെ ആധുനിക കവിതകളെ വളരെയേറെ സ്വാധീനിച്ചിരുന്നു. തന്റെ 24 ആം വയസിൽ “Dikter” (കവിതകൾ) എന്ന പേരിൽ ആദ്യകവിതാസമാഹാരം അവർ പുറത്തിറക്കിയിരുന്നു. കൗമാരകാലത്തു പിടിപെട്ട ക്ഷയരോഗം കാരണമായി, എഡിത് ഐറിൻ സൌഡെർഗ്രാൻ തന്റെ 31 ആം വയസ്സിൽ അകാലത്തിൽ അന്തരിച്ചു. തന്റെ കവിതകളുടെ ലോക വ്യാപകമായ അഭിനന്ദനത്തിനുവേണ്ടി അവർ ജീവിച്ചിരുന്നില്ല. അവരുടെ കവിതകൾ പിൽക്കാലത്തു വന്ന പല കവികളുടെയും രചനകളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

എഡിത് സോഡെർഗാൻ മഹാന്മാരായ ആധുനിക സ്വീഡിഷ്-ഭാഷാ കവികളിൽ ഒരാളായി ഗണിക്കപ്പെടുന്നു. അവരുടെ രചനകൾ സ്വീഡിഷ്-ഭാഷയിലെ മെയർ കാൻഡ്രെ, ഗുന്നാർ ഹാർഡിങ്, ഇവ റുണെഫെൽറ്റ്, ഇവ ഡാഹ്‍ൽഗ്രൻ തുടങ്ങിയവരെപ്പോലുള്ളവരുടെ കവിതകളെയും സംഗീത ശൈലികളെയും ഇക്കാലത്തും  സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.

Other Languages