അണലി

അണലി
Daboia full.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:Animalia
ഫൈലം:Chordata
ഉപഫൈലം:Vertebrata
ക്ലാസ്സ്‌:ഉരഗങ്ങൾ
നിര:Squamata
ഉപനിര:Serpentes
കുടുംബം:Viperidae
ഉപകുടുംബം:Viperinae
പര്യായങ്ങൾ
ആംഗലേയ നാമങ്ങൾ 

Pitless Vipers, True Vipers, Old World Vipers,[1] true adders.[2]

വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ യൂറോപ്പ് . ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ കുഴിമണ്ഡലികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു.

വിവരണം

ഈ ഉപകുടുംബത്തിലെ ഏറ്റവും ചെറിയ വർഗ്ഗമായ ബിറ്റിസ് ഷ്നൈഡെരി (Bitis schneideri) എന്ന ഇനത്തിനു 710 മില്ലി മീറ്ററാണ് ആകെ നീളം.ഈ കൂട്ടത്തിലെ വലിയ സർപ്പങ്ങളായ ഗബൂൺ അണലികൾക്ക് (Gaboon viper - Bitis gabonica ) രണ്ടു മീറ്ററിൽ അധികം നീളം കാണാം.മിക്ക അണലികളും നിലത്തു വസിക്കുന്നവയാണ് . എന്നാൽ അതെരിസ് (Atheris) ജനുസ്സിലെ അണലികൾ മരങ്ങളിൽ വസിക്കുന്നു.

താപ സംവേദനത്തിനു ഉള്ള കുഴികൾ ഇവയിൽ കാണപ്പെടുന്നില്ല എങ്കിലും ചില അണലികളിൽ മൂക്കിനു അനുബന്ധിച്ചു ഒരു ചെറിയ സഞ്ചിപോലുള്ള അവയവം കാണാം.ഈ അവയവത്തിനു ചെറിയ രീതിയിൽ താപസംവേദനശേഷി കാണപ്പെടുന്നു. ചേനത്തണ്ടൻ ഇങ്ങനെയുള്ള അണലിയാണ് . എന്നാൽ ബിറ്റിസ് ജനുസ്സിലെ അണലികളിൽ ഈ സഞ്ചി കൂടുതൽ സംവേദന ശേഷി ഉള്ളതും വികാസം പ്രാപിച്ചതുമാണു .ഇരകളുടെ താരതമ്യേന ചൂട് കൂടിയ ശരീര ഭാഗങ്ങളിലാണ് സാധാര അണലികളുടെ കടിയേൽക്കുക എന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.

Other Languages
العربية: أفعاوات
asturianu: Viperinae
azərbaycanca: Viperinae
brezhoneg: Naer-wiber
català: Escurçó
čeština: Zmije
Deutsch: Echte Vipern
English: Viperinae
español: Viperinae
euskara: Sugegorri
français: Viperinae
galego: Víbora
עברית: צפעונים
Bahasa Indonesia: Beludak sejati
italiano: Viperinae
ქართული: გველგესლები
Kongo: Mpidi
lietuvių: Tikrosios angys
Nederlands: Echte adders
occitan: Vipèra
português: Viperinae
Runa Simi: Misti katari
Simple English: Viperinae
Türkçe: Engerekler
中文: 蝰亚科