അസ്ഥികൂടം

ഒട്ടകത്തിന്റെ അസ്ഥികൂടം
പ്രാണിയുടെ ബാഹ്യാസ്ഥികൂടം

ജന്തുക്കളുടെ ശരീരത്തിന് ആകൃതിയും സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം. കോർഡാറ്റ ഫൈലത്തിലും എക്ഡിസൊസോവ സൂപ്പർഫൈലത്തിലുമുള്ള ജന്തുക്കളിലാണ് ഈ സംവിധാനം കൂടുതലായും കാണപ്പെടുന്നത്. ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു - ബാഹ്യാസ്ഥികൂടവും ആന്തരികാസ്ഥികൂടവും. ബാഹ്യാസ്ഥികൂടം ശരീരത്തിന് പുറത്താണ് കാണപ്പെടുന്നത്. മിക്ക അകശേരുകികൾക്കും ബാഹ്യാസ്ഥികൂടമാണുള്ളത്. ബാഹ്യാസ്ഥികൂടം കാലക്രമേണ പൊഴിച്ചുകളയപ്പെട്ടേക്കാം. ആന്തരികാസ്ഥികൂടം ശരീരത്തിനകത്തുള്ളതാണ്. കശേരുകികൾക്ക് പൊതുവെ ഇത്തരം അസ്ഥികൂടമാണുള്ളത്. മാംസപേശികളും ത്വക്കും ഇവയെ പൊതിഞ്ഞിരിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ അസ്ഥികൂടത്താൽ ചുറ്റപ്പെട്ടിരിക്കും. മാംസപേശികൾ ഘടിപ്പിച്ചിരിക്കുന്ന അസ്ഥികൾ ശരീരചലനത്തിനുള്ള ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നു. മിക്ക ജന്തുക്കളിലും രക്തകോശങ്ങൾ നിർമ്മിക്കുന്ന മജ്ജ അസ്ഥികൾക്കുള്ളിലായാണുള്ളത്.

അസ്ഥികൾ ജീവനുള്ള കോശങ്ങളാണ്. അസ്തികളെ പൊതിയുന്ന ത്വക്കിലുള്ള രക്തക്കുഴലുകളാണ് അവയ്ക്കുവേണ്ടാ ആഹാരം എത്തിയ്ക്കുന്നത്.[1]


ഒരു കുഞ്ഞ് ജനിക്കുമ്പോൾ 300 അസ്ഥികളാണ് ഉണ്ടാവുക[1]. എന്നാൽ ഒരു മുതിർന്ന സാധാരണ മനുഷ്യന്റെ അസ്ഥികൂടത്തിൽ 206 അസ്ഥികളുണ്ടാകുക. അസ്ഥികൾ സന്ധികളിൽ വച്ച് പരസ്പരം കൂട്ടിമുട്ടുന്നു. മിക്ക സന്ധികളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നവയാണ്. ഇലാസ്തികതയുള്ള തരുണാസ്ഥികളും അസ്ഥികൂടത്തിലുണ്ട്. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാര് രൂപത്തിലുള്ള സംയുക്തകോശങ്ങളാണ് അസ്ഥിബന്ധങ്ങൾ.

മനുഷ്യശരീരത്തിൽ ഉള്ള ആകെ 206 അസ്ഥികളിൽ ഓരോ ചെവിയിലും മൂന്നുവീതം ആറ് ശ്രവണാസ്ഥികകൾ (auditory ossicles) ഉണ്ട്. കർണപടഹ (ear drum)ത്തിൽ പതിക്കുന്ന സ്വരതരംഗങ്ങളെ ആഭ്യന്തര കർണത്തിൽ എത്തിക്കുന്നത് ശ്രവണാസ്ഥികകളാണ്. ഈ ആറ് അസ്ഥികളൊഴിച്ചുള്ള ബാക്കി 200 അസ്ഥികളെ താഴെ പറയുംവിധം മനുഷ്യശരീരത്തിൽ വിന്യസിച്ചിരിക്കുന്നു.

Other Languages
Afrikaans: Skelet
Alemannisch: Skelett
aragonés: Escleto
العربية: هيكل (أحياء)
ܐܪܡܝܐ: ܬܓܪܘܡܬܐ
অসমীয়া: কংকাল
asturianu: Sistema oseu
azərbaycanca: Skelet
башҡортса: Һөлдә
беларуская: Шкілет
беларуская (тарашкевіца)‎: Шкілет
български: Скелет
বাংলা: কঙ্কাল
brezhoneg: Skeledenn
bosanski: Kostur
буряад: Араг яһан
català: Esquelet
ᏣᎳᎩ: ᎪᎳᎭ
کوردی: ئێسکبەند
čeština: Kostra
Cymraeg: Sgerbwd
dansk: Skelet
Deutsch: Skelett
English: Skeleton
Esperanto: Skeleto
español: Esqueleto
eesti: Skelett
euskara: Hezurdura
suomi: Luuranko
Võro: Luuvärk
français: Squelette
Frysk: Skelet
Gaeilge: Creatlach
galego: Esqueleto
ગુજરાતી: કંકાલતંત્ર
עברית: שלד
हिन्दी: कंकाल
hrvatski: Kostur
Kreyòl ayisyen: Sistèm eskeletik
magyar: Csontváz
հայերեն: Կմախք
interlingua: Skeleto
Bahasa Indonesia: Kerangka
Ilokano: Rurog
Ido: Skeleto
日本語: 骨格
Patois: Skelitan
Basa Jawa: Sistem skeletal
ქართული: ჩონჩხი
Kabɩyɛ: Mɔɔ sʊndʊ
қазақша: Қаңқа
한국어: 뼈대
kurdî: Kakût
Кыргызча: Скелет
Latina: Sceletus
Lëtzebuergesch: Skelett
Limburgs: Geraemsel
lietuvių: Griaučiai
latviešu: Skelets
македонски: Костур
Bahasa Melayu: Rangka
Nāhuatl: Miquiztetl
Plattdüütsch: Skelett
नेपाल भाषा: क्वँय्कालि
Nederlands: Skelet
norsk nynorsk: Skjelett
norsk: Skjelett
Nouormand: Stchelette
occitan: Esqueleta
ଓଡ଼ିଆ: କଙ୍କାଳ
ਪੰਜਾਬੀ: ਪਿੰਜਰ
Kapampangan: Kalanse
پښتو: هډوانه
português: Esqueleto
Runa Simi: Saqru
română: Schelet
русский: Скелет
संस्कृतम्: अस्थिपञ्जरः
саха тыла: Дьардьама
Scots: Skeleton
srpskohrvatski / српскохрватски: Kostur
Simple English: Skeleton
slovenčina: Oporná sústava
slovenščina: Okostje
Soomaaliga: Qalfoof
српски / srpski: Скелетни систем
svenska: Skelett
தமிழ்: வன்கூடு
తెలుగు: అస్థిపంజరం
Tagalog: Kalansay
Türkçe: İskelet
татарча/tatarça: Скелет
українська: Скелет
oʻzbekcha/ўзбекча: Skelet
Tiếng Việt: Bộ xương
Winaray: Kalabera
吴语: 骨骼系统
ייִדיש: סקעלעט
中文: 骨骼系統
Bân-lâm-gú: Kut hē-thóng
粵語: 骨骼