അഡ്‌വന്റിസം
English: Adventism

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും സഹസ്രാബ്ദവാഴ്ചയ്ക്കും പ്രാധാന്യം കല്പിക്കുന്ന മതവിശ്വാസമാണ് അഡ്‌വന്റിസം. അഡ്വന്റ് (advent) എന്നാൽ വരവ് എന്നർഥം. ലോകാവസാനം ആസന്നമായിരിക്കുന്നുവെന്നും തത്സമയം യേശുക്രിസ്തു എല്ലാ തേജസ്സോടുംകൂടി ഭൂമിയിൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്ന വിവിധ ക്രൈസ്തവമതവിഭാഗക്കാരാണ് അഡ്വന്റിസ്റ്റുകൾ. ഈ വിശ്വാസം നൂറ്റാണ്ടുകൾക്കു മുൻപു തന്നെ നിലനിന്നിരുന്നതായി കാണാം. പതിനെട്ടാം ശതകത്തിൽ ദി ഫിഫ്ത്ത് മോണാർക്കി മൂവ്മെന്റ് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് തയ്യാറെടുത്തിരുന്നു. ജർമനിയിൽ റോൺസ്ഡോർഫ് സെക്ട് എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടർ ക്രിസ്തുരാജ്യത്തിനുവേണ്ടി കാത്തിരുന്നു. ഷേക്കർ കമ്യൂണിറ്റീസ് എന്ന വിഭാഗക്കാരും ലോകാവസാനത്തിലും ക്രിസ്തുവിന്റെ തിരിച്ചുവരവിലും വിശ്വസിച്ചിരുന്നു. 19-ആം ശതകത്തിലും ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ വിശ്വസിച്ചിരുന്ന വിഭാഗക്കാർ ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ധാരാളം ഉണ്ടായിരുന്നു.

അമേരിക്കയിൽ അഡ്വന്റിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് വില്യം മില്ലറാണ്. 1839 മുതൽ മില്ലറിന് ധാരാളം അനുയായികൾ ഉണ്ടായി. 1843-ൽ അഡ്വന്റിസ്റ്റുകൾ എന്ന പേർ അവർ സ്വയം സ്വീകരിച്ചു. 1843 മാർച്ച് 21-നും 1844 മാർച്ച് 21-നും ഇടയ്ക്ക് ഒരു ദിവസമാണ് ക്രിസ്തുവിന്റെ വരവുണ്ടാകുകയെന്ന് മില്ലർ പ്രവചിച്ചു. ആ പ്രവചനം ഫലിച്ചില്ല. 1844 ഒക്ടോബർ 22-ന് ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന് വീണ്ടും മില്ലർ പ്രവചിച്ചുവെങ്കിലും ആ പ്രവചനവും ഫലവത്തായില്ല. ഏതാണ്ട് ഒരു ലക്ഷത്തോളം അനുയായികൾ ഉണ്ടായിരുന്ന ഈ പ്രസ്ഥാനം അതോടെ ഛിന്നഭിന്നമായി തുടങ്ങി.

മില്ലറിന്റെ പ്രസ്ഥാനത്തിൽനിന്ന് ഉടലെടുത്ത സംഘങ്ങളിൽ മുഖ്യമായത് സെവന്ത്ഡേ അഡ്വന്റിസ്റ്റുകൾ (Seventh Day Adventists)[1] ആണ്. 1844-ലാണ് ഈ സംഘടന രൂപംകൊണ്ടത്. 1860-ൽ ഔദ്യോഗികമായി ഈ പേർ അവർ സ്വീകരിച്ചു. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് ഒരു നിർദിഷ്ട ദിവസം ഇവർ പ്രവചിച്ചില്ല. ക്രിസ്തുവിന്റെ ന്യായവിധി സ്വർഗത്തിൽ വച്ചായിരിക്കും എന്ന് അവർ വിശ്വസിച്ചു. മറ്റു ക്രൈസ്തവസഭാവിഭാഗങ്ങൾ ഞായറാഴ്ചയെ ശാബത്പോലെ കരുതുമ്പോൾ, യഹൂദൻമാരെപ്പോലെ ഇവർ ഏഴാം ദിവസമായ ശനിയാഴ്ചയാണ് ശാബത് ദിനമായി ആചരിക്കുന്നത്. അതിനാൽ ശനിയാഴ്ച ഇവർ പ്രധാനമായ ജോലികളൊന്നും ചെയ്യാറില്ല. മിസ്സിസ് എലൻ ജി. വൈറ്റിന്റെ പ്രവാചകത്വത്തിലും ഇവർ വിശ്വസിക്കുന്നു. 1903 മുതൽ ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനം വാഷിങ്ടൺ ആണ്.

Other Languages
aragonés: Aventista
azərbaycanca: Adventisizm
беларуская: Адвентызм
български: Адвентизъм
català: Adventisme
čeština: Adventismus
dansk: Adventisme
Deutsch: Adventisten
Ελληνικά: Αντβεντισμός
English: Adventism
Esperanto: Adventismo
español: Adventismo
eesti: Adventism
فارسی: ادونتیسم
suomi: Adventismi
français: Adventisme
arpetan: Adventismo
galego: Adventismo
עברית: אדוונטיזם
magyar: Adventizmus
հայերեն: Ադվենտիստներ
interlingua: Adventista
italiano: Avventismo
қазақша: Адвентизм
한국어: 재림주의
Malagasy: Adventisma
Nederlands: Adventisme
norsk: Adventisme
polski: Adwentyzm
português: Adventismo
română: Adventism
русский: Адвентизм
Scots: Adventism
slovenčina: Adventizmus
slovenščina: Adventizem
српски / srpski: Адвентизам
svenska: Adventism
Kiswahili: Waadventisti
Tagalog: Adbentismo
українська: Адвентизм
oʻzbekcha/ўзбекча: Adventistlar
Tiếng Việt: Phong trào Phục lâm
walon: Advintisse
中文: 再臨宗