എക്കൽ സമതലം

ന്യൂസിലാണ്ട് ലെ എക്കൽ സമതലം
കാലിഫോർണിയ യിലെ ചെറിയ എക്കൽ സമതലം

ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ഒഴുക്കി കൊണ്ടുവരുന്ന എക്കൽ അവസാദങ്ങൾ അടിഞ്ഞാണ് എക്കൽ സമതലങ്ങൾ(Alluvial plains) ഉണ്ടാകുന്നത്. [1]

പ്രവാഹജലത്താൽ വഹിക്കപ്പെട്ട് ഗതിക്ഷയംമൂലം നിക്ഷേപിക്കപ്പെടുന്ന എക്കലും മണലും ചരലും കലർന്ന പദാർഥം. നദീമുഖങ്ങളിലും പ്രളയബാധിത തടപ്രദേശങ്ങളിലും ആണ് ഇത്തരം നിക്ഷേപങ്ങൾ അധികമായി കണ്ടുവരുന്നത്. ചരൽ, മണൽ, പശമണ്ണ് എന്നിവ ക്രമമായി ഈ പ്രദേശങ്ങളിൽ അടുക്കപ്പെട്ടിരിക്കും. മിക്കപ്പോഴും ജൈവവസ്തുക്കൾ ഇതിൽ സമൃദ്ധമായി കലർന്നിട്ടുണ്ടാവും.

ഓരോ തവണയും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ എക്കലും വണ്ടലും അടിയുന്നു. ഇങ്ങനെ ഉണ്ടാകുന്ന പുതുമണ്ണ് വലുതായ രാസികപരിവർത്തനങ്ങൾക്കും മൂല്യശോഷണത്തിനും വിധേയമാകുന്നില്ല. തൻമൂലം ഇവ വളക്കൂറിന്റെ കാര്യത്തിൽ മികച്ചുനില്ക്കുന്നു. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളൊക്കെത്തന്നെ എക്കൽനിലങ്ങളാണ്. സിന്ധു-ഗംഗാ സമതലം,ഗംഗാസമതലം, ഈജിപ്തിലെ നൈൽനദീതടം, യു.എസ്സിലെ മിസിസിപ്പിതടം, ചൈനയിലെ ഹ്വയാങ്ഹോതടം തുടങ്ങി നിരവധിപ്രദേശങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.  • അവലംബം

അവലംബം

ഈ ലേഖനം മലയാളം സർവ്വ വിജ്ഞാന കോശത്തിലെ അലൂവിയം എന്ന താളിനെ ആസ്പദമാക്കി നിർമ്മിച്ചതാണ് .

Other Languages
aragonés: Plana aluvial
العربية: سهل رسوبي
azərbaycanca: Allüvial düzənlik
Deutsch: Schwemmebene
español: Llanura aluvial
français: Plaine alluviale
Bahasa Indonesia: Aluvial
日本語: 沖積平野
Qaraqalpaqsha: Allyuvial tekislikler
한국어: 충적 평야
occitan: Arribèra
português: Planície aluvial
српски / srpski: Алувијална раван
Basa Sunda: Aluvial
oʻzbekcha/ўзбекча: Allyuvial tekisliklar
中文: 冲积平原