അഗ്‌ലബി സാമ്രാജ്യം

അഗ്‌ലബി രാജവംശം IX-ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ
അഗ്‌ലബി
അഗ്‌ലബി രാജവംശത്തിന്റെ നാണയം

എ.ഡി. 9-ം ശതകത്തിന്റെ ആരംഭത്തോടുകൂടി ആഫ്രിക്കയുടെ വ.ഭാഗത്ത്, ഇഫ്രിക്കയിൽ (ആധുനിക ടുണീഷ്യ, അൾജീരിയ) ഖൈറുവാൻ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മുസ്ലീം രാജവംശം അഗ്‌ലബിദുകൾ എന്ന പേരിൽ അറിയപ്പെടുന്നു. ഏകദേശം ഒരു ശതാബ്ദത്തോളം നിലനിന്ന ഈ രാജവംശത്തിന്റെ സ്ഥാപകൻ ഇബ്രാഹിം അൽ അഗ്‌ലബായിരുന്നു.

രാഷ്ട്രീയ സംഘർഷം

അബ്ബാസിയ ഖലീഫ ആയിരുന്ന ഹാരുൺ അൽ റഷീദിന്റെ (ഹാറുനൂർറഷീദ്) കാലത്ത് (766-809) വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിൽ രാഷ്ട്രീയ സംഘർഷം തുടങ്ങി. റഷീദ് നിയോഗിച്ച ഗവർണർക്ക് അവിടെ സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇബ്രാഹിം അഗ്‌ലബ്, തനിക്കും തന്റെ കുടുംബത്തിനും ഗവർണർ സ്ഥാനം ശാശ്വതമായി നൽകുന്നതായാൽ കൊല്ലംതോറും 40,000 ദിനാർ കപ്പമായി നൽകാമെന്ന് ഹാരുൺഅൽ റഷീദിനോട് വാഗ്ദാനം ചെയ്തു. അദ്ദേഹം ഈ വാഗ്ദാനം സ്വീകരിച്ചു. അതനുസരിച്ച് ഇബ്രാഹിം ഇഫ്രിക്കയുടെ ഗവർണറായി നിയമിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സിസിലി, മാൾട്ട, ആൽപ്സിന്റെ വടക്കൻ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ അറബികൾ കുടിയേറി പാർക്കാനും മുസ്ലീം സംസ്കാരം ഈ പ്രദേശങ്ങളിൽ പ്രചരിക്കാനും തുടങ്ങിയിരുന്നു.

Other Languages
aragonés: Aglabí
العربية: أغالبة
تۆرکجه: اغلبی‌لر
български: Аглабиди
català: Aglàbida
Deutsch: Aghlabiden
Ελληνικά: Αγλαβίδες
English: Aghlabids
Esperanto: Aglabidoj
español: Aglabí
فارسی: اغلبیان
suomi: Aghlabidit
français: Aghlabides
עברית: אע'לבים
magyar: Aglabidák
Bahasa Indonesia: Aghlabiyyah
italiano: Aghlabidi
日本語: アグラブ朝
ქართული: აღლაბიდები
lietuvių: Aglabidai
Bahasa Melayu: Bani Aghlab
Nederlands: Aghlabiden
polski: Aghlabidzi
پنجابی: اغالبہ
português: Emirado Aglábida
română: Aghlabizi
русский: Аглабиды
sicilianu: Aglabbiti
Scots: Aghlabids
srpskohrvatski / српскохрватски: Aglabidi
slovenščina: Aglabidi
српски / srpski: Аглабиди
svenska: Aghlabider
Türkçe: Aglebiler
українська: Аглабіди
اردو: اغالبہ
Tiếng Việt: Nhà Aghlabids