ആന്തമാൻ നിക്കോബാർ ദ്വീപുകൾ

ആന്തമാൻ നിക്കോബാർ ദ്വീപുകൾ
അപരനാമം: കാലാപാനി
India Andaman and Nicobar Islands locator map.svg
തലസ്ഥാനംപോർട്ട് ബ്ലയർ
രാജ്യംഇന്ത്യ
ലഫ്റ്റനന്റ് ഗവർണ്ണർഡി കെ ജോഷി[1]
വിസ്തീർണ്ണം8,249ച.കി.മീ
ജനസംഖ്യ356,152
ജനസാന്ദ്രത43/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷമലയാളം,ഹിന്ദി,തമിഴ്,ഇംഗ്ലീഷ്
നിക്കോബാറീസ്,പഞ്ചാബി,തെലുങ്ക്
ഔദ്യോഗിക മുദ്ര
കേന്ദ്രഭരണപ്രദേശമാണ്.

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. ഇന്ത്യയുടെ പ്രധാന കരയേക്കാൾ മ്യാന്മറിനോടാണ് ഈ ദ്വീപുകൾക്ക് കൂടുതൽ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകൾ. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം കൈ കോർത്ത്‌ താമസിക്കുന്നു.

Other Languages
беларуская (тарашкевіца)‎: Андаманскія і Нікабарскія астравы
বিষ্ণুপ্রিয়া মণিপুরী: আন্দামান বারো নিকোবর দ্বীপমালা
गोंयची कोंकणी / Gõychi Konknni: अंदमान आनी निकोबार
कॉशुर / کٲشُر: انڈمان تٔ نِکوبار
မြန်မာဘာသာ: ကပ္ပလီကျွန်း
português: Andamão e Nicobar
srpskohrvatski / српскохрватски: Andamanski i Nikobarski Otoci
slovenčina: Andamany a Nikobary
oʻzbekcha/ўзбекча: Andaman va Nikobar orollari