അഗ്നൺ സാമുവെൽ ജോസഫ്

അഗ്നൺ സാമുവെൽ ജോസഫ്
Shmuel Yosef Agnon
שמואל יוסף עגנון
Agnon.jpg
ജനനം1888 ജൂലൈ 17(1888-07-17)
Buczacz, Galicia
(Buchach, യുക്രെയിൻ)
മരണം1970 ഫെബ്രുവരി 17(1970-02-17) (പ്രായം 81)
ജെറുസലേം, ഇസ്രയേൽ
പുരസ്കാര(ങ്ങൾ)Nobel Prize in Literature
1966

20-ം ശതകത്തിലെ പ്രമുഖനായ എബ്രായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അഗ്നൺ സാമുവെൽ ജോസഫ്. 1966-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നെല്ലി സാക്സുമായി പങ്കിട്ടു. അഗ്നൺ 1888 ജൂലൈ 17-ന് കിഴക്കേ ഗലീഷ്യയിൽ ബുക്സാക് എന്ന സ്ഥലത്ത് ജനിച്ചു. 1909-ൽ ജന്മസ്ഥലം വിട്ടു പാലസ്തീനിൽ താമസമാക്കി. 1912-23 വരെ ജർമനിയിൽ ജീവിച്ചു. വീണ്ടും പാലസ്തീനിലേക്കു മടങ്ങി അവിടെ സ്ഥിരമായി പാർത്തു. ഗലീഷ്യയിൽനിന്നും പിരിഞ്ഞ വർഷം തന്നെ ഇദ്ദേഹം ചെറുകഥകളെഴുതിതുടങ്ങിയിരുന്നു. എല്ലാ കഥകളിലും ഇദ്ദേഹത്തിന്റെ ബാല്യകൌമാരകാലങ്ങളിലെ അനുഭവങ്ങൾ പ്രതിബിംബിച്ചു കാണാം. ഗലീഷ്യയാണ് പലതിന്റെയും പശ്ചാത്തലം. പലസ്തീനിൽ എത്തിയശേഷം ആദ്യമെഴുതിയ കഥയാണ് അഗുനോട്; എബ്രായ ഭാഷയിൽ പരിത്യക്ത പത്നികൾ എന്നാണ് ഇതിനർഥം. ഇതിന്റെ മറ്റൊരു രൂപമായ അഗ്നൺ എന്ന സംജ്ഞ ഇദ്ദേഹം തന്റെ തൂലികാനാമമായി സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ പേര് സാമുവെൽ ജോസഫ് സാക്സ്കെസ് എന്നായിരുന്നു. സാമുവെൽ ജോസഫ് അഗ്നൺ.

നോവലുകൾ

അഗ്നണിന്റെ നോവലുകളിൽ മൂന്നെണ്ണം ശ്രദ്ധാർഹമാണ്. 1922-ൽ എഴുതിയ ഹഖ‌‌നാസാത്കല്ലാ (Haknasath Kallah) ഒരു ഗലീഷ്യൻ ഗ്രാമത്തിലെ ജൂതന്മാരുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുന്ന ബൃഹത്കൃതിയാണ്. ഇതിന്റെ രചനയ്‌‌ക്ക് ഗലീഷ്യൻ നാടോടിക്കഥകളെ ഗ്രന്ഥകാരൻ ആശ്രയിച്ചിരുന്നു. ഇതിനു ദ് ബ്രൈഡൽ കാനൊപ്പി (The Bridal canopy) എന്ന പേരിൽ ഒരു ഇംഗ്ളീഷ് വിവർത്തനം ഉണ്ടായിട്ടുണ്ട് (1937). അത്യന്തം വികാരോത്തേജകമായ ഒരു നോവലാണ് ഓറിയാനാറ്റ ലാലൺ (Orenata Lalun,1945). ഒരു ഗദ്യേതിഹാസമായി പരിഗണിക്കപ്പെടാവുന്ന ഈ കൃതി ലോകയുദ്ധങ്ങൾക്കിടയിൽ ഗലീഷ്യയിലെ ഒരു ഗ്രാമത്തിനു സംഭവിച്ച തകർച്ചയെ ചിത്രീകരിക്കുന്നു. യൂറോപ്യൻ ജൂതന്മാരുടെ ദുരിതങ്ങളുടെ കഥ ഉള്ളിൽ തട്ടുന്നവണ്ണം ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്. ഇസ്രേയേലിന്റെ മണ്ണിൽ ജൂതമതത്തിന് പുനഃപ്രതിഷ്ഠ ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടുകൂടിയാണ് ഗ്രന്ഥം സമാപിക്കുന്നത്. എ വേഫെയറർ ഇൻ ദ് നൈറ്റ് (A Wayfarer in the Night) എന്ന പേരിൽ ഈ കൃതി ഇംഗ്ളീഷിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (1966). ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള ജാഫായിലെയും ജറുസലേമിലെയും സാമൂഹിക ജീവിതത്തെ വിവരിക്കുന്ന നോവലാണ് തെമോൽ ഷിൽഷോം (Thermol Shilshom -1945).

Other Languages
azərbaycanca: Şmuel Yosef Aqnon
беларуская (тарашкевіца)‎: Шмуэль Ёсэф Агнон
Deutsch: Samuel Agnon
Հայերեն: Շմուել Ագնոն
Bahasa Indonesia: Samuel Agnon
ქართული: შმუელ აგნონი
kurdî: Samuel Agnon
Lëtzebuergesch: Samuel Joseph Agnon
македонски: Шмуел Јозеф Агнон
norsk nynorsk: Samuel Josef Agnon
polski: Samuel Agnon
português: Shmuel Yosef Agnon
srpskohrvatski / српскохрватски: Shmuel Yosef Agnon
Simple English: Shmuel Yosef Agnon
slovenčina: Šmuel Josef Agnon
српски / srpski: Шмуел Јосиф Агнон
svenska: Samuel Agnon
Tiếng Việt: Shmuel Yosef Agnon
Bân-lâm-gú: Shmuel Yosef Agnon