അകാലജനനം

അകാലജനം
Premature infant with ventilator.jpg
അകാല ജനനത്തിലെ ശിശു ഇങ്കുബേറ്ററിൽ
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി pediatrics
ICD- 10 O60.1, P07.3
ICD- 9-CM 644, 765
DiseasesDB 10589
MedlinePlus 001562
eMedicine ped/1889
MeSH D047928

ഗർഭകാലം പൂർത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം. മനുഷ്യരിൽ ഗർഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്നതിനു അകാല ജനനം എന്നു പറയാവുന്നതാണ്. ഇങ്ങനെ ജനിക്കുന്ന ശിശുക്കൾക്കു പ്രായേണ 2,500 ഗ്രാമിൽ (5.1/2 റാത്തൽ) കുറവായിരിക്കും തൂക്കം. ഈ ശിശുക്കൾക്ക് ഗർഭാശയത്തിനു വെളിയിലുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് കുറവായിരിക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രസവങ്ങളിൽ 7-12 ശ.മാ. വരെ അകാല ജനനങ്ങളാണ്.

അകാലജനനകാരണങ്ങൾ

മാതാവിന്റെ പ്രായം 20ൽ താഴെയോ 35-ന് മുകളിലോ ആണെങ്കിൽ അകാലജനനത്തിനുള്ള സാധ്യത കൂടുതലാണ്. ഒരേ പ്രസവത്തിൽ ഒന്നിലേറെ ശിശുക്കൾ ഉണ്ടാകുമ്പോഴും ഇത് സാധാരണമാണ്. രണ്ടു വർഷത്തിൽ ഒന്നിലേറെ പ്രസവം ഉണ്ടാകുമ്പോഴും ആറു വർഷത്തിലേറെ ഇടവിട്ടു പ്രസവം ഉണ്ടാകുമ്പോഴുമാണ് അകാലജനനത്തിനു കൂടുതൽ സാധ്യത. രക്തക്കുറവ്, താഴ്ന്ന ജീവിതനിലവാരം, പോഷകാഹാരക്കുറവ്, പുകവലി, മയക്കു മരുന്നുകളുടെ ഉപയോഗം, പ്രമേഹം, രക്താതിസമ്മർദം, രക്തസ്രാവം ഇവയെല്ലാം അകാലജനനത്തിനു ഹേതുവാകാറുണ്ട്.

ഗർഭിണിയുടെ ശരീരത്തിൽ ശക്തിയായ ഇളക്കം തട്ടുമ്പോൾ ശർഭാശയത്തിലെ ആമ്നിയോട്ടിക് മെമ്പ്രെയിൻ (Amniotic memberane) പൊട്ടി ആമ്നിയോട്ടിക് ഫ്ളൂയിഡ് (A.fluid) എന്ന ദ്രാവകം നഷ്ടപ്പെടുന്നു. ഇക്കാരണത്താൽ പ്രസവം ത്വരിതപ്പെടുകയും ശിശുക്കൾ അകാലത്തു ജനിക്കുകയും ചെയ്യുന്നു. [1] [2]

കാലിൽ നീര്, രക്തസമ്മർദത്തിന്റെ വർദ്ധനവ്, ഇടയ്ക്കിടക്കു രക്തംപോക്ക് (Antepartum haemorrhage) തുടങ്ങിയ അസുഖങ്ങൾ ബാധിക്കുന്നതിന്റെ ഫലമായി പ്രസവം ത്വരിതപ്പെടുകയും അകാലജനനം ഉണ്ടാവുകയും ചെയ്യുന്നു. [3] ശ്രോണീമേഖല വേണ്ടവിധത്തിൽ വികാസം പ്രാപിക്കാത്തവരിൽ (contracted pelvis) ഗർഭം പൂർത്തിയാകാനനുവദിക്കാതെ പ്രസവം ത്വരിതപ്പെടുത്തുന്നതിന്റെ (Induction) ഫലമായും അകാലജനനം ഉണ്ടാകുന്നു. [4] ഗർഭാശയത്തിന്റെ വളർച്ചയിൽ ഉള്ള പോരായ്മകൾ, ഗർഭാശയ മുഴകൾ, ഗർഭാശയമുഖത്തു ചെയ്യുന്ന ചില ശസ്ത്രക്രിയകൾ, ഗർഭാശയത്തിലും യോനിയിലുമുള്ള അണുബാധ എന്നിവയും ശക്തമായ കാരണങ്ങളാണ്.

പ്രീ എക്ളാംപ്ടിക് ടോക്സീമിയ (Pre Eclamptic toxemia), [5] അനീമിയ (Anaemia), [6] ആക്സിഡെന്റൽ ഹെമറേജ് (Accidental haemorhage), [7] എക്ലാംപ്സിയ (Eclampsia), [8] ഹൃദ്രോഗങ്ങൾ, ഇൻഫെക്റ്റീവ് ഹെപ്പാറ്റൈറ്റിസ് (Infective hepatitis), [9] യൂറിനറി ഇൻഫെക്ഷൻ (Chronic renal disease), [10] റെസ്പിറേറ്ററി ഇൻഫെക്ഷൻ (Respiratory Infection), [11] ഹൈഡ്രാമ്നിയോസ്, അപസ്മാരം (Epilepsy), [12] പ്രമേഹം (Diabetes), തൈറോടോക്സിക്കോസിസ് (Thyrotoxicosis), [13] ക്ഷയം മുതലായ രോഗങ്ങളുള്ളവർക്ക് ഗർഭം പൂർത്തിയാക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അതിനാൽ പ്രസവം വിദഗ്ദ്ധമായി ത്വരിതപ്പെടുത്തേണ്ടിവരും. അങ്ങനെയും അകാലജനനം സംഭവിക്കാം.

Other Languages
العربية: ولادة مبكرة
беларуская: Неданошанае дзіця
català: Part preterme
Deutsch: Frühgeburt
English: Preterm birth
suomi: Keskonen
עברית: פג
Հայերեն: Անհաս երեխա
日本語: 早産
한국어: 조산
português: Parto pré-termo
Simple English: Premature birth
svenska: Prematur
Türkçe: Erken doğum
українська: Недоношена дитина
oʻzbekcha/ўзбекча: Chala tugʻilgan bola
Tiếng Việt: Sinh non
中文: 早產