ഇലപൊഴിയും വനങ്ങൾ
English: Deciduous

ഇലപൊഴിയും വനങ്ങൾ ഇലകൾ പൊഴിഞ്ഞ ശേഷം
മറ്റു പല ഇലപൊഴിയും മരങ്ങളെപ്പോലെ, Forsythia പൂക്കുന്നത് ഇലപൊഴിഞ്ഞ ശേഷമാണ്

സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ്‌ ഇത്തരം വനങ്ങളിൽ ഉള്ളത്‌. നിത്യഹരിതവനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവയെ പരിഗണിക്കാം.

വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്‌, ചുവപ്പ്‌ മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ പടർ ചെടികളുടെ ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

ഇലപൊഴിയുന്ന വരണ്ട കാടുകൾ

വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം വൃക്ഷങ്ങളും സസ്യങ്ങളും താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകൾ ( deciduous forests) ആണു് ഇലപൊഴിയുന്ന വരണ്ട കാടുകൾ. ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകൾ ആണു്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് പല ഘടകങ്ങളാലും വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങൾ കാണാം. മണ്ണിന്റെ ഘടനയും സ്വഭാവവും, ഈർപ്പം, നീർവാർച്ച, ഉപതലങ്ങളിൽ പുലരുന്ന മറ്റു സസ്യജന്തുജാലങ്ങൾ, വർഷപാതം തുടങ്ങിയവയെല്ലാം ഇത്തരം വനങ്ങളുമായി പരസ്പരം ബന്ധപ്പെട്ടും സ്വാധീനിച്ചും നിലനിൽക്കുന്നു.

Other Languages
Afrikaans: Bladwisselend
aragonés: Fuella caduca
العربية: نفضي
asturianu: Caducifoliu
Bikol Central: Tatâ
বাংলা: পর্ণমোচী
català: Caducifoli
English: Deciduous
Esperanto: Falfolia planto
español: Caducifolio
euskara: Hostoerorkor
فارسی: برگ‌ریز
français: Plante décidue
galego: Caducifolio
Gaelg: Yn-lhoamey
עברית: נשירים
हिन्दी: पतझड़ी
hrvatski: Bjelogorica
Kreyòl ayisyen: Plant ki gen fèy kadik
Bahasa Indonesia: Tumbuhan peluruh
íslenska: Sumargræn jurt
italiano: Caducifoglio
日本語: 落葉性
Taqbaylit: Imɣi anafan
ಕನ್ನಡ: ಪರ್ಣಪಾತಿ
한국어: 낙엽성
Bahasa Melayu: Luruh
Nederlands: Bladverliezend
norsk nynorsk: Lauvfellande
پنجابی: پتچڑی بوٹے
português: Caducifólia
srpskohrvatski / српскохрватски: Listopadna biljka
Simple English: Deciduous
српски / srpski: Листопадна биљка
svenska: Lövfällande
Tagalog: Lagas-dahon
Tiếng Việt: Cây rụng lá
ייִדיש: אפפאלנדיק
中文: 落葉植物