അണ്ഡം

ബീജസങ്കലനക്ഷമമായ സ്ത്രീബീജകോശത്തെ അണ്ഡം എന്നു വിളിക്കുന്നു. പൂർണവളർച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും ബീജസങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു.

ആകൃതി

പൂർണവളർച്ചയെത്തിയ ഒരു അണ്ഡത്തിന് ഏതാണ്ട് ഗോളാകൃതിയായിരിക്കും. ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയവയിൽ ഇതു ദീർഘഗോളാകൃതിയിലായിരിക്കും; ഷഡ്പദങ്ങളിൽ അല്പം കൂടി ദീർഘവും സ്പോഞ്ച് മുതലായ ജീവികളിൽ അനിശ്ചിതാകാരത്തിലും. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായവയും 8 സെ.മീറ്ററോളം വ്യാസം ഉള്ളവയും ഉണ്ട്. ഒട്ടകപ്പക്ഷിയുടെയും ക്ലാമിഡോസെലാച്ചി (Chlamydoselachi) [1] എന്നയിനം സ്രാവിന്റെയും അണ്ഡങ്ങളാണ് ഏറ്റവും വലിപ്പം കൂടിയവ.

മുട്ടയിടുന്ന ജന്തുക്കളെ അണ്ഡജങ്ങൾ (oviparous) [2] എന്നും പ്രസവിക്കുന്നവയെ ജരായുജങ്ങൾ (viviparous) [3] എന്നും വിളിക്കുന്നു. പ്രകൃതിയിൽ അണ്ഡജങ്ങളാണ് കൂടുതൽ. മാതൃശരീരത്തിൽനിന്ന് അണ്ഡം പുറത്തുവന്നതിനുശേഷം മാത്രമേ അണ്ഡജങ്ങളിൽ പരിവർധനം (development) നടക്കുകയുള്ളൂ. അതുതന്നെ രണ്ടുവിധത്തിലുണ്ട്.

  1. ഭ്രൂണത്തിന്റെ പൂർണവളർച്ച അണ്ഡത്തിനുള്ളിൽ വച്ചുതന്നെ നടക്കുന്നവ. ഉദാ. പക്ഷികൾ, ഇഴജന്തുക്കൾ.
  2. അണ്ഡത്തിനുള്ളിൽവച്ച് നാമമാത്ര പരിവർധനം നടക്കുകയും അതിനുശേഷം മുട്ടവിരിഞ്ഞു പൂർണവളർച്ചയെത്താത്ത ജീവി പുറത്തുവരികയും ചെയ്യുന്നവ.

ഇപ്രകാരം പൂർണവളർച്ചയെത്താത്ത ജീവികളാണ് ലാർവ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis) [4] ചെയ്തു പൂർണജീവി ആകുകയാണ് പതിവ്. ഉദാ. തവള.

പുരുഷബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു

ജരായുജങ്ങൾ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളിൽവച്ചുതന്നെ ബീജസങ്കലനവും പരിവർധനവും സംഭവിച്ച് പൂർണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തിൽനിന്നു പുറത്തുവരുന്നുള്ളു. ഉദാ. സസ്തനികൾ.

മുട്ട വിരിഞ്ഞ് ലാർവകൾ ഉണ്ടാകുന്ന അണ്ഡജങ്ങളിലും ജരായുജങ്ങളിലും അണ്ഡം വളരെ ചെറുതായിരിക്കും. മുഴുവൻ പരിവർധനവും മുട്ടയ്ക്കുള്ളിൽവച്ചുതന്നെ നടക്കുന്ന അണ്ഡജങ്ങളിൽ താരതമ്യേന അണ്ഡം വളരെ വലുതാണ്. അണ്ഡത്തിനുള്ളിലെ പീതക(yolk)ത്തിന്റെ ഏറ്റക്കുറച്ചിലാണ് ഈ വ്യത്യാസത്തിനു നിദാനം. ഭ്രൂണത്തിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകവസ്തുവാണ് പീതകം. സസ്തനികളിൽ അണ്ഡം വളരെ ചെറുതാണ്. അതിൽ പീതകം ഇല്ലെന്നുതന്നെ പറയാം. മുട്ടവിരിഞ്ഞു ലാർവകൾ ഉണ്ടാകുന്ന ജന്തുക്കളിൽ (ഉദാ. തവള) മുട്ട അല്പം കൂടി വലുതായിരിക്കും. മുട്ട വിരിയുന്നതുവരെയുള്ള വളർച്ചയ്ക്കാവശ്യമായ ആഹാരപദാർഥം അതിനുള്ളിൽ ശേഖരിച്ചിരിക്കുന്നതാണ് ഇതിനുകാരണം. പരിവർധനം പൂർണമായും അണ്ഡത്തിനുള്ളിൽ വച്ചുതന്നെ നടക്കുന്ന അണ്ഡജമാണ് പക്ഷി. അതിന്റെ മുട്ട വലുതായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

Other Languages
Alemannisch: Eizelle
العربية: بويضة
azərbaycanca: Yumurta (hüceyrə)
беларуская: Яйцаклетка
беларуская (тарашкевіца)‎: Заплодкавая вуза
български: Яйцеклетка
বাংলা: ডিম্বাণু
brezhoneg: Viell
bosanski: Jajna ćelija
català: Òvul
کوردی: ھێلکۆکە
čeština: Vajíčko
Deutsch: Eizelle
Ελληνικά: Ωάριο
English: Egg cell
español: Óvulo
eesti: Munarakk
euskara: Obulu
فارسی: تخمک
suomi: Munasolu
français: Ovule
Gaeilge: Ubhán
galego: Óvulo
ગુજરાતી: અંડ કોષ
עברית: ביצית
हिन्दी: डिम्ब
hrvatski: Jajna stanica
Հայերեն: Ձվաբջիջ
interlingua: Ovo
Bahasa Indonesia: Sel telur
íslenska: Eggfruma
italiano: Ovulo (gamete)
日本語: 卵細胞
Basa Jawa: Sèl endhog
한국어: 난자
Кыргызча: Энелик клетка
lietuvių: Kiaušialąstė
latviešu: Olšūna
македонски: Јајце клетка
Bahasa Melayu: Ovum
Nederlands: Eicel
norsk nynorsk: Eggcelle
norsk: Eggcelle
occitan: Ovul
português: Óvulo
Runa Simi: Runtucha
română: Ovul
русский: Яйцеклетка
Scots: Egg cell
srpskohrvatski / српскохрватски: Jajna ćelija
Simple English: Ovum
slovenčina: Vajcová bunka
slovenščina: Jajčece
chiShona: Dowokadzi
српски / srpski: Јајна ћелија
Basa Sunda: Ovum
svenska: Äggcell
Tagalog: Ovum
татарча/tatarça: Күкәй күзәнәк
українська: Яйцеклітина
oʻzbekcha/ўзбекча: Tuxumhujayra
Tiếng Việt: Noãn
Winaray: Ovum
中文: 卵细胞
Bân-lâm-gú: Loán-sè-pau
粵語: