അർമേനിയൻ കൂട്ടക്കുരുതി

1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്ത സംഭവത്തെയാണ് അർമേനിയൻ കൂട്ടക്കുരുതി എന്നറിയപ്പെടുന്നത്. ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഒന്നാം ലോകമഹായുദ്ധകാലത്ത്, കിഴക്കൻ തുർക്കിയിലേക്കുള്ള റഷ്യൻ സേനയുടെ കടന്നുവരിനെക്കുറിച്ചറിഞ്ഞ തുർക്കിയിലെ വാൻ മേഖലയിലെ അർമേനിയൻ വംശജർ, തദ്ദേശീയരായ തുർക്കികളെ വധിക്കുകയും 1915 ഏപ്രിൽ 20-ന് പ്രദേശത്തെ കോട്ട പിടിച്ചേടുക്കുകയും ചെയ്തു. യുദ്ധമേഖലയിലേക്കുള്ള അർമേനിയൻ വംശജരെ മുഴുവൻ വിശാലസിറിയയിലേക്ക്ക് നാടുകടത്താൻ നാലുദിവസത്തിനു ശേഷം ഓട്ടൊമൻ അധികാരികൾ ഉത്തരവിട്ടു. അർമേനിയൻ സ്ത്രീകളും കുട്ടികളും ഇത്തരത്തിൽ സിറിയൻ അതിർത്തി കടക്കുമ്പോൾ ആയിരക്കണക്കിന് അർമേനിയൻ പുരുഷന്മാരെ ഓട്ടൊമൻ സേന കൊന്നൊടുക്കി.

ഇതിന് മറൂപടിയെന്നോണം റഷ്യയുടെ പിന്തുണയിൽ മേഖലയിൽ കുറച്ചുകാലം നിലനിന്ന അർമേനിയൻ റിപബ്ലിക്കിലെ അനേകം തുർക്കികളും കുർദ് വംശജരും കൂട്ടക്കൊലം ചെയ്യപ്പെട്ടു. അർമേനിയൻ പ്രദേശം പിന്നീട് ഓട്ടൊമൻ തുർക്കി നിയന്ത്രണത്തിലാക്കിയതോടെ ഇതിന് അറുതി വന്നു.

1915 ഏപ്രിലിനും 1920-നുമിടക്ക് ഏഴു മുതൽ പന്ത്രണ്ട് ലക്ഷം വരെ അർമേനിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അർമേനിയരുടെ വാദം. എന്നാൽ, ഏതാണ്ട് 6 ലക്ഷം തുർക്കിഷ്, കുർദിഷ് മുസ്ലീങ്ങൾ ഇവിടെ കൊല്ലപ്പെട്ടു എന്ന് തുർക്കി വാദിക്കുന്നു. തർക്കം ഇന്നും തുടരുന്നു.[1]

  • അവലംബം

അവലംബം

  1. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 70. ISBN 978-1-59020-221-0. 
Other Languages
العربية: مذابح الأرمن
беларуская: Генацыд армян
Esperanto: Armena genocido
hornjoserbsce: Genocid Armenjanow
Bahasa Indonesia: Genosida Armenia
Basa Jawa: Genosida Armenia
Lëtzebuergesch: Armenesche Vëlkermuerd
македонски: Ерменски геноцид
Bahasa Melayu: Genosid Armenia
Nederlands: Armeense genocide
srpskohrvatski / српскохрватски: Armenski genocid
Simple English: Armenian Genocide
slovenčina: Arménska genocída
slovenščina: Armenski genocid
татарча/tatarça: Ärmännär genotsidı
українська: Геноцид вірмен
Tiếng Việt: Diệt chủng Armenia