ആൽബർട്ടോ ഫ്യൂജിമോറി

ആൽബർട്ടോ ഫ്യൂജിമോറി
藤森 謙也
ആൽബർട്ടോ ഫ്യൂജിമോറി


45-ആമത് പെറു പ്രസിഡണ്ട്
പദവിയിൽ
ജൂലൈ 28, 1990 – നവംബർ 22, 2000
വൈസ് പ്രസിഡന്റ്  Máximo San Román (1990-92)
Jaime Yoshiyama Tanaka (1993-95)
Ricardo Márquez (1995-2000)
Francisco Tudela (2000)
മുൻഗാമിഅലൻ ഗാർസിയ
പിൻഗാമിവാലന്റിൻ പനിയാഗുവ

ജനനം (1938-07-28) ജൂലൈ 28, 1938 (വയസ്സ് 80)
ലിമ, പെറു
രാഷ്ട്രീയകക്ഷിCambio 90 (1990-1999)
Peru 2000 (2000)
Si Cumple (2006)
People's New Party (2007)
ജീവിതപങ്കാളിസൂസന്ന ഹിഗുച്ചി (വിവാഹമോചനം നേടി)
സതോമി കറ്റോക
മതംRoman Catholic

പെറുവിലെ രാഷ്ട്രീയനേതാവും മുൻ പ്രസിഡണ്ടുമാണ് ആൽബർട്ടോ കെന്യ ഫ്യൂജിമോറി (ജനനം: ജൂലൈ 28, 1938 - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാൽ ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.[1]

2000-ത്തിൽ അഴിമതി ആരോപണം കൂടിയായപ്പോൾ ഫ്യൂജിമോറി ജപ്പാനിലേക്ക് ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തിൽനിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോൺഗ്രസ്സിന്റെ തീരുമാനം. 10 വർഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏർപ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരിൽ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറിൽ ചിലിയിൽ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവിൽ കഴിയുകയായിരുന്നു.[2] ക്രിമിനൽ കുറ്റങ്ങൾക്കുള്ള വിചാരണനേരിടാൻ അദ്ദേഹത്തെ 2007 സെപ്റ്റംബറിൽ പെറുവിലേക്ക് കൊണ്ടുവന്നു.[3]

1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തര യുദ്ധവേളയിൽ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടുവെന്ന ആരോപണത്തിൽ ഫ്യൂജിമോറിയെ 25 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.[4]

  • അവലംബം

അവലംബം

  1. Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61
  2. Conditional release for Fujimori, BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രിൽ 8, 2006.
  3. Extradited Fujimori back in Peru സെപ്റ്റംബർ 22, 2007
  4. "പെറു മുൻ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വർഷം തടവ്‌". മാതൃഭൂമി. ഏപ്രിൽ 8, 2009. Retrieved ഏപ്രിൽ 8, 2009. [ പ്രവർത്തിക്കാത്ത കണ്ണി]


Other Languages
asturianu: Alberto Fujimori
azərbaycanca: Alberto Fuximori
беларуская: Альберта Фухіморы
čeština: Alberto Fujimori
Esperanto: Alberto Fujimori
français: Alberto Fujimori
Bahasa Indonesia: Alberto Fujimori
íslenska: Alberto Fujimori
Basa Jawa: Alberto Fujimori
lietuvių: Alberto Fujimori
latviešu: Alberto Fuhimori
Bahasa Melayu: Alberto Fujimori
Nederlands: Alberto Fujimori
norsk nynorsk: Alberto Fujimori
português: Alberto Fujimori
Runa Simi: Alberto Fujimori
srpskohrvatski / српскохрватски: Alberto Fujimori
Simple English: Alberto Fujimori
slovenčina: Alberto Fujimori
српски / srpski: Алберто Фуџимори
українська: Альберто Фухіморі
Tiếng Việt: Alberto Fujimori
Bân-lâm-gú: Alberto Fujimori
粵語: 藤森謙也