അനുമസ്തിഷ്കം

Brain: Cerebellum
Cerebellum NIH.png
മനുഷ്യ മസ്തിഷ്കം പിങ്കുനിറത്തി കാണുന്നത് അനുമസ്തിഷ്കം
Gray677.png
മനുഷ്യമസ്തിഷ്കം അനുമസ്തിഷ്കം അടയാളം ചെയ്തിരിക്കുന്നു
Part ofMetencephalon
ArterySCA, AICA, PICA
Veinsuperior, inferior
NeuroLex IDbirnlex_1489

മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് അനുമസ്തിഷ്കം (Cerebellum). ഇതിന്റെ ഘടന വെർമിസ് (vermis) എന്ന ഒരു കേന്ദ്രഭാഗവും രണ്ട് പാർശ്വാർധഗോളങ്ങളും (hemispheres) ചേർന്നതാണ്. ഓരോ അർധഗോളവും മസ്തിഷ്കസ്തംഭവുമായി (brain stem) മൂന്ന് വൃന്തകങ്ങൾ (peduncles) വഴി ബന്ധപ്പെട്ടിരിക്കുന്നു. വെർമിസിനകത്ത് രണ്ട് മർമകേന്ദ്രങ്ങളുണ്ട്. മാംസപേശികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവയെ ചുരുക്കാനും സന്തുലിതാവസ്ഥയിലേക്ക് വികസിപ്പിക്കാനുമുള്ള പ്രേരണയും ശരീരത്തിന് മുൻപോട്ടും പുറകോട്ടും ചലിക്കാനുള്ളശേഷിയും നൽകുന്നത് ഈ കേന്ദ്രങ്ങളാണ്. അനുമസ്തിഷ്കത്തിന്റെ പാർശ്വപാളികൾക്ക് ഡന്റേറ്റ് ന്യൂക്ളിയസ്, എമ്പോളിഫോർമിസ് ന്യൂക്ളിയസ് എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്.

ജീവികളുടെ സന്തുലനം നിലനിർത്തുന്നു

ജീവികളുടെ സന്തുലനാവസ്ഥ നിലനിർത്തുന്ന കേന്ദ്രഭാഗമാണ് അനുമസ്തിഷ്കം. ഇത് ചെവിയുമായി അടുത്ത ബന്ധം പുലർത്തുന്നു. അനുമസ്തിഷ്കത്തിന്റെ വലിപ്പവും വികാസത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ കശേരുകികളിൽ വ്യത്യസ്തനിലകളിലാണ്. ഇത് പ്രധാനമായും ജീവിയുടെ ചലനക്ഷമതയെയും വിവിധ ശാരീരിക പ്രവർത്തനങ്ങളുടെ സമന്വയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി പക്ഷികളിൽ അനുമസ്തിഷ്കം വലിപ്പമേറിയതും ഉഭയജീവികളിൽ വളരെ ചെറുതും ആയിട്ടാണ് കാണപ്പെടുന്നത്.

സന്തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന മധ്യകർണം (middle ear), പേശീതന്തുക്കൾ, ചർമത്തിന്റെ ചില ഭാഗങ്ങൾ, നേത്രം, ചെവി, സെറിബ്രൽ കോർട്ടെക്സ് തുടങ്ങിയവയിൽ നിന്നും അനുമസ്തിഷ്കം ആവേഗങ്ങൾ (impulses) സ്വീകരിക്കുന്നു. ഈ ആവേഗങ്ങൾ അനുമസ്തിഷ്ക ആവൃതിയിലെ ഗ്രേമാറ്ററിൽ എത്തുകയും അവിടെനിന്നും ഡന്റേറ്റ് ന്യൂക്ളിയസ്സിലേക്കു കടക്കുകയും ചെയ്യും. ഇവിടെനിന്നും നാഡികൾ വഴി തലാമസ് എന്ന കേന്ദ്രത്തിലെത്തിച്ചേരുന്നു. മറ്റുചില നിയന്ത്രണസ്പന്ദങ്ങൾ അനുമസ്തിഷ്കത്തിൽനിന്നും പുറപ്പെട്ട് പോൺസിലൂടെ സുഷുമ്നാ നാഡിയിലെത്തി, അവിടെനിന്നും മാംസപേശികളിലെത്തിച്ചേരുന്നു. മൂന്നാമതൊരുതരം നിയന്ത്രണസ്പന്ദങ്ങൾ മറ്റൊരു നാഡിവഴി അനുമസ്തിഷ്കത്തിലെ സീറ്റർ ന്യൂക്ളിയസ് എന്ന കേന്ദ്രത്തിലേക്കും അവിടെനിന്നും ശിരോനാഡി(cranial nerves)കളിലേയ്ക്കും (III, IV, VI, XI എന്നീ ശിരോനാഡികളിലേയ്ക്ക്) എത്തുന്നു. കണ്ണുകളുടെയും കഴുത്തിന്റെയും ചലനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Other Languages
aragonés: Cerebelo
العربية: مخيخ
ܐܪܡܝܐ: ܡܘܚܘܢܐ
беларуская: Мазжачок
български: Малък мозък
brezhoneg: Ilpenn
bosanski: Mali mozak
català: Cerebel
کوردی: مێشکۆڵە
čeština: Mozeček
Deutsch: Kleinhirn
Ελληνικά: Παρεγκεφαλίδα
English: Cerebellum
Esperanto: Cerbeto
español: Cerebelo
eesti: Väikeaju
euskara: Garuntxo
فارسی: مخچه
suomi: Pikkuaivot
français: Cervelet
Gaeilge: Ceirbrín
galego: Cerebelo
עברית: המוח הקטן
hrvatski: Mali mozak
Kreyòl ayisyen: Sèvèl
magyar: Kisagy
հայերեն: Ուղեղիկ
Bahasa Indonesia: Otak kecil
íslenska: Litli heili
italiano: Cervelletto
日本語: 小脳
ქართული: ნათხემი
қазақша: Мишық
한국어: 소뇌
Latina: Cerebellum
lietuvių: Smegenėlės
latviešu: Smadzenītes
монгол: Бага тархи
Bahasa Melayu: Serebelum
مازِرونی: مخچه
Nederlands: Kleine hersenen
norsk nynorsk: Veslehjernen
polski: Móżdżek
português: Cerebelo
română: Cerebel
русский: Мозжечок
Scots: Cerebellum
srpskohrvatski / српскохрватски: Mali mozak
Simple English: Cerebellum
slovenčina: Mozoček
slovenščina: Mali možgani
Soomaaliga: Cerebellum
српски / srpski: Мали мозак
svenska: Lillhjärnan
тоҷикӣ: Мағзча
Tagalog: Serebelyum
Türkçe: Beyincik
ئۇيغۇرچە / Uyghurche: كىچىك مېڭە
українська: Мозочок
oʻzbekcha/ўзбекча: Miyacha
Tiếng Việt: Tiểu não
მარგალური: ნათხემი
中文: 小脑
Bân-lâm-gú: Sió-náu
粵語: 小腦